ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
സെമികണ്ടക്ടർ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ഏറ്റവും വലിയ പരിപാടി 2026 സെപ്റ്റംബർ 17 മുതൽ 19 വരെ ന്യൂഡൽഹിയിലെ യശോഭൂമിയിൽ നടക്കും.
प्रविष्टि तिथि:
18 AUG 2026 3:47PM by PIB Thiruvananthpuram
സെമിക്കോൺ ഇന്ത്യ 2026 - സിലിക്കൺ ചിപ്പുകൾ നിർമ്മിക്കുന്നത് മുതൽ സമ്പൂർണ്ണ ഇലക്ട്രോണിക് സംവിധാനങ്ങൾ സൃഷ്ടിക്കുന്നത് വരെ (Silicon to Systems): ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നു.

സെമിക്കോൺ ഇന്ത്യയുടെ അഞ്ചാം പതിപ്പിൻ്റെ ഔപചാരിക ഉദ്ഘാടനം 2026 സെപ്റ്റംബർ 17 ന് ന്യൂഡൽഹിയിലെ യശോഭൂമിയിൽ (ഇന്ത്യ ഇൻ്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സ്പോ സെൻ്റർ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവ്വഹിക്കും.
സെമികണ്ടക്ടർ മേഖലയിലെ ഇന്ത്യയുടെ മുന്നേറ്റത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറുന്ന സെമിക്കോൺ ഇന്ത്യ 2026, ആഗോള സെമികണ്ടക്ടർ ആവാസവ്യവസ്ഥയിലുടനീളമുള്ള പ്രമുഖ പങ്കാളികൾ, ഗവണ്മെൻ്റ് ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, വ്യവസായ വിദഗ്ധർ, അക്കാദമിക വിദഗ്ധർ, വിദ്യാർത്ഥികൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരും.

സെമികോൺ ഇന്ത്യ പ്രോഗ്രാം മുഖേനയുള്ള ഇന്ത്യ സെമികണ്ടക്ടർ മിഷനിലൂടെ (ISM) സെമികണ്ടക്ടർ വ്യവസായം വികസിപ്പിക്കുന്നതിൽ ഇന്ത്യ ശക്തമായ പുരോഗതി കൈവരിച്ചിരിക്കുകയാണ്. രാജ്യത്ത് കരുത്തുറ്റതും പ്രതിരോധശേഷിയുള്ളതുമായ ഒരു സെമികണ്ടക്ടർ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സെമികോൺ 1.0 പ്രകാരം പന്ത്രണ്ട് (12) പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. കൂടാതെ, ഇന്ത്യയിൽ കരുത്തുറ്റതും പ്രതിരോധശേഷിയുള്ളതുമായ ഒരു സെമികണ്ടക്ടർ ആവാസവ്യവസ്ഥയുടെ വികസനം ത്വരിതപ്പെടുത്തുന്നതിനായി അടുത്ത ഘട്ടം അതായത് സെമികോൺ 2.0 നും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.
സെമികണ്ടക്ടറുകളെ ഒരു അടിസ്ഥാന വ്യവസായമായി അംഗീകരിച്ചുകൊണ്ട്, 332-ലധികം അക്കാദമിക സ്ഥാപനങ്ങൾക്കും 105 സ്റ്റാർട്ടപ്പുകൾക്കും അത്യാധുനിക ഡിസൈൻ ഉപകരണങ്ങൾ നൽകിയതിലൂടെ ഗവേഷണം, നൂതനാശയങ്ങൾ, രൂപകൽപ്പന എന്നിവയെ ഗവണ്മെൻ്റ് പിന്തുണച്ചു. ഡിസൈൻ ലിങ്ക്ഡ് ഇൻസെൻ്റീവ് (DLI) പദ്ധതി പ്രകാരം 24 സ്റ്റാർട്ടപ്പുകൾക്ക് അംഗീകാരം ലഭിച്ചു. ഇത് ഇന്ത്യയിലെ നൂതനാശയക്കാരായ നവസംരംഭകരെ സുപ്രധാന സെമികണ്ടക്ടർ സാങ്കേതികവിദ്യകളും ആപ്ലിക്കേഷനുകളും വികസിപ്പിക്കാൻ സഹായിക്കുന്നു.ആത്മനിർഭർ ഇന്ത്യയെന്ന ദർശനത്തിന് അനുപൂരകമായി, രാജ്യത്ത് ശക്തവും സമഗ്രവുമായ ഒരു സെമികണ്ടക്ടർ ആവാസവ്യവസ്ഥയുടെ വികസനം സാധ്യമാക്കാൻ ഈ സംരംഭങ്ങൾ സംഭാവന ചെയ്യുന്നു.
സെമികണ്ടക്ടർ മേഖലയിലെ ഇന്ത്യയുടെ പുരോഗതി ത്വരിതപ്പെടുത്തിക്കൊണ്ട്, ഇന്ത്യ സെമികണ്ടക്ടർ മിഷൻ (ISM), കേന്ദ്ര ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രാലയം (MeitY), സെമികണ്ടക്ടർ വ്യവസായത്തെ പ്രതിനിധീകരിക്കുന്ന ആഗോള സംഘടനയായ SEMI എന്നിവ സംയുക്തമായി SEMICON ഇന്ത്യ 2026- ൻ്റെ പരിപാടിയും പ്രവർത്തനങ്ങളും പ്രഖ്യാപിച്ചു. ഇന്ന് ന്യൂഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്.
"സിലിക്കൺ ടു സിസ്റ്റംസ്: ബിൽഡിംഗ് ദി ഇക്കോസിസ്റ്റം" എന്ന പ്രമേയത്തിലൂന്നി ഇന്ത്യയുടെ സെമികണ്ടക്ടർ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള കോൺഫറൻസിൻ്റെയും പ്രദർശനത്തിൻ്റെയും അഞ്ചാമത് പതിപ്പാണ് സെമിക്കോൺ ഇന്ത്യ 2026. ഇത് 2026 സെപ്റ്റംബർ 17 മുതൽ 19 വരെ ന്യൂഡൽഹിയിലെ ദ്വാരകയിൽ സ്ഥിതി ചെയ്യുന്ന യശോഭൂമിയിൽ (IICC) ISM ഉം SEMI യും സംയുക്തമായി സംഘടിപ്പിക്കും.

ഇന്ത്യാ ഗവണ്മെൻ്റിൻ്റെ പുരോഗമനപരമായ നയങ്ങളിലും പദ്ധതികളിലുമുള്ള വിശ്വാസം ശക്തിപ്പെടുത്തുന്നതിനും, ദേശീയ, അന്തർദേശീയ വ്യവസായ പ്രമുഖർ, നിക്ഷേപകർ, നയരൂപകർത്താക്കൾ, മറ്റ് പങ്കാളികൾ എന്നിവർക്കിടയിലെ സഹകരണത്തിലൂടെ കരുത്തുറ്റതും, പ്രതിരോധശേഷിയുള്ളതും, സുസ്ഥിരവുമായ ഒരു സെമികണ്ടക്ടർ ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധതയെ ഉയർത്തിക്കാട്ടാൻ ഈ പരിപാടി സഹായകമാകും.
മൂന്ന് ദിവസത്തെ പരിപാടിയിൽ മുഖ്യ പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, അനൗപചാരിക സംഭാഷണങ്ങൾ, ഇന്റർനാഷണൽ കൺട്രി റൗണ്ട് ടേബിളുകൾ തുടങ്ങി ഉൾക്കാഴ്ച നൽകുന്ന വൈവിധ്യമാർന്ന പരിപാടികൾ നടക്കും.സെമികണ്ടക്ടർ വ്യവസായത്തിൻ്റെ വളർച്ചയും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിന് ചർച്ച, സഹകരണം, ആശയങ്ങൾ പങ്കിടൽ എന്നിവ ഈ പ്രവർത്തനങ്ങളിലൂടെ പ്രോത്സാഹിപ്പിക്കപ്പെടും.
സെമികണ്ടക്ടർ, ഇലക്ട്രോണിക്സ് ആവാസവ്യവസ്ഥയിലുടനീളമുള്ള വിവിധ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും, ഇനിപ്പറയുന്ന മേഖലകൾ അതിൽ ഉൾപ്പെടുന്നു:
ട്രാക്കുകളും സെഷനുകളും
നിർമ്മാണവും സാങ്കേതികവിദ്യയും
നിർമ്മിതബുദ്ധിയും (AI) ഡിജിറ്റൽ പരിവർത്തനവും
വിതരണ ശൃംഖല
രാസവസ്തുക്കൾ, വാതകങ്ങൾ, പദാർത്ഥങ്ങൾ
നയങ്ങളും ഗവണ്മെൻ്റ് പരിപാടികളും
സുസ്ഥിരതയും ESG യും
ഉത്പന്ന സൃഷ്ടിയും രൂപകൽപ്പനയും
സ്റ്റാർട്ടപ്പുകളും നൂതനാശയങ്ങളും
പ്രതിഭയും നൈപുണ്യവും
ഇന്ത്യൻ ബ്രാൻഡുകളും വിപണി വികസനവും
നേതൃത്വവും തന്ത്രപരമായ വേദികളും
6 ഇൻ്റർനാഷണൽ കൺട്രി റൌണ്ട് ടേബിളുകൾ
വനിതാ ശാക്തീകരണത്തെയും നേതൃത്വത്തെയും സംബന്ധിച്ച സമർപ്പിത സെഷൻ
തൊഴിൽശക്തി വികസന സെഷൻ.
“സംഘടിച്ച് ശക്തരാകുക: ഇന്ത്യയുടെ ESDM മുന്നേറ്റത്തിനായി വ്യവസായ സംഘടനകൾ സഹകരിക്കുന്നു” എന്ന വിഷയത്തിലൂന്നിയുള്ള പ്രത്യേക സെഷൻ
കൂടാതെ,സെമിക്കോൺ ഇന്ത്യ 2026 പ്രദർശനം വ്യത്യസ്ത കമ്പനികളെയും വിദഗ്ധരെയും വ്യവസായ പങ്കാളികളെയും നിരവധി പ്രധാന പരിപാടികളെയും പ്രവർത്തനങ്ങളെയും ഒരുമിച്ച് കൊണ്ടുവരും, പ്രധാന സവിശേഷതകൾ ഇനിപ്പറയുന്നു:
സമ്പൂർണ്ണ ആഗോള സെമികണ്ടക്ടർ, ഇലക്ട്രോണിക്സ് ആവാസവ്യവസ്ഥയെ പ്രതിനിധീകരിക്കുന്ന 500 ലധികം പ്രദർശകർ
അർദ്ധചാലക, ഇലക്ട്രോണിക്സ് ആവാസവ്യവസ്ഥ
240 ലധികം അന്താരാഷ്ട്ര കമ്പനികളുടെ പങ്കാളിത്തം
150 ലധികം അന്താരാഷ്ട്ര പ്രശസ്തരായ പ്രഭാഷകർ
40 ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ
15,000 ലധികം ചതുരശ്ര മീറ്റർ പ്രദർശന സ്ഥലം
6 കൺട്രി പവലിയനുകൾ
10 സംസ്ഥാന ഗവണ്മെൻ്റ് പവലിയനുകൾ
സ്റ്റാർട്ടപ്പ് പവലിയനും ഇന്നൊവേഷൻ ഷോകേസും
സ്റ്റാർട്ടപ്പ് പിച്ച് മത്സരം
സ്റ്റുഡൻ്റ് ഹാക്കത്തോൺ
തൊഴിൽശക്തി വികസന പവലിയൻ
കേന്ദ്ര ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രാലയം (MeitY) സെക്രട്ടറി ശ്രീ എസ്. കൃഷ്ണൻ പറഞ്ഞു:
“പുരോഗമനപരമായ നയങ്ങളിലൂടെയും വിപുലമായ പിന്തുണയിലൂടെയും സെമികണ്ടക്ടർ മേഖലയുടെ പ്രാധാന്യത്തെയും പ്രാമുഖ്യത്തെയും കുറിച്ച് ഇന്ത്യാ ഗവണ്മെൻ്റ് വ്യക്തമായ സൂചന നൽകിയിട്ടുണ്ട്. സെമികോൺ ഇന്ത്യയിലുള്ള താത്പര്യവും പങ്കാളിത്തവും എല്ലാ വർഷവും വർദ്ധിച്ചുവരികയാണ്. ഈ വർഷം രണ്ട് കാരണങ്ങളാൽ ഇത് സവിശേഷ പ്രാധാന്യമർഹിക്കുന്നു. ഒന്നാമതായി, സെമികോൺ ഇന്ത്യ പ്രോഗ്രാമിൻ്റെ വൻവിജയത്തിൻ്റെ പശ്ചാത്തലത്തിലാണ് നാം ഈ സമ്മേളനം വിളിച്ചുകൂട്ടുന്നത്, സെമികോൺ 1.0 പ്രകാരം അംഗീകരിച്ച 12 സെമികണ്ടക്ടർ പദ്ധതികളിൽ 03 എണ്ണം വാണിജ്യ ഉത്പാദനം ആരംഭിച്ചു കഴിഞ്ഞു. രണ്ടാമതായി, അടുത്ത ഘട്ടത്തിൻ്റെ പ്രഖ്യാപനം. അതായത് 06 പ്രധാന സ്തംഭങ്ങൾ അടിസ്ഥാനമാക്കിയുള്ള സെമികോൺ 2.0, ശക്തവും പ്രതിരോധശേഷിയുള്ളതുമായ ഒരു സെമികോൺ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ കൂടുതൽ ശക്തിപ്പെടുത്തുന്നു.”
"അഞ്ച് പതിറ്റാണ്ടിലേറെയായി ലോകമെമ്പാടുമുള്ള സെമികണ്ടക്ടർ ഹബുകളുടെ വളർച്ചയ്ക്ക് SEMI ശക്തി പകരുന്നു. അതിവേഗ പുരോഗതി, ഇച്ഛാശക്തി, വൈദഗ്ധ്യം, ദീർഘ ദർശനം എന്നിവയുടെ സമന്വയത്തിലൂടെ അഭിവൃദ്ധി പ്രാപിക്കാൻ തക്ക നിലയിലാണ് ഇന്ത്യ. SEMICON ഇന്ത്യ 2026 മുഖേന, SEMI അതിൻ്റെ ആഗോള ശൃംഖലയുടെ സഞ്ചിതശക്തി ഇന്ത്യയുടെ സെമികണ്ടക്ടർ വികസനത്തെ പിന്തുണയ്ക്കുന്നതിന് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു. ആഗോള വിതരണ ശൃംഖലയിൽ കണ്ണിചേരുക എന്നത് മാത്രമല്ല, അതിൽ അവിഭാജ്യഘടകമാകുക എന്നതാണ് ഇന്ത്യയുടെ ലക്‌ഷ്യം. ആഗോള സെമികണ്ടക്ടർ വ്യവസായത്തിൽ ഭാഗഭാക്കാകാനുതകും വിധം ഇന്ത്യയുടെ പുരോഗതി ത്വരിതപ്പെടുത്തുക എന്നതാണ് സെമിക്കോൺ ഇന്ത്യ 2026 ലൂടെ ലക്ഷ്യമിടുന്നതെന്ന് SEMI പ്രസിഡൻ്റും CEO യുമായ ശ്രീ. അജിത് മനോച്ച വ്യക്തമാക്കി.
"വിദേശ കമ്പനികൾ, ഇന്ത്യൻ സെമികണ്ടക്ടർ നിർമ്മാതാക്കൾ, ഗവണ്മെൻ്റ് ,നയരൂപകർത്താക്കൾ, സെമികണ്ടക്ടർ വിതരണ ശൃംഖലയെ പിന്തുണയ്ക്കാൻ കഴിയുന്ന കമ്പനികൾ എന്നിവരുൾപ്പെടെ ഇന്ത്യയിലും ലോകമെമ്പാടുമുള്ള വ്യക്തികളെയും സംഘടനകളെയും സ്ഥാപനങ്ങളെയും സെമികോൺ ഇന്ത്യ 2026 ഒരുമിച്ച് കൊണ്ടുവരുമെന്ന് അഡീഷണൽ സെക്രട്ടറി ( MeitY & CEO, ISM) ശ്രീ അമിതേഷ് കുമാർ സിൻഹ പറഞ്ഞു. ഇന്ത്യയിൽ നിക്ഷേപിക്കാനും സെമികണ്ടക്ടർ പ്രവർത്തനങ്ങൾ വികസിപ്പിക്കാനും താത്പര്യമുള്ള കമ്പനികൾക്ക് ഈ പരിപാടി അവസരങ്ങൾ ഒരുക്കും. ഇന്ത്യയിലെ സെമികണ്ടക്ടർ രൂപകൽപ്പനയെയും നിർമ്മാണത്തെയും പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്ന സപ്ലൈ-ചെയിൻ പങ്കാളികളെയും ഇത് ഒരുമിച്ച് കൊണ്ടുവരുന്നു. ആഗോള സെമികണ്ടക്ടർ ആവശ്യകത ഏകദേശം 1 ട്രില്യൺ ഡോളറിൽ നിന്ന് 2 ട്രില്യൺ ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു, ഒപ്പം ഇന്ത്യയുടെ സെമികണ്ടക്ടർ ആവശ്യകത ഏകദേശം 100 ബില്യൺ ഡോളറിൽ നിന്ന് 200 ബില്യൺ ഡോളറായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. സെമികണ്ടക്ടറുകളും ഇലക്ട്രോണിക്സുമായി ബന്ധപ്പെട്ട നിരവധി പ്രധാന വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും, 'വനിതാശാക്തീകരണവും നേതൃത്വവും' എന്ന വിഷയത്തിൽ ഒരു സമർപ്പിത സെഷൻ അതിൽ ഉൾപ്പെടുന്നു.
"സിലിക്കൺ ടു സിസ്റ്റംസ് - ബിൽഡിംഗ് ദി ഇക്കോസിസ്റ്റം" എന്ന പ്രമേയത്തിലൂന്നിയുള്ള സെമിക്കോൺ ഇന്ത്യ 2026, സമഗ്രവും ആഗോളതലത്തിൽ മത്സരാധിഷ്ഠിതവുമായ ഒരു സെമിക്കണ്ടക്ടർ മൂല്യ ശൃംഖല സൃഷ്ടിക്കുന്നതിലേക്കുള്ള ഇന്ത്യയുടെ പരിണാമത്തെ പ്രതിഫലിപ്പിക്കുന്നു. ഈ വർഷത്തെ പരിപാടിയിലെ ശ്രദ്ധേയമായ ആഗോള, ഇന്ത്യൻ കോർപ്പറേറ്റ് താത്പര്യം ഇന്ത്യയുടെ സെമിക്കണ്ടക്ടർ യാത്രയിൽ വ്യവസായ പ്രമുഖർ പ്രകടമാക്കുന്ന ആത്മവിശ്വാസത്തിന് തെളിവാണ്. വ്യവസായ പ്രമുഖർ, നയരൂപകർത്താക്കൾ, ഗവേഷകർ, സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ എന്നിവർ ഒത്തുചേരുകയും, ഉദ്യമങ്ങളും പങ്കാളിത്തങ്ങളും രൂപപ്പെടുകയും, ഇന്ത്യയുടെ സെമിക്കണ്ടക്ടർ വളർച്ചയുടെ അടുത്ത ഘട്ടം ത്വരിതപ്പെടുത്തുകയും ചെയ്യുന്ന വാർഷിക ഒത്തുചേരലായി സെമിക്കോൺ ഇന്ത്യ മാറും. 'സാൻഡ് റ്റു സിലിക്കൺ റ്റു സിസ്റ്റംസ്' എന്ന പുതിയ മൂല്യ ശൃംഖലാ അനുഭവത്തിൻ്റെ ഈ വർഷത്തെ അവതരണം, സെമിക്കണ്ടർ ആവാസവ്യവസ്ഥയിലുടനീളം രാജ്യത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ശക്തികൾ പ്രദർശിപ്പിക്കുന്നതിനൊപ്പം, വിശ്വാസ്യത കെട്ടിപ്പടുക്കുന്നതിൽ നിന്ന് കഴിവ് പ്രകടിപ്പിക്കുന്നതിലേക്ക് ഇന്ത്യ എങ്ങനെ പുരോഗമിക്കുന്നുവെന്ന് തെളിയിക്കുന്നു," SEMI India & IESA പ്രസിഡൻ്റ് ശ്രീ. അശോക് ചന്ദക് വ്യക്തമാക്കി.
മൗലികാശയങ്ങൾ, സഹകരണം, നൂതനാശയങ്ങൾ എന്നിവയുടെ ശ്രദ്ധേയമായ സമന്വയത്തിനുള്ള വേദിയായി ഈ പരിപാടി വർത്തിക്കുന്നു, നാളെയുടെ സങ്കീർണ്ണമായ വെല്ലുവിളികളെ നേരിടാനുള്ള അവസരം സൃഷ്ടിക്കുകയും സെമികണ്ടക്ടർ ആവാസവ്യവസ്ഥയിലുടനീളം ബഹുമുഖ സഹകരണം വളർത്തിയെടുക്കുകയും ചെയ്യുന്നു.
ഉന്നത ഗവണ്മെൻ്റ് ഉദ്യോഗസ്ഥർക്ക് പുറമേ, ഈ വർഷത്തെ പരിപാടിയിൽ ASML, അപ്ലൈഡ് മെറ്റീരിയൽസ്, ടെറാഡൈൻ, ഇൻഫിനിയോൺ, എബാര, ജാബിൽ, IBM റിസർച്ച്, NXP, ടാറ്റ ഇലക്ട്രോണിക്സ്, മൈക്രോൺ, മെർക്ക് KGaA, റാപ്പിഡസ്, ലാം റിസർച്ച്, CG പവർ, യുനോ മിൻഡ, അഡ്വാൻ്റസ്റ്റ്, ഇനോക്സ് എയർ പ്രോഡക്ട്സ്, SEMI, HORIBA STEC, SCREEN, Everspin Technologies, Brewer Science, Polar Semiconductor, Tokyo Electron, Emergence AI, തുടങ്ങിയ മുൻനിര വ്യവസായ പ്രമുഖരുടെ ശ്രദ്ധേയമായ പങ്കാളിത്തമുണ്ടാകും.
സെമിക്കോൺ ഇന്ത്യ 2026-ൽ സന്ദർശക രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു
രജിസ്റ്റർ ചെയ്യാൻ: https://portal.semiconindia.org/register സന്ദർശിക്കുക
***
(रिलीज़ आईडी: 2301023)
आगंतुक पटल : 4