പ്രധാനമന്ത്രിയുടെ ഓഫീസ്
പശ്ചിമ ബംഗാളിലെ ബീർഭുമിൽ തീപിടിത്തത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
प्रविष्टि तिथि:
17 AUG 2026 1:32PM by PIB Thiruvananthpuram
പശ്ചിമ ബംഗാളിലെ ബീർഭുമിൽ തീപിടിത്തത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അതീവ ദുഃഖം രേഖപ്പെടുത്തി.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് പ്രധാനമന്ത്രി തൻ്റെ അനുശോചനമറിയിക്കുകയും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു. അപകടത്തിൽപ്പെട്ടവരെ പ്രാദേശിക ഭരണകൂടം സജീവമായി സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'X'-ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചു:
"പശ്ചിമ ബംഗാളിലെ ബീർഭുമിൽ തീപിടിത്തത്തിലുണ്ടായ ജീവഹാനിയുടെ വാർത്ത കേൾക്കേണ്ടിവന്നതിൽ വേദനയുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് ഞാൻ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ. അപകടത്തിൽപ്പെട്ടവരെ പ്രാദേശിക ഭരണകൂടം സഹായിക്കുന്നുണ്ട്: പ്രധാനമന്ത്രി @narendramodi"
***
SK
(रिलीज़ आईडी: 2300376)
आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Telugu
,
Kannada