രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

2026-ലെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായുള്ള ഇന്ത്യൻ വ്യോമസേനാ ബാൻഡിന്റെ സംഗീത പ്രകടനം

प्रविष्टि तिथि: 08 AUG 2026 2:50PM by PIB Thiruvananthpuram
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ വ്യോമസേനാ ബാൻഡ് നാളെ (2026 ഓഗസ്റ്റ് 09) ന്യൂഡൽഹി നാഷണൽ വാർ മെമ്മോറിയലിലെ പബ്ലിക് പ്ലാസ, പരം യോധ സ്ഥൽ എന്നിവിടങ്ങളിൽ പ്രത്യേക സംഗീത വിരുന്ന് നടത്തും. വൈകുന്നേരം 5.00 മുതൽ 6.00 വരെയാണ് പരിപാടി. ദേശീയ ഗീതമായ 'വന്ദേമാതര'ത്തിന്റെ 150-ാം വാർഷികാഘോഷ വേളയിൽ ജനങ്ങളിൽ ദേശീയ ബോധവും അഭിമാനവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഗീതവിരുന്ന് സംഘടിപ്പിക്കുന്നത്.
 
 
മൂന്ന് വനിതകൾ ഉൾപ്പെടെ 8 അഗ്നിവീർവായു അംഗങ്ങളും 32 എയർമാന്മാരും അടങ്ങുന്ന 40 അംഗ വ്യോമസേനാ കലാകാരന്മാരുടെ സംഘമാണ് വേദിയിലെത്തുന്നത്. ദേശഭക്തിഗാനങ്ങളും ആത്മാവിനെ തൊട്ടുണർത്തുന്ന ഈണങ്ങളും കോർത്തിണക്കിയുള്ള ഈ മനോഹര പ്രകടനം പ്രേക്ഷകർക്ക് വേറിട്ട അനുഭവമായിരിക്കും. ദേശഭക്തിയും ആത്മീയതയും ഉണർത്തുന്ന വൈവിധ്യമാർന്ന ഗാനങ്ങളിലൂടെ കാഴ്ചക്കാരിൽ രോമാഞ്ചവും ദേശസ്‌നേഹവും ഉണർത്താൻ വ്യോമസേനാ ബാൻഡ് പൂർണ്ണ സജ്ജമാണ്.
 
 
ഇന്ത്യൻ വ്യോമസേനാ ബാൻഡ് മാസ്റ്റർ വാറന്റ് ഓഫീസർ എ. ശ്രീഹരിയായിരിക്കും സംഗീത പരിപാടിയ്ക്ക് നേതൃത്വം നൽകുക. ജൂനിയർ വാറന്റ് ഓഫീസർ മൂൺ ഡേക്ക, ജൂനിയർ വാറന്റ് ഓഫീസർ അഭിഷേക് പോൾ, സർജന്റ് എൻ ടി സിംഗ് എന്നിവർ അദ്ദേഹത്തെ സഹായിക്കും.
 
****
 

(रिलीज़ आईडी: 2296562) आगंतुक पटल : 13
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Tamil