ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഓഗസ്റ്റ് 16–17 തീയതികളിൽ തമിഴ്‌നാട് സന്ദർശിക്കും

प्रविष्टि तिथि: 14 AUG 2026 3:34PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ 2026 ഓഗസ്റ്റ് 16, 17 തീയതികളിൽ തമിഴ്‌നാട്ടിൽ രണ്ടുദിവസത്തെ സന്ദർശനം നടത്തും. സന്ദർശനത്തിനിടെ ചെന്നൈ, ചെങ്കൽപട്ട്, തിരുവാരൂർ, തഞ്ചാവൂർ എന്നിവിടങ്ങളിൽ നടക്കുന്ന വിവിധ അക്കാദമിക്, അനുസ്മരണ, സാഹിത്യ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.
 
ഓഗസ്റ്റ് 16- ന് ചെങ്കൽപട്ടിലെ കാട്ടാങ്കുളത്തൂരിലുള്ള എസ്.ആർ.എം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ (SRMIST) 22-ാമത് ബിരുദദാന ചടങ്ങിൽ ഉപരാഷ്ട്രപതി പങ്കെടുക്കും.
 
നാഗാലാൻഡ്, മണിപ്പൂർ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളുടെ മുൻ ഗവർണറായിരുന്ന ശ്രീ ലാ. ഗണേശൻ്റെ  ഒന്നാം ചരമവാർഷിക ചടങ്ങിലും (ചെന്നൈ ടി. നഗറിലെ വാണി മഹാലിൽ) അദ്ദേഹം പങ്കാളിയാകും.
 
തുടർന്ന്, ഹിന്ദു മുന്നണി സ്ഥാപകനായ അന്തരിച്ച കെ. രാമഗോപാലൻ്റെ  ചിന്തകളെയും എഴുത്തുകളെയും ആസ്പദമാക്കി തയ്യാറാക്കിയ 'Echoes of a Nationalist Mind' എന്ന പുസ്തകത്തിൻ്റെ   പ്രകാശന ചടങ്ങിൽ ശ്രീ സി. പി. രാധാകൃഷ്ണൻ പങ്കെടുക്കും. ചെന്നൈ ഡി.ജി. വൈഷ്ണവ് കോളേജ് ഓഡിറ്റോറിയത്തിലാണ് ഈ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
 
ഓഗസ്റ്റ് 17-ന് തിരുവാരൂരിലുള്ള തമിഴ്നാട് കേന്ദ്ര സർവ്വകലാശാലയുടെ പതിനൊന്നാമത് ബിരുദദാന ചടങ്ങിൽ ഉപരാഷ്ട്രപതി പങ്കെടുക്കും.
 
അതിനുശേഷം തഞ്ചാവൂരിലെ ശാസ്ത്ര  ഡീംഡ് യൂണിവേഴ്സിറ്റിയുടെ  40 ആം വാർഷികത്തിൻ്റേയും (RUBY) രജത ജൂബിലി  ആഘോഷങ്ങളുടേയും സമാപന ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും.
 
****
 

(रिलीज़ आईडी: 2299534) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati