വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

അഡ്വാൻസ് ഓതറൈസേഷൻ, EPCG സ്കീമുകൾ പ്രകാരം എക്സ്പോർട്ട് ഒബ്ലിഗേഷൻ ഡിസ്ചാർജ് സർട്ടിഫിക്കറ്റിന് (EODC) അപേക്ഷിക്കുമ്പോൾ കയറ്റുമതിക്കാർ ഇനിമേൽ ഫിസിക്കൽ ഡ്യൂട്ടി പേയ്‌മെൻ്റ് ചലാൻ സമർപ്പിക്കേണ്ടതില്ല

പോസ്റ്റഡ് ഓണ്‍: 10 AUG 2026 1:29PM by PIB Thiruvananthpuram

ബിസിനസ്സ് സുഗമമാക്കുന്നതിനുള്ള സുപ്രധാന നടപടികളുടെ ഭാഗമായി, അഡ്വാൻസ് ഓതറൈസേഷൻ (AA), എക്സ്പോർട്ട് പ്രൊമോഷൻ ക്യാപിറ്റൽ ഗുഡ്സ് (EPCG)  സ്കീമുകൾ പ്രകാരമുള്ള  എക്സ്പോർട്ട് ഒബ്ലിഗേഷൻ ഡിസ്ചാർജ് സർട്ടിഫിക്കറ്റിന് (EODC) അപേക്ഷിക്കുമ്പോൾ കയറ്റുമതി സ്ഥാപനങ്ങൾ ഡ്യൂട്ടി പേയ്‌മെൻ്റ്  ചലാനുകളുടെ ഭൗതിക പകർപ്പുകൾ സമർപ്പിക്കേണ്ടതില്ല.  കസ്റ്റംസ്/ICEGATE ൽ നിന്ന് ലഭിക്കുന്ന ലൈസൻസ് തിരിച്ചുള്ള വോളണ്ടറി ഡ്യൂട്ടി പേയ്‌മെൻ്റ്   ഡാറ്റ DGFT യുടെ ഓൺലൈൻ സിസ്റ്റങ്ങളുമായി സംയോജിപ്പിച്ചിരിക്കുന്നു.  പേയ്‌മെൻ്റ്  ശരിയായി നടത്തിയിട്ടുണ്ടോയെന്നും ബന്ധപ്പെട്ട അംഗീകാരവുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്നും DGFT ക്ക് സ്വയമേവ പരിശോധിക്കാൻ കഴിയും.

2026 ഓഗസ്റ്റ് 1 മുതൽ, കയറ്റുമതിക്കാർ അംഗീകാരങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള അപേക്ഷകൾക്കൊപ്പം ഫിസിക്കൽ ഡ്യൂട്ടി പേയ്‌മെൻ്റ്  ചലാനുകൾ സമർപ്പിക്കേണ്ടതില്ല. പേയ്‌മെൻ്റ്  വിശദാംശങ്ങൾ DGFT കസ്റ്റമർ പോർട്ടലിൽ ഓൺലൈനായി ലഭ്യമാകും, അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് പേയ്‌മെൻ്റ്   ബന്ധപ്പെട്ട അംഗീകാരവുമായി ശരിയായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പരിശോധിച്ച് സ്ഥിരീകരിക്കാൻ കയറ്റുമതിക്കാർക്ക്  കഴിയും.

DGFT റീജിയണൽ അതോറിറ്റികൾക്ക് ഓൺലൈൻ സിസ്റ്റത്തിൽ പരിശോധിച്ചുറപ്പിച്ച ഡ്യൂട്ടി പേയ്‌മെൻ്റ്   വിശദാംശങ്ങൾ നേരിട്ട് കാണാൻ കഴിയും. കയറ്റുമതിക്കാർ സമർപ്പിച്ച പേയ്‌മെൻ്റ്   വിവരങ്ങൾ അവർ നേരിട്ട് പരിശോധിക്കേണ്ടതില്ല. തത്ഫലമായി, അപേക്ഷകൾ വേഗത്തിൽ പ്രോസസ്സ് ചെയ്യാനും കയറ്റുമതിക്കാരും DGFT യും തമ്മിലുള്ള ആശയവിനിമയത്തോടനുബന്ധിച്ചുള്ള അനാവശ്യ കാലവിളംബം കുറയ്ക്കാനും  DGFT ഓഫീസുകളിൽ സ്ഥിരതയോടെ തീരുമാനങ്ങൾ കൈക്കൊള്ളാനും സഹായിക്കും.

DGFT യും ICEGATE യും തമ്മിലുള്ള API അടിസ്ഥാനമാക്കിയുള്ള ഡാറ്റാ എക്സ്ചേഞ്ച് വഴിയാണ് ഡിജിറ്റൽ സൗകര്യം നടപ്പിലാക്കിയിരിക്കുന്നത്. DGFT, ICEGATE എന്നിവ ഇപ്പോൾ ഡിജിറ്റൽ ആയി ബന്ധിപ്പിച്ചിരിക്കുന്നു, കസ്റ്റംസ് തീരുവ പേയ്‌മെൻ്റ് വിശദാംശങ്ങൾ DGFT സിസ്റ്റത്തിലേക്ക് സ്വയമേവ അയയ്ക്കാൻ ഇത് അനുവദിക്കുന്നു. കയറ്റുമതിക്കാർ ഇനി ഈ വിശദാംശങ്ങൾ നേരിട്ട് സമർപ്പിക്കേണ്ടതില്ല, DGFT ഉദ്യോഗസ്ഥർ അവ നേരിട്ട് പരിശോധിക്കേണ്ടതില്ല. ഈ ഡിജിറ്റൽ പ്രക്രിയ നടപടിക്രമങ്ങൾ  വേഗത്തിലാക്കുകയും പിശകുകൾ കുറയ്ക്കുകയും മാനുഷിക ഇടപെടൽ കുറയ്ക്കുകയും മുഴുവൻ  പ്രക്രിയയും കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ ഡിജിറ്റൽ സംവിധാനം കയറ്റുമതിക്കാരെ സംബന്ധിച്ചിടത്തോളം ക്ലോഷർ പ്രക്രിയ പൂർത്തിയാക്കുന്നത് സുഗമവും ചെലവ് കുറഞ്ഞതുമാക്കും. കടലാസ് ജോലികൾ കുറയും, DGFT ഓഫീസുകളിൽ തുടർനടപടികൾ ഉണ്ടാകും, ഓഫീസുകൾ നേരിട്ട് സന്ദർശിക്കേണ്ടതിൻ്റെ  ആവശ്യകത  കുറയും. കയറ്റുമതിയുമായി ബന്ധപ്പെട്ട അനുവർത്തനവും ഡോക്യുമെൻ്റേഷനും സ്വയം കൈകാര്യം ചെയ്യുന്ന MSME കയറ്റുമതിക്കാർക്ക് ഇത് പ്രത്യേകിച്ചും സഹായകരമാകും. 2026 ഓഗസ്റ്റ് 5 ലെ ട്രേഡ് നോട്ടീസ് നമ്പർ 15/2026-27 വഴി DGFT ഈ മാറ്റത്തെക്കുറിച്ച് കയറ്റുമതിക്കാരെയും മറ്റ് പങ്കാളികളെയും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

കയറ്റുമതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലളിതവും വേഗതമേറിയതും കൂടുതൽ സുതാര്യവുമാക്കുന്നതിന് ഗവണ്മെൻ്റ്   ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. വ്യത്യസ്ത ഓൺലൈൻ വ്യാപാര സംവിധാനങ്ങളെ ബന്ധിപ്പിക്കുന്നതിലൂടെയും ഭൗതിക രേഖകളുടെ ആവശ്യകത കുറയ്ക്കുന്നതിലൂടെയും, കയറ്റുമതിക്കാർക്ക് കൂടുതൽ സുഗമമായും കുറഞ്ഞ സർക്കാർ ഇടപെടലോടെയും ഔപചാരിക നടപടികൾ പൂർത്തിയാക്കാൻ കഴിയും. വിശ്വസനീയവും കാര്യക്ഷമവുമായ ഒരു സംവിധാനം സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്, ഭൗതിക ഡോക്യുമെൻ്റേഷനിലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിലൂടെയും, "മിനിമം ഗവൺമെൻ്റ്  , മാക്സിമം ഗവേർണൻസ്" എന്ന ദർശനത്തെ ഈ നടപടി ശക്തിപ്പെടുത്തുകയും കയറ്റുമതിക്കാരെ വ്യാപാരത്തിലും വളർച്ചയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു.

മുൻകൂർ അംഗീകാര പദ്ധതി പ്രകാരം, കയറ്റുമതിക്കാർക്ക് അസംസ്കൃത വസ്തുക്കളും മറ്റ് ഇൻപുട്ടുകളും കസ്റ്റംസ് തീരുവ അടയ്ക്കാതെ ഇറക്കുമതി ചെയ്യാൻ കഴിയും. നിർദ്ദിഷ്ട കയറ്റുമതി ബാധ്യത നിറവേറ്റുന്ന പക്ഷം, EPCG പദ്ധതി പ്രകാരം, കയറ്റുമതിക്കാർക്ക് കുറഞ്ഞതോ പൂജ്യം കസ്റ്റംസ് തീരുവ ഉള്ളതോ ആയ  യന്ത്രസാമഗ്രികളും മറ്റ് മൂലധന വസ്തുക്കളും ഇറക്കുമതി ചെയ്യാൻ കഴിയും. കയറ്റുമതി ബാധ്യത പൂർത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ, കയറ്റുമതിക്കാർ ബാധകമായ കസ്റ്റംസ് തീരുവ പലിശ സഹിതം തിരികെ നൽകുകയും തുടർന്ന് അംഗീകാരം അവസാനിപ്പിക്കുന്നതിനുള്ള EODC-ക്ക് അപേക്ഷിക്കുകയും വേണം. മുമ്പ്, അത്തരം പേയ്‌മെൻ്റിൻ്റെ   ഭൗതിക തെളിവ് സമർപ്പിക്കുകയും പ്രാദേശിക അതോറിറ്റി നേരിട്ട് പരിശോധിക്കുകയും ചെയ്യണമായിരുന്നു.

****


( റിലീസ് ഐ.ഡി: 2297321) സന്ദര്‍ശക കൗണ്ടര്‍ : 30
ഈ റിലീസ് വായിക്കുക: English , Gujarati , Urdu , हिन्दी , Bengali , Punjabi , Tamil