പ്രധാനമന്ത്രിയുടെ ഓഫീസ്
മുൻ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദിന്റെ ആത്മകഥ ഓഗസ്റ്റ് 12-ന് പ്രധാനമന്ത്രി പ്രകാശനം ചെയ്യും
ആത്മകഥയുടെ പേര്: "ട്രയംഫ് ഓഫ് ദി ഇന്ത്യൻ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിൾസ്" (ഇന്ത്യൻ റിപ്പബ്ലിക്കിന്റെ വിജയം: എന്റെ ജീവിതം, എന്റെ പോരാട്ടങ്ങൾ)
प्रविष्टि तिथि:
11 AUG 2026 1:22PM by PIB Thiruvananthpuram
മുൻ ഇന്ത്യൻ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദിന്റെ ആത്മകഥ “ട്രയംഫ് ഓഫ് ദി ഇന്ത്യൻ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിൾസ്” 2026 ഓഗസ്റ്റ് 12-ന് രാവിലെ 9:30-ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകാശനം ചെയ്യും. ചടങ്ങിൽ പ്രധാനമന്ത്രി സദസ്സിനെ അഭിസംബോധന ചെയ്യും.
ഇന്ത്യയിലെ ഏറ്റവും സമുന്നതനായ വ്യക്തിത്വങ്ങളിലൊരാളുടെ ജീവിതവും സംഭാവനകളും ആഘോഷിക്കുന്ന ഒരു സുപ്രധാന വേളയായി പ്രധാനമന്ത്രിയുടെ ഈ ആത്മകഥാ പ്രകാശനം മാറും. ശ്രീ രാം നാഥ് കോവിന്ദിന്റെ ബാല്യകാലം മുതൽ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പൊതുജീവിതവും ഇന്ത്യയുടെ 14-ാമത് രാഷ്ട്രപതി പദവിയിലുള്ള സേവനവും വരെയുള്ള അനുഭവങ്ങളും പോരാട്ടങ്ങളും നേട്ടങ്ങളും അടയാളപ്പെടുത്തുന്ന, സവിശേഷ ജീവിതയാത്രയുടെ ആഴത്തിലുള്ള വ്യക്തിപരമായ വിവരണം ഈ ആത്മകഥ പങ്കുവെക്കുന്നു. അദ്ദേഹത്തിന്റെ ജീവിതയാത്രയെയും പൊതുസേവനത്തെയും രൂപപ്പെടുത്തിയ മൂല്യങ്ങൾ, അനുഭവങ്ങൾ, സാഹചര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ ഈ പുസ്തകം നൽകുന്നു.
***
NK
(रिलीज़ आईडी: 2297533)
आगंतुक पटल : 26
इस विज्ञप्ति को इन भाषाओं में पढ़ें:
Assamese
,
Bengali
,
Bengali-TR
,
Odia
,
English
,
Manipuri
,
Urdu
,
Marathi
,
हिन्दी
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada