വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ബ്രിക്‌സ് (BRICS) വേവ്‌സ് ബസാര്‍ 2026 പുതിയ അന്താരാഷ്ട്ര പങ്കാളിത്തങ്ങളോടെയും സഹകരണത്തോടെയും സമാപിച്ചു
ബ്രസീലിന്റെ റിയോഫിലിം (RioFilme), റഷ്യയുടെ ഗോസ്ഫില്‍മോഫോണ്ട് (Gosfilmofond) എന്നിവയുമായി ദൃശ്യ-ശ്രവ്യ സഹകരണം പ്രഖ്യാപിച്ച് എന്‍എഫ്ഡിസി
പോസ്റ്റഡ് ഓണ്‍:
07 AUG 2026 5:10PM by PIB Thiruvananthpuram
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (NFDC) മുംബൈയില്‍ സംഘടിപ്പിച്ച ബ്രിക്‌സ് വേവ്‌സ് (BRICS WAVES) ബസാര്‍ 2026 വിജയകരമായി സമാപിച്ചു. ഉന്നതതല വ്യവസായ ചര്‍ച്ചകള്‍ക്കും ബിസിനസ് വിപുലീകരണത്തിനും അന്താരാഷ്ട്ര സഹകരണത്തിനും ശേഷമാണ് രണ്ട് ദിവസത്തെ മേള സമാപിച്ചത്. 20 ബ്രിക്‌സ് അംഗരാജ്യങ്ങളില്‍ നിന്നും പങ്കാളിത്ത രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഇതില്‍ പങ്കെടുത്തു.
900-ലധികം വ്യവസായ പ്രതിനിധികള്‍ പങ്കെടുത്ത ബസാറില്‍ നിര്‍മ്മാതാക്കള്‍, സ്റ്റുഡിയോകള്‍, ബ്രോഡ്കാസ്റ്റര്‍മാര്‍, ഫിലിം കമ്മീഷനുകള്‍, എവിജിസി (AVGC), ഗവണ്മെന്റ് പ്രതിനിധികള്‍, നിക്ഷേപകര്‍, സാങ്കേതിക കമ്പനികള്‍, സര്‍ഗാത്മക സംരംഭങ്ങള്‍ എന്നിവര്‍ തമ്മില്‍ 275-ലധികം ബി2ബി (B2B) യോഗങ്ങള്‍ നടന്നു. ഈ സംവാദങ്ങള്‍ ബ്രിക്‌സ്് രാജ്യങ്ങള്‍ക്കും പങ്കാളിത്ത രാജ്യങ്ങള്‍ക്കുമിടയില്‍ പുതിയ സഹ-നിര്‍മ്മാണങ്ങള്‍ (co-productions), ബിസിനസ് പങ്കാളിത്തങ്ങള്‍, സ്ഥാപനപരമായ സഹകരണങ്ങള്‍, ദീര്‍ഘകാല സര്‍ഗ്ഗാത്മക വിനിമയങ്ങള്‍ എന്നിവയ്ക്ക് അടിത്തറയിട്ടു.
ബസാറിന്റെ ഫലങ്ങളെക്കുറിച്ച് സംസാരിച്ച നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പ്രകാശ് മഗ്ദും ഇങ്ങനെ പറഞ്ഞു: 'ബ്രിക്‌സ് രാജ്യങ്ങള്‍ക്കും പങ്കാളിത്ത രാജ്യങ്ങള്‍ക്കുമിടയിലുള്ള സര്‍ഗ്ഗാത്മക സഹകരണത്തിന്റെ വലിയ സാധ്യതകളാണ് ബ്രിക്‌സ് വേവ്‌സ് ബസാര്‍ തുറന്നുകാട്ടിയത്. ഇവിടെ ആരംഭിച്ച പങ്കാളിത്തങ്ങളും ചര്‍ച്ചകളും ശക്തമായ സഹ-നിര്‍മ്മാണങ്ങളുടെയും ബിസിനസ് സഹകരണങ്ങളുടെയും സര്‍ഗ്ഗാത്മക വിനിമയങ്ങളുടെയും തുടക്കമാണ് കുറിക്കുന്നത്. വേവ്‌സിലൂടെ, ആഗോള സര്‍ഗാത്മക സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന സുദൃഢമായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമായി തുടരുന്നു.'
പ്രധാന പ്രഖ്യാപനങ്ങളും അന്താരാഷ്ട്ര സഹകരണങ്ങളും:
ബി2ബി (B2B), സംയുക്ത താല്പര്യപത്രങ്ങള്‍ (LoI), ധാരണാപത്രങ്ങള്‍ (MoU), അതിര്‍ത്തി കടന്നുള്ള ബിസിനസ്സ് പ്രഖ്യാപനങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി സുപ്രധാന അന്താരാഷ്ട്ര സഹകരണങ്ങള്‍ക്ക് ബ്രിക്‌സ് വേവ്‌സ് ബസാര്‍ തുടക്കം കുറിച്ചു.
* എന്‍എഫ്ഡിസി യും റിയോ ഫിലിമും തമ്മിലുള്ള ദൃശ്യ-ശ്രവ്യ സഹകരണം ശക്തിപ്പെടുത്തുന്നതിനും വേവ്‌സ് 2027-ല്‍ ബ്രസീലിയന്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി എന്‍എഫ്ഡിസി മാനേജിംഗ് ഡയറക്ടര്‍ ശ്രീ പ്രകാശ് മഗ്ദും, ബ്രസീലിലെ റിയോ ഫിലിം കമ്മീഷന്‍ മേധാവി ഡാനിയല്‍ സെല്ലിയുമായി താല്പര്യപത്രം കൈമാറി. ഇത് ഇന്ത്യ-ബ്രസീല്‍ സര്‍ഗ്ഗാത്മക പങ്കാളിത്തത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു.

: ബ്രിക്‌സ് വേവ്‌സ് ബസാര്‍ 2026-ന്റെ ഭാഗമായി ഇരു സ്ഥാപനങ്ങളും തമ്മിലുള്ള ദൃശ്യ ശ്രവ്യ സഹകരണം ശക്തിപ്പെടുത്തുന്നതിനായുള്ള താല്പര്യപത്രം എന്‍എഫ്ഡിസി മാനേജിംഗ് ഡയറക്ടര്‍ ശ്രീ പ്രകാശ് മഗ്ദും ബ്രസീലിലെ റിയോ ഫിലിം കമ്മീഷന്‍ മേധാവി ഡാനിയല്‍ സെല്ലി എന്നിവര്‍ കൈമാറുന്നു.)
* അന്താരാഷ്ട്ര ഫിലിം ആര്‍ക്കൈവ്‌സ് ഫെഡറേഷന്‍ (FIAF) അംഗങ്ങളായ എന്‍എഫ്ഡിസി-എന്‍എഫ്എഐ (NFDC-NFAI), റഷ്യയിലെ ഗോസ്ഫില്‍മോഫോണ്ടുമായി നിലവിലുള്ള സഹകരണം തുടരുമെന്ന് പ്രഖ്യാപിച്ചു. ഇരു സ്ഥാപനങ്ങളും തമ്മിലുള്ള പൈതൃക ചലച്ചിത്ര സംരക്ഷണ സഹകരണം കൂടുതല്‍ ഔദ്യോഗികമാക്കുന്നതിനുള്ള വഴികള്‍ ഇരുഭാഗവും ആരാഞ്ഞു
* ഉയര്‍ന്നുവരുന്ന സര്‍ഗ്ഗാത്മക സാമ്പത്തിക മേഖലകള്‍ക്കിടയില്‍ സാംസ്‌കാരികവും ചലച്ചിത്രപരവുമായ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ദക്ഷിണാഫ്രിക്ക, റഷ്യ, തായ്ലന്‍ഡ്, കസാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വ്യവസായ പ്രതിനിധികള്‍ 'ഗ്ലോബല്‍ സൗത്ത് ഫിലിം ഫെസ്റ്റിവല്‍ 2027' നിര്‍ദ്ദേശിച്ചു.
* ചലച്ചിത്ര മേഖലയിലെ സഹകരണം ആഴത്തിലാക്കുന്നതിനും ഉഭയകക്ഷി കരാറിലേക്ക് നീങ്ങുന്നതിനുമായി മീഡിയ & എന്റര്‍ടൈന്‍മെന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും (MEAI), വിയറ്റ്‌നാം സാംസ്‌കാരിക-കായിക-വിനോദസഞ്ചാര മന്ത്രാലയത്തിലെ സിനിമാ വിഭാഗവും സംയുക്തമായി ചില തീരുമാനങ്ങള്‍ (Record of Meeting) പ്രഖ്യാപിച്ചു.
* വ്യവസായ പങ്കാളിത്തം, ഉള്ളടക്ക നിര്‍മ്മാണം, അക്കാദമിക പ്രോഗ്രാമുകള്‍, നൂതനാശയം , വരുമാന നിര്‍മ്മാണം, പ്രതിഭാ വികസനം എന്നിവയില്‍ സഹകരിക്കുന്നതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്‌നോളജീസും (IICT) ഗ്രാഫിറ്റി മള്‍ട്ടിമീഡിയ പ്രൈവറ്റ് ലിമിറ്റഡും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
* ബ്രിക്‌സ് രാജ്യങ്ങള്‍ക്കും ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ക്കും ഇടയില്‍ വാര്‍ത്താവിനിമയം, മാധ്യമ സഹകരണം, സാംസ്‌കാരിക വിനിമയം എന്നിവ ശക്തിപ്പെടുത്തുന്നതിനായി ബ്രസീല്‍ അധിഷ്ഠിത മാധ്യമ പ്ലാറ്റ്ഫോമായ 'ദി സൗത്ത് ഗ്ലോബല്‍ ന്യൂസ്' പുതിയ സംരംഭം പ്രഖ്യാപിച്ചു.
* ഇന്ത്യ, ബ്രസീല്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള പങ്കാളികളെയും സഹനിര്‍മ്മാതാക്കളെയും ഒരുമിച്ച് അണിനിരത്തിക്കൊണ്ട് ഇന്ത്യ-പോര്‍ച്ചുഗല്‍ ഫീച്ചര്‍ ഫിലിം 'പോര്‍ച്ചുഗീസ് മാന്‍ ഒ വാര്‍' (Portuguese Man 'O War) പ്രഖ്യാപിച്ചു.
* നിര്‍മ്മാണ കമ്പനികളായ കാര്‍ത്തിക എന്റര്‍ടൈന്‍മെന്റും വേഗ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഇന്ത്യ-റഷ്യന്‍ സഹനിര്‍മ്മാണ ചിത്രം 'കൊറോവ' (KOROVA) ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സര്‍ഗ്ഗാത്മക സഹകരണത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിടുന്നു
* ചെക്ക് റിപ്പബ്ലിക്കന്‍ നിര്‍മ്മാണ കമ്പനിയായ 'മൂവി s.r.o' യും ഇന്ത്യയുടെ 'സിനിമ4ഗുഡ്' ഉം ചേര്‍ന്ന് തോമാസ് ബാറ്റയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു അന്താരാഷ്ട്ര ചരിത്ര ഇതിഹാസ ചിത്രം പ്രഖ്യാപിച്ചു. ഇന്ത്യ, ചെക്ക് റിപ്പബ്ലിക്, ചൈന, ദക്ഷിണാഫ്രിക്ക, യുഎഇ എന്നിവടങ്ങളില്‍ നിന്നുള്ള പങ്കാളികള്‍ ഇതിനായി ഒന്നിക്കും .
* ചലച്ചിത്രാത്മക , ആഴത്തിലുള്ള കഥപറച്ചിലുകള്‍ക്കായി എഐ സാങ്കേതികവിദ്യയ്ക്ക് മുന്‍ഗണന നല്‍കുന്ന ഉള്ളടക്ക നിര്‍മാണ സ്റ്റുഡിയോയായ 'കാലിവിഷന്‍ എഐ സ്റ്റുഡിയോ' (Calivision AI Studio) ഇന്ത്യയില്‍ ആരംഭിക്കുന്നതായി ദക്ഷിണ കൊറിയയുടെ 'nCORE Inc', യുഎഇ അധിഷ്ഠിത 'വിഷന്‍എക്‌സ്' എന്നിവര്‍ ചേര്‍ന്ന് പ്രഖ്യാപിച്ചു.
* ബ്രിക്‌സ് രാജ്യങ്ങളിലെ നിര്‍മ്മാതാക്കളെ സഹകരണം, നിക്ഷേപം, വിദ്യാഭ്യാസം, നൂതനാശയം എന്നിവയിലൂടെ ബന്ധിപ്പിക്കുന്ന ഒരു സ്ഥിരം അന്താരാഷ്ട്ര പ്ലാറ്റ്ഫോമായി 'ബ്രിക്‌സ് ഇന്‍ഡിപെന്‍ഡന്റ് പ്രൊഡ്യൂസേഴ്‌സ് അലയന്‍സ്' (BIPA) ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ അവതരിപ്പിച്ചു.
* പുതിയ പ്രീമിയം മൈക്രോ-ഡ്രാമ പ്ലാറ്റ്ഫോമായ 'ക്ലിപ്പ്' (KLIP) അവരുടെ സര്‍ഗ്ഗാത്മക കാഴ്ചപ്പാടും വരാനിരിക്കുന്ന ചിത്രങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തിറക്കി . ടെലിവിഷന്‍ സംപ്രേഷണത്തില്‍ പുതിയ ഇന്ത്യന്‍ ആനിമേഷന്‍ പരമ്പരയുടെ പോസ്റ്റര്‍ 'ഇടിവി' (ETV) പുറത്തിറക്കി.
* ഗെയിം വികസനം, കോമിക്സ്, അന്താരാഷ്ട്ര വിപണി പ്രവേശനം, ഐപി (IP) വിതരണം എന്നിവ ശക്തിപ്പെടുത്തുന്നതിനായി അസം എവിജിസി-എക്‌സ്ആര്‍ ഡെവലപ്മെന്റ് അസോസിയേഷന്‍ (Assam AVGC-XR Development Association), ഗെയിം ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (GDAI), മീഡിയ & എന്റര്‍ടൈന്‍മെന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (MEAI), ഇന്ത്യന്‍ കോമിക്‌സ് അസോസിയേഷന്‍ (ICA) എന്നിവരുമായി തന്ത്രപ്രധാനമായ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു.
* വൈഭവി സ്റ്റുഡിയോസ് അവരുടെ വരാനിരിക്കുന്ന ആനിമേഷന്‍ ഫീച്ചര്‍ ഫിലിം 'ട്രിയോ' (TRIO) പ്രഖ്യാപിച്ചു.
* അന്താരാഷ്ട്ര സഹകരണം, പ്രതിനിധി വിനിമയം, വിപണി പ്രവേശനം, ഐപി വിതരണം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനായി ഇന്ത്യന്‍ കോമിക്‌സ് അസോസിയേഷനും മീഡിയ & എന്റര്‍ടൈന്‍മെന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
* ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയില്‍ സര്‍ഗ്ഗാത്മക സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് ബ്രിക്‌സ് വേവ്‌സ് ബസാര്‍ 2026-ന്റെ വിജയകരമായ സമാപനം. ഗവണ്‍മെന്റുകളെയും വ്യവസായ പ്രമുഖരെയും സ്രഷ്ടാക്കളെയും നിക്ഷേപകരെയും സ്ഥാപനങ്ങളെയും ഒരു പൊതു പ്ലാറ്റ്ഫോമില്‍ ഒന്നിപ്പിച്ചുകൊണ്ട്, സുസ്ഥിരമായ അന്താരാഷ്ട്ര പങ്കാളിത്തം വളര്‍ത്തിയെടുക്കുന്നതിനും സാംസ്‌കാരിക നയതന്ത്രത്തിന്റെയും സാമ്പത്തിക വളര്‍ച്ചയുടെയും പ്രധാന സ്തംഭങ്ങളായി സര്‍ഗ്ഗാത്മക വ്യവസായങ്ങളെ മാറ്റുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത ഈ വേവ്‌സ് ബസാര്‍ വീണ്ടും ഉറപ്പിച്ചു.
* സര്‍ഗ്ഗാത്മക വ്യവസായങ്ങള്‍ക്കായി മാത്രം സംഘടിപ്പിച്ച ഈ രണ്ടുദിവസത്തെ മേള; സിനിമ, ടെലിവിഷന്‍, എവിജിസി-എക്‌സ്ആര്‍ (AVGC-XR), ഗെയിമിംഗ്, ആനിമേഷന്‍, മീഡിയ, ഡിജിറ്റല്‍ ഉള്ളടക്ക രംഗങ്ങളിലെ പങ്കാളികള്‍ക്ക് പുതിയ പങ്കാളിത്തങ്ങള്‍ സ്ഥാപിക്കുന്നതിനും സഹ-നിര്‍മ്മാണ സാധ്യതകള്‍ പരിശോധിക്കുന്നതിനും അറിവുകള്‍ പങ്കുവെക്കുന്നതിനും ബ്രിക്‌സ് മേഖലയിലുടനീളം സാംസ്‌കാരിക-സര്‍ഗ്ഗാത്മക സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു വേദി നല്‍കി.
***
( റിലീസ് ഐ.ഡി: 2296282)
സന്ദര്‍ശക കൗണ്ടര്‍ : 38