പ്രധാനമന്ത്രിയുടെ ഓഫീസ്
മുൻ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് ജിയുടെ ആത്മകഥാ പ്രകാശനച്ചടങ്ങിൽ നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
12 AUG 2026 2:16PM by PIB Thiruvananthpuram
മുൻ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദിന്റെ 'ട്രയംഫ് ഓഫ് ദി ഇന്ത്യൻ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിൾസ്' (Triumph of the Indian Republic: My Life, My Struggles) എന്ന ആത്മകഥാ പ്രകാശനച്ചടങ്ങിലെ തന്റെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. ശ്രീ കോവിന്ദ് ജിയുടെ പ്രചോദനാത്മകമായ പോരാട്ടങ്ങൾ, വിവിധ പദവികളിലായി നൽകിയ സമ്പന്നമായ സംഭാവനകൾ, പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ അഗാധമായ പ്രതിബദ്ധത എന്നിവ ഈ പുസ്തകം മനോഹരമായി വ്യക്തമാക്കുന്നുവെന്ന് പുസ്തകത്തിന്റെ കാതലായ വിഷയങ്ങൾ എടുത്തുപറഞ്ഞുകൊണ്ട് അദ്ദേഹം നിരീക്ഷിച്ചു. ഇത് ഓരോ ഇന്ത്യക്കാരനും പ്രചോദനമായി നിലകൊള്ളുകയും രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ യഥാർത്ഥ ശക്തികളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.
'X'-ലെ തുടർച്ചയായ പോസ്റ്റുകളിൽ പ്രധാനമന്ത്രി പങ്കുവെച്ചു:
"മുൻ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് ജിയുടെ 'ട്രയംഫ് ഓഫ് ദി ഇന്ത്യൻ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിൾസ്' എന്ന ആത്മകഥാ പ്രകാശനച്ചടങ്ങിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം. ഇന്ത്യൻ ജനാധിപത്യത്തിന്റെ യഥാർത്ഥ ശക്തികളെയും സാധ്യതകളെയും ഈ പുസ്തകം പ്രതിഫലിപ്പിക്കുന്നു."
"മുൻ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് ജിയുടെ പുസ്തകം പ്രചോദനാത്മകമായ ഒരു വായനയാണ്. അദ്ദേഹത്തിന്റെ പോരാട്ടങ്ങൾ, സേവനം, എംപി, ഗവർണർ, ഇന്ത്യൻ രാഷ്ട്രപതി എന്നീ നിലകളിലുള്ള സമ്പന്നമായ സംഭാവനകൾ എന്നിവ മനോഹരമായി ഇതിൽ എടുത്തുകാണിക്കുന്നു."
<
"ശ്രീ രാം നാഥ് കോവിന്ദ് ജി തന്റെ ജീവിതമാർഗ്ഗമായി പൊതുസേവനം തിരഞ്ഞെടുക്കുകയും അതിലുടനീളം തന്റെ കർത്തവ്യങ്ങളോട് ആഴത്തിൽ പ്രതിബദ്ധത പുലർത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ അർപ്പണബോധവും സേവന മനോഭാവവും ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ്."
***
SK
(रिलीज़ आईडी: 2298182)
आगंतुक पटल : 17
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada