രാഷ്ട്രപതിയുടെ കാര്യാലയം
2026-ലെ അമൃത് ഉദ്യാൻ വാർഷിക വേനൽക്കാല പതിപ്പിൻ്റെ ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുത്തു
അമൃത് ഉദ്യാൻ ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 15 വരെ പൊതുജനങ്ങൾക്ക് സന്ദർശിക്കാം
प्रविष्टि तिथि:
14 AUG 2026 3:19PM by PIB Thiruvananthpuram
2026-ലെ അമൃത് ഉദ്യാൻ വാർഷിക വേനൽക്കാല പതിപ്പിൻ്റെ ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (2026 ഓഗസ്റ്റ് 14) പങ്കെടുത്തു.
2026 ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 15 വരെ രാവിലെ 10 മണിക്കും വൈകുന്നേരം 6 മണിക്കും ഇടയിൽ പൊതുജനങ്ങൾക്ക് 2026-ലെ അമൃത് ഉദ്യാൻ വേനൽക്കാല പതിപ്പ് സന്ദർശിക്കാവുന്നതാണ്. അവസാന പ്രവേശനം വൈകുന്നേരം 5 മണിക്ക് ആയിരിക്കും. അറ്റകുറ്റപ്പണികൾക്കായി എല്ലാ തിങ്കളാഴ്ചകളിലും ഉദ്യാനം അടച്ചിടുന്നതിനാൽ അന്നേദിവസം സന്ദർശനം അനുവദിക്കില്ല.
നോർത്ത് അവന്യൂ റോഡിന് സമീപമുള്ള ഗേറ്റ് നമ്പർ 35 വഴിയാണ് സന്ദർശകർക്ക് പ്രവേശനവും പുറത്തുകടക്കലും ക്രമീകരിച്ചിരിക്കുന്നത്. അമൃത് ഉദ്യാനിലേക്കുള്ള പ്രവേശനം സൗജന്യമാണ്. സന്ദർശകർ visit.rashtrapatibhavan.gov.in എന്ന വെബ്സൈറ്റിലൂടെ മുൻകൂട്ടി ഓൺലൈനായി സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടതാണ്. അതത് ദിവസത്തേക്കുള്ള സ്ലോട്ട് ബുക്കിംഗ് തലേദിവസം രാവിലെ 10 മണിക്ക് അവസാനിക്കും. നേരിട്ടെത്തി തത്സമയം ബുക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതല്ല.
സന്ദർശകരുടെ സൗകര്യാർത്ഥം സന്ദർശന പാതയിലുടനീളം കുടിവെള്ള കിയോസ്കുകൾ, പ്രഥമശുശ്രൂഷാ കേന്ദ്രങ്ങൾ, മഴയിൽനിന്ന് സംരക്ഷണം നൽകുന്നതിനുള്ള ഷെൽട്ടറുകൾ, വിശ്രമമുറികൾ എന്നിവ സജ്ജീകരിക്കും. കൂടാതെ, രാവിലെ 9:30 മുതൽ വൈകുന്നേരം 6 മണി വരെ ഓരോ 30 മിനിറ്റ് ഇടവിട്ടും സെൻട്രൽ സെക്രട്ടേറിയറ്റ് മെട്രോ സ്റ്റേഷനിൽ നിന്ന് അമൃത് ഉദ്യാനിലേക്കുള്ള പ്രവേശന കവാടത്തിലേക്ക് 'അമൃത് ഉദ്യാനിലേക്കുള്ള ഷട്ടിൽ സർവീസ്' എന്ന ബോർഡുള്ള പ്രത്യേക ഷട്ടിൽ ബസ് സർവീസും ഉണ്ടായിരിക്കുന്നതാണ്.
അമൃത് ഉദ്യാനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
SKY
*****
(रिलीज़ आईडी: 2299453)
आगंतुक पटल : 9