സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
അസമിൽ 8,970.20 കോടി രൂപാ ചെലവിൽ, മംഗൾദോയ് ബൈപ്പാസ് (15.11 കി.മീ) ഒഴിവാക്കിക്കൊണ്ട്, 135.87 കി.മീ നീളത്തിൽ ഗുവാഹത്തിക്ക് സമീപത്തെ ബൈഹാട്ട ചാരിയാലി മുതൽ തേസ്പൂർ വരെ NH-15-ൽ നാലുവരി പാത നിർമ്മിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം
प्रविष्टि तिथि:
06 AUG 2026 4:12PM by PIB Thiruvananthpuram
135.871 കി.മീ നീളത്തിൽ അസമിലെ NH-15-ലെ നാലുവരി ആക്‌സസ്-കൺട്രോൾഡ് ഗുവാഹത്തി-തേസ്പൂർ ഇടനാഴി വികസിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി ഇന്ന് അംഗീകാരം നൽകി. NH(O) പദ്ധതിക്ക് കീഴിൽ 8,970.20 കോടി രൂപാ ചെലവിൽ ബിൽറ്റ്-ഓപ്പറേറ്റർ-ട്രാൻസ്ഫർ (BOT) ടോൾ മാതൃകയിലാണ് പദ്ധതി വികസിപ്പിക്കുക.
തേസ്പൂർ ബൈപ്പാസിൽ ഇന്ത്യൻ വ്യോമസേനയുമായി (IAF) ഏകോപിപ്പിച്ച് അന്തിമമാക്കിയ 4.9 കി.മീ നീളമുള്ള ഒരു എമർജൻസി ലാൻഡിംഗ് ഫെസിലിറ്റി നിർമ്മാണത്തിനും (ELF) ബ്രഹ്മപുത്ര നദിയുടെ തെക്കുഭാഗത്തുള്ള നിലവിലുള്ള NH-27 (ഈസ്റ്റ് വെസ്റ്റ് കോറിഡോർ) പാതയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഈ പദ്ധതിയിൽ 58.7 കി.മീ നീളമുള്ള അഞ്ച് പ്രധാന ബൈപ്പാസുകളുടെ നിർമ്മാണം ഉൾപ്പെടുന്നു. ഇതിലൂടെ ബൈഹാട്ട ചാരിയാലി, സിപാജാർ, ഖാരുപേടിയ, ദേകിയാജുലി, തേസ്പൂർ തുടങ്ങിയ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഭാഗങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകും.
കൂടാതെ പദ്ധതിയിൽ 15 വലിയ പാലങ്ങൾ, 30 ചെറിയ പാലങ്ങൾ, 19 ഫ്ലൈഓവറുകൾ, ഒരു എലിഫന്റ് അണ്ടർപാസ് (തേസ്പൂർ ബൈപ്പാസിൽ) എന്നിവയ്ക്കും വ്യവസ്ഥയുണ്ട്. ആക്‌സസ്-കൺട്രോൾഡ് ആയി വികസിപ്പിക്കാൻ നിർദ്ദേശിച്ചിരിക്കുന്ന ഈ പദ്ധതിയിൽ കുറുകെ കടന്നുപോകുന്ന വാഹനങ്ങളുടെ ഗതാഗതം സുഗമമാക്കുന്നതിനായി 210 കി.മീ സർവീസ് റോഡുകളോടൊപ്പം 46 അണ്ടർപാസുകളും 19 ഫ്ലൈഓവറുകളും നിർമ്മിക്കും.
ഈ പദ്ധതി ശരാശരി യാത്രാവേഗത 100% വർധിപ്പിക്കുകയും യാത്രാസമയം പകുതിയായി കുറയ്ക്കുകയും റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും ഇന്ധനക്ഷമത വർധിപ്പിക്കുകയും വാഹന പ്രവർത്തനച്ചെലവ് കുറയ്ക്കുകയും ചെയ്യും. ഇതുവഴി പ്രാദേശിക ഗതാഗത സൗകര്യവും സാമൂഹിക-സാമ്പത്തിക വികസനവും മെച്ചപ്പെടും.
അസമിലും അരുണാചൽ പ്രദേശിലുമുള്ള പ്രധാന സാമ്പത്തിക, സാമൂഹിക, ലോജിസ്റ്റിക്സ് കേന്ദ്രങ്ങളിലേക്ക് ഈ പദ്ധതി സുഗമമായ കണക്റ്റിവിറ്റി നൽകും. കൂടാതെ നവീകരിച്ച ഇടനാഴി എട്ട് പി.എം ഗതി-ശക്തി ഇക്കണോമിക് നോഡുകൾ (എട്ട് ഇൻഡസ്ട്രിയൽ പാർക്കുകൾ), രണ്ട് സോഷ്യൽ നോഡുകൾ (ദാരാംഗ്, ഉദൽഗുരി എന്നീ രണ്ട് ആസ്പിരേഷണൽ ജില്ലകൾ), മൂന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾ (മാ കാമാഖ്യ ക്ഷേത്രം, കാസിരംഗ നാഷണൽ പാർക്ക്, ഒറാങ് നാഷണൽ പാർക്ക്), ഏഴ് ലോജിസ്റ്റിക് നോഡുകൾ (മൂന്ന് പ്രധാന റെയിൽവേ സ്റ്റേഷനുകൾ, രണ്ട് വിമാനത്താവളങ്ങൾ, രണ്ട് ജലപാത ടെർമിനലുകൾ) എന്നിവയിലേക്കുള്ള കണക്റ്റിവിറ്റി വർധിപ്പിക്കും. ഇത് മേഖലയിലുടനീളമുള്ള ചരക്കുകളുടെയും യാത്രക്കാരുടെയും വേഗത്തിലുള്ള ഗതാഗതത്തിന് സൗകര്യമൊരുക്കും.
ഇടനാഴിയുടെ രൂപരേഖ

***
SK
(रिलीज़ आईडी: 2295567)
आगंतुक पटल : 20
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada