നിയമ, നീതി മന്ത്രാലയം
നിയമനിർമ്മാണ വകുപ്പിൽ പരിഷ്കരിച്ച ഇന്ത്യാ കോഡ് പോർട്ടൽ കേന്ദ്ര നിയമ-നീതി സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ അർജുൻ റാം മേഘ്‌വാൾ ഉദ്ഘാടനം ചെയ്തു
प्रविष्टि तिथि:
13 AUG 2026 8:54PM by PIB Thiruvananthpuram
പരിഷ്കരിച്ച ഇന്ത്യാ കോഡ് പോർട്ടൽ കേന്ദ്ര നിയമ-നീതി സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ അർജുൻ റാം മേഘ്‌വാൾ, ഇന്ന് (2026 ഓഗസ്റ്റ് 13) ന്യൂഡൽഹിയിലെ കർത്തവ്യ ഭവൻ 2-ൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ അറ്റോർണി ജനറൽ ശ്രീ ആർ. വെങ്കിട്ടരമണി, നിയമനിർമ്മാണ വകുപ്പിൻ്റെയും നിയമകാര്യ വകുപ്പിൻ്റെയും സെക്രട്ടറി ഡോ. രാജീവ് മണി, അഡീഷണൽ സെക്രട്ടറി ഡോ. മനോജ് കുമാർ, നിയമനിർമ്മാണ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. നാഷണൽ ഇൻഫോമാറ്റിക്സ് സെൻ്റർ (NIC) ഡയറക്ടർ ജനറൽ ശ്രീ പ്രിയങ്ക് ഭാരതി, ഇന്ത്യാ എഐ മിഷൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീ സുദീപ് ശ്രീവാസ്തവ, എൻ.ഐ.സിയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് നിയമങ്ങളിലേക്കുള്ള പ്രവേശനം കൂടുതൽ ലളിതവും വേഗത്തിലുള്ളതും വിപുലവും ജനകേന്ദ്രീകൃതവുമാക്കാൻ ഗവണ്മെൻ്റ് നടത്തുന്ന തുടർച്ചയായ ശ്രമങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ് ഈ പരിഷ്കരിച്ച പോർട്ടൽ.
ഭരണഘടനയുടെ പ്രാധാന്യത്തെക്കുറിച്ചും നിയമങ്ങൾ എല്ലാ പങ്കാളികൾക്കും എളുപ്പത്തിൽ ലഭ്യമാക്കുകയും മനസ്സിലാക്കാവുന്നതാക്കുകയും ചെയ്യേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച ശ്രീ അർജുൻ റാം മേഘ്‌വാൾ എടുത്തുപറഞ്ഞു. ഭരണഘടന, കേന്ദ്ര നിയമങ്ങൾ, ചട്ടങ്ങൾ, മറ്റ് നിയമനിർമ്മാണ വിവരങ്ങൾ എന്നിവയിലേക്ക് പൗരന്മാർക്ക് സൗഹൃദപരമായ രീതിയിൽ പ്രാപ്യത ഉറപ്പാക്കുന്ന വിശ്വസനീയവും സമഗ്രവുമായ ഒരു പ്ലാറ്റ്‌ഫോമായി ഇന്ത്യാ കോഡ് പോർട്ടൽ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമങ്ങളിലേക്കുള്ള പ്രവേശനം ശക്തിപ്പെടുത്തുന്നതിൽ സാങ്കേതികവിദ്യ വഹിക്കുന്ന പങ്കിനെക്കുറിച്ച് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഈ പോർട്ടൽ പരിഷ്‌കരണം ആവിഷ്‌കരിക്കുന്നതിലും ഏകോപിപ്പിക്കുന്നതിലും മേൽനോട്ടം വഹിക്കുന്നതിലും നിയമനിർമ്മാണ വകുപ്പിലെ ഉദ്യോഗസ്ഥരും ജീവനക്കാരും നടത്തിയ സമർപ്പിത ശ്രമങ്ങളെയും സാങ്കേതിക വൈദഗ്ധ്യവും പിന്തുണയും നൽകിയ എൻ.ഐ.സി സംഘത്തെയും അഭിനന്ദിച്ചു. ഈ കൂട്ടായ ശ്രമം നിയമനിർമ്മാണ വിവരങ്ങളുടെ ലഭ്യത, സുതാര്യത, പൗരകേന്ദ്രീകൃത വിതരണം എന്നിവ ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് ശ്രീ മേഘ്‌വാൾ പറഞ്ഞു.
നിയമങ്ങളിലേക്കുള്ള പ്രവേശനം ഭൗതിക രൂപത്തിൽ നിന്ന് ഡിജിറ്റൽ രൂപത്തിലേക്ക് പരിവർത്തനം ചെയ്തതിൻ്റെ പ്രാധാന്യം ഇന്ത്യൻ അറ്റോർണി ജനറൽ ശ്രീ ആർ. വെങ്കിട്ടരമണി ചൂണ്ടിക്കാട്ടി. പുതിയതും ഉപഭോക്തൃ-സൗഹൃദവുമായ നിരവധി സവിശേഷതകളോടെ നിയമനിർമ്മാണ വകുപ്പ് വികസിപ്പിച്ചെടുത്ത പരിഷ്കരിച്ച ഇന്ത്യാ കോഡ് പോർട്ടലിനെ പ്രശംസിക്കുകയും ചെയ്തു. ഉയർന്നുവരുന്ന ആവശ്യകതകൾക്ക് അനുസൃതമായി പോർട്ടൽ സാങ്കേതികമായി കാലാനുസൃതമാക്കുകയും പ്രയോജനപ്രദമായി നിലനിർത്തുകയും ചെയ്യേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. വ്യക്തവും ഫലപ്രദവും ഗുണമേന്മയുള്ളതുമായ നിയമനിർമ്മാണത്തിന് സംഭാവന നൽകാനുള്ള നിയമനിർമ്മാണ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തത്തെക്കുറിച്ച് അദ്ദേഹം ഓർമ്മപ്പെടുത്തുകയും നിയമങ്ങൾ പരമാവധി ആളുകളിലേക്ക് വേഗത്തിലും ലളിതമായും എത്തിക്കേണ്ടതിൻ്റെ ആവശ്യകത എടുത്തുപറയുകയും ചെയ്തു. പരിഷ്കരിച്ച പോർട്ടൽ വികസിപ്പിക്കുന്നതിൽ നിയമനിർമ്മാണ വകുപ്പും സാങ്കേതിക സംഘവും നടത്തിയ ഏകോപിതമായ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഇത് നിയമനിർമ്മാണ വിവരങ്ങളിലെ സുതാര്യതയും പൊതുജനങ്ങളുടെ പ്രാപ്യതയും കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യാ കോഡ് പോർട്ടലിൻ്റെ പരിണാമത്തെക്കുറിച്ചും ആധികാരികവും കാലാനുസൃതവുമായ നിയമനിർമ്മാണ വിവരങ്ങൾ പൊതുജനങ്ങൾ, നിയമ വിദഗ്ദ്ധർ, ഗവണ്മെൻ്റ് വകുപ്പുകൾ, മറ്റ് പങ്കാളികൾ എന്നിവർക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും നിയമ നിർമ്മാണ വകുപ്പിൻ്റെയും നിയമകാര്യ വകുപ്പിൻ്റെയും സെക്രട്ടറി ഡോ. രാജീവ് മണി വിശദീകരിച്ചു. നിയമങ്ങളിലേക്കുള്ള വിവരവിതരണവും പ്രവേശനവും മെച്ചപ്പെടുത്തുന്നതിൽ സാങ്കേതികവിദ്യയുടെ പങ്ക് എടുത്തുകാട്ടിക്കൊണ്ട്, കൂടുതൽ ഉപഭോക്തൃസൗഹൃദമായ ഇൻ്റർഫേസ്, മെച്ചപ്പെടുത്തിയ തിരച്ചിൽ സംവിധാനങ്ങൾ, നാവിഗേഷൻ, പ്രവേശനക്ഷമത എന്നിവ ഉൾപ്പെടെയുള്ള പരിഷ്കരിച്ച പോർട്ടലിൻ്റെ പ്രധാന സവിശേഷതകൾ അദ്ദേഹം വിശദീകരിച്ചു. നിയമനിർമ്മാണ വകുപ്പും നാഷണൽ ഇൻഫോമാറ്റിക്സ് സെൻ്ററും നടത്തിയ ഏകോപിതമായ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പരിഷ്കരിച്ച ഈ പ്ലാറ്റ്‌ഫോം വിശ്വസനീയമായ നിയമനിർമ്മാണ വിവരങ്ങളിലേക്ക് പൊതുജനങ്ങൾക്ക് കൂടുതൽ വിപുലവും എളുപ്പവുമായ പ്രവേശനം ഗണ്യമായി ശക്തിപ്പെടുത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
നിയമനിർമ്മാണ വകുപ്പിലെ അഡീഷണൽ സെക്രട്ടറി ഡോ. മനോജ് കുമാർ, പരിഷ്കരിച്ച ഇന്ത്യാ കോഡ് പോർട്ടൽ പരിചയപ്പെടുത്തുകയും അതിൻ്റെ പ്രധാന സവിശേഷതകളും പോർട്ടലിൻ്റെ പരിഷ്‌കരണത്തിന് പിന്നിലെ വിശാലമായ കാഴ്ചപ്പാടും വിശദീകരിക്കുകയും ചെയ്തു. നിയമത്തിലേക്കുള്ള പ്രവേശനം നീതിയിലേക്കുള്ള പ്രവേശനത്തിലേക്കുള്ള ആദ്യപടിയാണെന്നും നിയമങ്ങൾ ലഭ്യമാകുന്നതിന് പുറമേ, അവ എളുപ്പത്തിൽ തിരയാനും നാവിഗേറ്റ് ചെയ്യാനും മനസ്സിലാക്കാനും ഉപയോഗിക്കാനും കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമനിർമ്മാണ രേഖകളുടെ ഒരു ശേഖരം എന്നതിലുപരി, നിയമങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാനാകുന്നതും പരസ്പരം ബന്ധിപ്പിക്കപ്പെട്ടതും പൗരകേന്ദ്രീകൃതവുമായ ഒരു ഡിജിറ്റൽ കവാടമായി ഇന്ത്യാ കോഡ് പോർട്ടലിനെ മാറ്റാനാണ് ഈ പരിഷ്കരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മെച്ചപ്പെടുത്തിയ തിരച്ചിലും നാവിഗേഷൻ സംവിധാനങ്ങളും നിയമങ്ങളും അവയ്ക്ക് കീഴിലുള്ള ഉപനിയമങ്ങളും തമ്മിലുള്ള ബന്ധിപ്പിക്കൽ, ഇ-ഗസറ്റ് അധിഷ്ഠിത സംവിധാനവുമായുള്ള സംയോജനം, എ.ഐ അധിഷ്ഠിത തിരച്ചിൽ, അർത്ഥാധിഷ്ഠിത തിരച്ചിൽ, ശബ്ദാധിഷ്ഠിത തിരച്ചിൽ സൗകര്യം, വിവിധ ഭാഷകളിൽ ലഭ്യമാകുന്ന സംവിധാനം എന്നിവ ഈ പോർട്ടലിൻ്റെ പ്രധാന സവിശേഷതകളാണ്. സാങ്കേതികവിദ്യ നിയമവും പൗരനും തമ്മിലുള്ള അകലം കുറയ്ക്കണമെന്നും, നിയമ വിവരങ്ങൾ കൂടുതൽ എളുപ്പത്തിൽ കണ്ടുപിടിക്കാനും ഉപയോഗിക്കാനും സാധിക്കുന്ന തരത്തിലാക്കണമെന്നും, അതിലൂടെ സുതാര്യതയും നിയമ അവബോധവും ജനകേന്ദ്രീകൃത ഭരണവും കൂടുതൽ ശക്തിപ്പെടുത്താൻ സാധിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
കേന്ദ്ര നിയമങ്ങൾ, അവയുടെ ഉപനിയമങ്ങൾ, സംസ്ഥാന നിയമങ്ങളും അവയുടെ ഉപനിയമങ്ങളും, കൂടാതെ കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമങ്ങളും ചട്ടങ്ങളും എന്നിവയുടെ ഏകീകൃത ഡിജിറ്റൽ ശേഖരമാണ് ഇന്ത്യാ കോഡ് ലഭ്യമാക്കുന്നത്. മെച്ചപ്പെട്ടതും ബുദ്ധിപരവുമായ തിരച്ചിൽ സംവിധാനങ്ങൾ, എ.ഐ അധിഷ്ഠിത സെർച്ച്, അർത്ഥാധിഷ്ഠിതവും ശബ്ദാധിഷ്ഠിതവുമായ തിരച്ചിൽ സൗകര്യം, വിവിധ നിയമങ്ങളിലൂടെ എളുപ്പത്തിൽ നാവിഗേറ്റ് ചെയ്യാനുള്ള സൗകര്യം, ഭേദഗതികളും നിയമനിർമ്മാണ ചരിത്രവും മനസ്സിലാക്കാനുള്ള സൗകര്യം, പ്രധാന നിയമങ്ങളും അവയുടെ ഉപനിയമങ്ങളും തമ്മിലുള്ള ബന്ധിപ്പിക്കൽ, ഇ-ഗസറ്റ് അധിഷ്ഠിത സംവിധാനവുമായുള്ള സംയോജനം, മെച്ചപ്പെട്ട രേഖാ ദർശനം,
ക്യുആർ മുഖേനയുള്ള പ്രവേശനം, വ്യവസ്ഥാപിതമായ പൗര-അഭിപ്രായ സ്വീകരണ സംവിധാനം എന്നിവയിലൂടെ പൊതുജനങ്ങൾ, നിയമ വിദഗ്ദ്ധർ, ഗവേഷകർ, ജുഡീഷ്യറി, ഭരണകൂടം എന്നിവയ്ക്ക് നിയമനിർമ്മാണ വിവരങ്ങൾ തിരയാനും നാവിഗേറ്റ് ചെയ്യാനും ലഭ്യമാക്കാനും കഴിയുന്ന രീതിയിൽ പരിഷ്കരിച്ച പോർട്ടൽ ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ട്.
സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തിയ ഈ പരിഷ്‌കരണം, ഇന്ത്യാ കോഡിനെ കേവലം നിയമനിർമ്മാണ രേഖകളുടെ ഒരു ഓൺലൈൻ ശേഖരം എന്നതിൽ നിന്ന് പരസ്പരം ബന്ധിപ്പിക്കപ്പെട്ടതും ജനസൗഹൃദപരവുമായ ഒരു ഡിജിറ്റൽ നിയമവിവര സംവിധാനത്തിൻ്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന നിയമത്തിലേക്കുള്ള ഒരു ഡിജിറ്റൽ കവാടമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.
നിയമത്തിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും കൂടുതൽ ജനപങ്കാളിത്തം സാധ്യമാക്കുന്നതിനും നിയമപരവും പൊതുസേവനങ്ങളും മെച്ചപ്പെട്ട രീതിയിൽ ലഭ്യമാക്കുന്നതിനുമായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയെന്ന വിശാലമായ ലക്ഷ്യത്തോടാണ് ഈ സംരംഭം നടപ്പിലാക്കിയിരിക്കുന്നത്.
നിയമങ്ങൾ കൂടുതൽ എളുപ്പത്തിൽ തിരയാനും ലഭ്യമാക്കാനും പരസ്പരം ബന്ധിപ്പിക്കാനും, പൗരന്മാർക്ക് ഏറ്റവും സൗകര്യപ്രദമായ ഭാഷയിലും രൂപത്തിലും ലഭ്യമാക്കാനും സാധിക്കുന്ന, വിശ്വസനീയവും സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമായ ഒരു നിയമവിവര സംവിധാനം കെട്ടിപ്പടുക്കുന്നതിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് പരിഷ്കരിച്ച ഇന്ത്യാ കോഡ് പോർട്ടൽ.

S5AA.jpeg)


****
(रिलीज़ आईडी: 2299284)
आगंतुक पटल : 7