ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഓഗസ്റ്റ് 19, 20 തീയതികളിൽ ഉത്തരാഖണ്ഡ് സന്ദർശിക്കും

प्रविष्टि तिथि: 18 AUG 2026 1:23PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ 2026 ഓഗസ്റ്റ് 19, 20 തീയതികളിൽ ഉത്തരാഖണ്ഡിൽ രണ്ട് ദിവസത്തെ സന്ദർശനം നടത്തും.
 
ഓഗസ്റ്റ് 19-ന്  ഡെറാഡൂണിലെ ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമി  സന്ദർശിക്കുന്ന ഉപരാഷ്ട്രപതി, അവിടെ  2025–27 ബാച്ചിലെ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (IFS) പ്രൊബേഷണർമാരെ അഭിസംബോധന ചെയ്യുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്യും.
 
ഓഗസ്റ്റ് 20-ന് മസൂറിയിലെ ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിൽ  നടക്കുന്ന 2024 ബാച്ചിൻ്റെ   ഐ.എ.എസ്. പ്രൊഫഷണൽ കോഴ്സ് ഫേസ്-II- ൻ്റെ   സമാപന ചടങ്ങിൽ ഉപരാഷ്ട്രപതി സംബന്ധിക്കും.
 
അക്കാദമി സന്ദർശനവേളയിൽ സർദാർ വല്ലഭ്ഭായ് പട്ടേലിൻ്റെയും മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെയും പ്രതിമകളിൽ ഉപരാഷ്ട്രപതി പുഷ്പാർച്ചന നടത്തും.
 
****
 

(रिलीज़ आईडी: 2300841) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Tamil , Telugu