പ്രധാനമന്ത്രിയുടെ ഓഫീസ്
എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി
എണ്ണമറ്റ സ്വാതന്ത്ര്യസമര സേനാനികളുടെ ധീരതയും ത്യാഗവും അചഞ്ചലമായ പ്രതിബദ്ധതയും പ്രധാനമന്ത്രി അനുസ്മരിച്ചു
प्रविष्टि तिथि:
15 AUG 2026 6:46AM by PIB Thiruvananthpuram
സ്വാതന്ത്ര്യദിന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് ഊഷ്മളമായ ആശംസകൾ നേർന്നു. കൊളോണിയൽ ഭരണത്തിന്റെ അവസാനം കുറിച്ച, നമ്മുടെ ധീരരായ സ്വാതന്ത്ര്യസമര സേനാനികൾ മാതൃരാജ്യത്തിനായി കാഴ്ചവെച്ച അവിശ്വസനീയമായ ധീരത, അശ്രാന്ത പരിശ്രമം, സമാനതകളില്ലാത്ത ആത്മസമർപ്പണം എന്നിവയുടെ വികാരനിർഭരമായ ഓർമ്മപ്പെടുത്തലാണ് ഈ ദേശീയ ഉത്സവമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി നമ്മൾ ഒന്നിച്ചുപ്രവർത്തിക്കുമ്പോൾ അവരുടെ സ്വപ്നങ്ങൾ നമ്മെ തുടർന്നും പ്രചോദിപ്പിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നിരീക്ഷിക്കുകയും അവരുടെ ആശയങ്ങൾ ഉൾക്കൊള്ളാൻ പൗരന്മാരോട് ആഹ്വാനം ചെയ്യുകയും ചെയ്തു.
140 കോടി ഇന്ത്യക്കാരുടെ കരുത്തിൽ നമ്മുടെ രാജ്യം വിവിധ മേഖലകളിൽ പുരോഗതിയുടെ പുതിയ ഉയരങ്ങൾ കീഴടക്കുകയാണെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു.
വരുംകാലയളവിൽ ഈ വികസന യാത്ര അതിലും വേഗത്തിൽ മുന്നേറുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
എക്സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു:
"സ്വാതന്ത്ര്യദിനത്തിൽ ഊഷ്മളമായ ആശംസകൾ.
കൊളോണിയൽ ഭരണത്തിന് അന്ത്യം കുറിച്ച എണ്ണമറ്റ സ്വാതന്ത്ര്യസമര സേനാനികളുടെ ധീരതയും ത്യാഗവും അചഞ്ചലമായ പ്രതിബദ്ധതയും നന്ദിയോടെ നാം അനുസ്മരിക്കുന്നു. ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി നമ്മൾ ഒന്നിച്ച് പ്രവർത്തിക്കുമ്പോൾ അവരുടെ സ്വപ്നങ്ങൾ നമ്മെ തുടർന്നും പ്രചോദിപ്പിക്കുന്നു.
140 കോടി ഇന്ത്യക്കാരുടെ കരുത്തിൽ നമ്മുടെ രാജ്യം വിവിധ മേഖലകളിൽ പുരോഗതിയുടെ പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്. വരുംദിവസങ്ങളിൽ ഈ യാത്ര കൂടുതൽ വേഗത്തിൽ മുന്നേറട്ടെ."
सभी देशवासियों को स्वतंत्रता दिवस की असीम शुभकामनाएं।
यह राष्ट्रीय पर्व हमें देश के वीर सेनानियों के अद्भुत साहस, अथक संघर्ष और मातृभूमि के प्रति अतुलनीय समर्पण का स्मरण कराता है।
आइए, उनके आदर्शों को अपनाकर विकसित भारत के संकल्प को साकार करें।"
SK
(रिलीज़ आईडी: 2299771)
आगंतुक पटल : 6