രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതിയുടെ പാർസി പുതുവത്സര സന്ദേശം

प्रविष्टि तिथि: 14 AUG 2026 6:10PM by PIB Thiruvananthpuram

പാഴ്‌സി സമൂഹത്തിന്  പുതുവത്സരാശംസകൾ നേർന്നുകൊണ്ട് രാഷ്ട്രപതി  ശ്രീമതി ദ്രൗപതി മുർമു തന്റെ സന്ദേശത്തിൽ ഇങ്ങനെ കുറിച്ചു:

“പാഴ്‌സി പുതുവത്സര ദിനമായ നവ്‌റോസിന്റെ ശുഭകരമായ വേളയിൽ, ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന എല്ലാ പൗരന്മാർക്കും, പ്രത്യേകിച്ച് പാഴ്‌സി സഹോദരീസഹോദരന്മാർക്ക് എന്റെ ഊഷ്മളമായ ആശംസകൾ നേരുന്നു".

പുതിയ തുടക്കങ്ങളുടെയും പ്രതീക്ഷകളുടെയും പ്രതീകമാണ് നവ്റോസ് എന്ന് രാഷ്ട്രപതി പറഞ്ഞു. സന്തോഷവും സൗഹാർദ്ദവും പങ്കുവെക്കുന്ന ഈ ആഘോഷം സഹവർത്തിത്വത്തിന്റെയും മാനവസേവനത്തിന്റെയും സന്ദേശമാണ് നൽകുന്നത്. സ്വന്തം സംരംഭകത്വത്തിലൂടെയും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും രാജ്യത്തിൻറെ  വികസനത്തിന് പാർസി സമൂഹം നൽകിയ സംഭാവനകൾ  അവിസ്മരണീയമാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

ഈ പവിത്രമായ ഉത്സവം എല്ലാ പൗരന്മാരെയും ഉൾക്കൊള്ളുന്നതും വികസിതവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ പ്രചോദിപ്പിക്കുമെന്ന്  ഉറപ്പുണ്ടെന്നും എല്ലാവർക്കും സന്തോഷവും സമാധാനവും സമൃദ്ധിയും ഈ ഉത്സവം നൽകട്ടെയെന്നും രാഷ്‌ട്രപതി ആശംസാസന്ദേശത്തിൽ പറഞ്ഞു.

രാഷ്ട്രപതിയുടെ സന്ദേശം വായിക്കാൻ   ഇവിടെ ക്ലിക്കുചെയ്യുക-

 

***

 


(रिलीज़ आईडी: 2299746) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Assamese , Punjabi , Gujarati , Tamil