വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

പുതുക്കിയ ചട്ടക്കൂടിന് കീഴില്‍ 4,895.65 കോടി രൂപയുടെ 29 എഫ്.ഡി.ഐ നിക്ഷേപങ്ങള്‍ രേഖപ്പെടുത്തി

प्रविष्टि तिथि: 21 AUG 2026 4:59PM by PIB Thiruvananthpuram

പുതുക്കിയ ചട്ടക്കൂടിന് കീഴില്‍ 2026 ഓഗസ്റ്റ് 20 വരെ ആകെ 4,895.65 കോടി രൂപയുടെ നിര്‍ദ്ദിഷ്ട നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ (FDI) ഉള്‍പ്പെടുന്ന 29 നിക്ഷേപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിവരസാങ്കേതികവിദ്യ, നിര്‍മ്മിത ബുദ്ധി, ഇന്‍ഫര്‍മേഷന്‍ & കമ്മ്യൂണിക്കേഷന്‍, ഉല്‍പ്പാദനം, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഡാറ്റാ സെന്ററുകള്‍, ഗതാഗത സേവനങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലായാണ് ഈ നിക്ഷേപങ്ങള്‍.
മൗറീഷ്യസ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, റിപ്പബ്ലിക് ഓഫ് കൊറിയ, ജപ്പാന്‍, സിംഗപ്പൂര്‍, ലക്‌സംബര്‍ഗ്, കേമാന്‍ ഐലന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകരും സ്ഥാപനങ്ങളുമാണ് ഈ 29 നിക്ഷേപങ്ങള്‍ നടത്തിയിട്ടുള്ളത്.

ഇന്ത്യയുമായി കര അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളിലെ നിയന്ത്രണാധികാരമില്ലാത്ത ഉടമസ്ഥാവകാശം (Non-controlling Land Bordering Countries Ownership) 10% വരെ വരുന്ന കേസുകളില്‍ മുന്‍കൂര്‍ ഗവണ്‍മെന്റ് അനുമതി വേണമെന്ന നിബന്ധന ഒഴിവാക്കിക്കൊണ്ടുള്ള പുതുക്കിയ ചട്ടക്കൂട് വിദേശ നിക്ഷേപങ്ങളുടെ വരവ് എളുപ്പമാക്കുകയും വേഗത്തിലാക്കുകയും ചെയ്യുന്നു. ഈ പരിഷ്‌കാരം നിക്ഷേപകര്‍ക്ക് കൂടുതല്‍ ഉറപ്പ് നല്‍കുകയും ഇടപാട് സമയം കുറയ്ക്കുകയും ഇന്ത്യയില്‍ ബിസിനസ്സ് ചെയ്യുന്നത് കൂടുതല്‍ എളുപ്പമാക്കുകയും ചെയ്യുന്നു.


2026 മേയ് 1-ന് വിജ്ഞാപനം ചെയ്ത വിദേശ വിനിമയ പരിപാലനം (നോണ്‍-ഡെബ്റ്റ് ഇന്‍സ്ട്രുമെന്റ്‌സ്) ചട്ടങ്ങള്‍ 2019- ഭേദഗതിയിലൂടെയും വാര്‍ത്ത കുറിപ്പിലൂടെയും ബെനിഫിഷ്യല്‍ ഓണര്‍ഷിപ്പ് ടെസ്റ്റ് (beneficial ownership test) ഇപ്പോള്‍ നിക്ഷേപക സ്ഥാപനത്തിന്റെ തലത്തിലാണ് ബാധകമാക്കുന്നത്. നിയന്ത്രണാധികാരമില്ലാത്ത LBC രാജ്യങ്ങളിലുള്ള, 10% വരെ ഉടമസ്ഥാവകാശം ഉള്ള നിക്ഷേപകര്‍ക്ക്, ബന്ധപ്പെട്ട മേഖലകളിലെ പരിധികള്‍ക്കും മറ്റ് നിബന്ധനകള്‍ക്കും വിധേയമായി ഓട്ടോമാറ്റിക് പാത വഴി നിക്ഷേപം നടത്താം. ആവശ്യമായ വിവരങ്ങള്‍ ഗവണ്‍മെന്റിനെ അറിയിച്ച ശേഷം നിക്ഷേപക സ്ഥാപനത്തിന് മറ്റ് അനുമതികളൊന്നും കൂടാതെ തന്നെ നിക്ഷേപവുമായി മുന്നോട്ട് പോകാം.

മുമ്പ്, ഇന്ത്യയുമായി കര അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള ബെനിഫിഷ്യല്‍ ഓണര്‍ഷിപ്പ് വളരെ ചെറുതാണെങ്കില്‍ പോലും, 2020-ലെ വാര്‍ത്താകുറിപ്പ് 3 പ്രകാരം വിദേശ നിക്ഷേപകര്‍ ഗവണ്‍മെന്റിന്റെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ടായിരുന്നു. നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ വ്യക്തതയും എളുപ്പവും ആഗ്രഹിച്ചിരുന്ന നിക്ഷേപകര്‍ക്കിടയില്‍ ഇത് ദീര്‍ഘകാലമായുള്ള ഒരു പ്രധാന ആശങ്കയായിരുന്നു.

***


(रिलीज़ आईडी: 2302090) आगंतुक पटल : 14
इस विज्ञप्ति को इन भाषाओं में पढ़ें: English , Kannada , Urdu , Marathi , हिन्दी , Gujarati , Tamil