പ്രധാനമന്ത്രിയുടെ ഓഫീസ്
ആർട്ടിക്കിൾ 370-ഉം 35(എ)-യും റദ്ദാക്കിയതിന്റെ ഏഴു വർഷങ്ങൾ അടയാളപ്പെടുത്തി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി .
प्रविष्टि तिथि:
05 AUG 2026 2:25PM by PIB Thiruvananthpuram
ആർട്ടിക്കിൾ 370-ഉം 35(എ)-യും റദ്ദാക്കിയ ചരിത്രപരമായ നടപടിയുടെ ഏഴു വർഷങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അടയാളപ്പെടുത്തി. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയിലെ സുപ്രധാന നാഴികക്കല്ലായി 2019 ഓഗസ്റ്റ് 5-നെ അദ്ദേഹം വിശേഷിപ്പിച്ചു.
കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങൾ വിവിധ മേഖലകളിൽ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചതായി പ്രധാനമന്ത്രി മോദി വ്യക്തമാക്കി. വിദ്യാഭ്യാസം, ആരോഗ്യം, സംരംഭകത്വം, കായികം എന്നീ മേഖലകളിൽ പുതിയ അവസരങ്ങൾ ഉയർന്നുവന്നതോടൊപ്പം അടിസ്ഥാന സൗകര്യങ്ങളും ഗണ്യമായി വികസിച്ചു. പതിറ്റാണ്ടുകളോളം നിരവധി ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരുന്ന സ്ത്രീകളും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളും, ഇന്ത്യയുടെ ഭരണഘടന പൂർണ്ണമായി നടപ്പിലാക്കിയതിലൂടെ ഇപ്പോൾ ശാക്തീകരിക്കപ്പെട്ടിരിക്കുന്നു എന്ന് ശ്രീ മോദി കൂട്ടിച്ചേർത്തു.
ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മവാർഷികം രാജ്യം ആചരിക്കുന്ന വേളയിൽ ഈ വർഷത്തെ വാർഷികത്തിന് അതിയായ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. ദേശീയ ഐക്യത്തോടുള്ള ഡോ. മുഖർജിയുടെ ആജീവനാന്ത പ്രതിബദ്ധത തലമുറകൾക്ക് പ്രചോദനം നൽകിക്കൊണ്ടിരിക്കുന്നതായും,അദ്ദേഹം ഉയർത്തിപ്പിടിച്ച കാഴ്ചപ്പാട് 2019 ഓഗസ്റ്റ് 5-ന് ചരിത്രപരമായ പൂർത്തീകരണം കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും വികസനത്തോടുള്ള സർക്കാരിന്റെ അടിയുറച്ച പ്രതിബദ്ധത ആവർത്തിച്ചുകൊണ്ട്, ഓരോ പൗരനും വലിയ സ്വപ്നങ്ങൾ കാണാനും അവരുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനും 'വികസിത ഭാരതം'എന്ന ലക്ഷ്യത്തിലേക്ക് സംഭാവന ചെയ്യാനും ആവശ്യമായ അവസരം ഉണ്ടായിരിക്കണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രി 'എക്സ്' ൽ കുറിച്ചു :
ഏഴു വർഷം മുൻപ്, ഇന്നത്തെ ദിവസം, ആർട്ടിക്കിൾ 370-ഉം 35(എ)-യും ചരിത്രമായി മാറി. ഇത് ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും യാത്രയിൽ നിർണ്ണായകമായ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ചു.
അതുമുതൽ, ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ ജീവിതം വലിയ തോതിലുള്ള മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചു, വിദ്യാഭ്യാസം, ആരോഗ്യം, സംരംഭകത്വം, കായികം തുടങ്ങിയ മേഖലകളിൽ അവസരങ്ങൾ വളർന്നു. സ്ത്രീകളാകട്ടെ അല്ലെങ്കിൽ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളാകട്ടെ, ദശാബ്ദങ്ങളോളം തങ്ങളുടെ അടിസ്ഥാന ഭരണഘടനാ അവകാശങ്ങൾ നിഷേധിക്കപ്പെട്ടവർ, ഇന്ത്യയുടെ ഭരണഘടന പൂർണ്ണമായി നടപ്പിലാക്കിയതിലൂടെ ഇന്ന് ശാക്തീകരിക്കപ്പെട്ടിരിക്കുന്നു.
ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മവാർഷികം രാജ്യം ആചരിക്കുന്നതായ ഈ വർഷത്തിൽ ഓഗസ്റ്റ് 5-ന് പ്രത്യേക പ്രാധാന്യമുണ്ട്. ദേശീയ ഐക്യത്തോടുള്ള അദ്ദേഹത്തിന്റെ ആജീവനാന്ത പ്രതിബദ്ധത തലമുറകൾക്ക് പ്രചോദനം നൽകിക്കൊണ്ടിരിക്കുന്നു.ദശാബ്ദങ്ങൾക്ക് മുൻപ് അദ്ദേഹം വിഭാവനം ചെയ്ത കാര്യങ്ങൾ 2019 ഓഗസ്റ്റ് 5-ന് ചരിത്രപരമായ പൂർത്തീകരണം കണ്ടെത്തി.
ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും പുരോഗതിക്കും, ഓരോ പൗരനും വലിയ സ്വപ്നങ്ങൾ കാണാനും, അവ നേടിയെടുക്കാനും, ഒരു 'വികസിത ഭാരതം' നിർമ്മിക്കുന്നതിൽ സംഭാവന നൽകാനും ആവശ്യമായ അവസരം ഉണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള നമ്മുടെ പ്രതിബദ്ധത നാം വീണ്ടും ഉറപ്പിക്കുന്നു.
#ആർട്ടിക്കിൾ370റദ്ദാക്കൽ
***
NK
(रिलीज़ आईडी: 2294821)
आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें:
Assamese
,
Bengali
,
Bengali-TR
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada