വിദ്യാഭ്യാസ മന്ത്രാലയം
യുവസംഗമം ഏഴാം ഘട്ടത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ 2026 ഓഗസ്റ്റ് 4 മുതൽ
प्रविष्टि तिथि:
04 AUG 2026 7:15PM by PIB Thiruvananthpuram
'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' സംരംഭത്തിന് കീഴിലെ 'യുവസംഗമം' ഏഴാം ഘട്ടത്തിന്റെ ഓൺലൈൻ രജിസ്ട്രേഷന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇന്ന് തുടക്കം കുറിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ, എൻ.എസ്.എസ്/എൻ.വൈ.കെ.എസ് സന്നദ്ധപ്രവർത്തകർ, യുവ പ്രൊഫഷണലുകൾ എന്നിവരുള്‍പ്പെടെ 18 നും 30 നും ഇടയിൽ പ്രായക്കാരായ താല്പര്യമുള്ള യുവജനങ്ങള്‍ക്ക് https://ebsb.aicte-india.org എന്ന ഔദ്യോഗിക പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാം.
യുവസംഗമം ഏഴാം ഘട്ടത്തിന് രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി 2026 ഓഗസ്റ്റ് 18 ആണ്.
യുവസംഗമം ഏഴാംഘട്ടത്തിലെ യുവജന വിനിമയ പരിപാടിക്ക് ആതിഥേയത്വം വഹിക്കാനും ഏകോപിപ്പിക്കാനും ഐ.ഐ.ടി, ഐ.ഐ.എം, കേന്ദ്ര സർവകലാശാലകൾ, എൻ.ഐ.ടി എന്നിവയടക്കം 20 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ നോഡൽ സ്ഥാപനങ്ങളായി നിശ്ചയിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ നിശ്ചിത ജോഡി സംസ്ഥാനങ്ങളിലേക്കോ കേന്ദ്രഭരണ പ്രദേശങ്ങളിലേക്കോ അഞ്ച് മുതൽ ഏഴ് ദിവസം വരെ (യാത്രാ ദിനങ്ങൾ ഒഴിവാക്കി) വിദ്യാഭ്യാസ-സാംസ്കാരിക പര്യടനങ്ങൾ നടത്തും. പ്രാദേശിക പാരമ്പര്യങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഭരണ സംരംഭങ്ങൾ, നൂതനാശയ സംവിധാനങ്ങൾ, വ്യവസായങ്ങൾ, പൈതൃക കേന്ദ്രങ്ങൾ, സാമൂഹ്യജീവിതം എന്നിവ നേരിട്ട് മനസ്സിലാക്കാൻ ഇത് അവസരമൊരുക്കും.
യുവസംഗമം ഏഴാം ഘട്ടത്തിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ജോഡി ക്രമം:
|
ക്രമ നമ്പർ
|
സംസ്ഥാനം/
കേന്ദ്രഭരണ പ്രദേശം
|
നിർദിഷ്ട നോഡൽ സ്ഥാപനം
|
ജോഡി സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം
|
നിർദിഷ്ട നോഡൽ സ്ഥാപനം
|
|
1
|
ഉത്തർപ്രദേശ്
|
ബി.എച്ച്.യു വാരണാസി
|
കേരളം
|
ഐ.ഐ.ടി പാലക്കാട്
|
|
2
|
മധ്യപ്രദേശ്
|
എസ്.പി.എ ഭോപ്പാൽ
|
കർണാടക
|
കർണാടക കേന്ദ്ര സര്‍വകലാശാല
|
|
3
|
അസം
|
ഐ.ഐ.ടി ഗുവാഹത്തി
|
തെലങ്കാന
|
ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല
|
|
4
|
ഗോവ
|
എൻ.ഐ.ടി ഗോവ
|
മിസോറാം
|
മിസോറാം കേന്ദ്ര സര്‍വകലാശാല
|
|
5
|
രാജസ്ഥാൻ
|
ഐ.ഐ.ടി ജോധ്പൂർ
|
സിക്കിം
|
സിക്കിം സര്‍വകലാശാല
|
|
6
|
ജമ്മു-കശ്മീർ, ലഡാക്ക്
|
എൻ.ഐ.ടി ശ്രീനഗർ
|
മഹാരാഷ്ട്ര
|
ഐ.ഐ.ടി ബോംബെ
|
|
7
|
പശ്ചിമ ബംഗാൾ
|
ഐ.ഐ.ടി ഖരഗ്പൂർ
|
ഉത്തരാഖണ്ഡ്
|
എച്ച്.ബി.എൻ.യു, ശ്രീനഗർ
|
|
8
|
ഛണ്ഡീഗഡ്
|
ഐ.ഐ.എസ്.ഇ.ആർ മൊഹാലി
|
ഗുജറാത്ത്
|
ഗുജറാത്ത് കേന്ദ്ര സര്‍വകലാശാല
|
|
9
|
ഹിമാചൽ പ്രദേശ്
|
എൻ.ഐ.ടി ഹാമിർപൂർ
|
ഒഡീഷ
|
ഐ.ഐ.എം സംബൽപൂർ
|
|
10
|
ഡൽഹി
|
ഡൽഹി സര്‍വകലാശാല
|
തമിഴ്‌നാട്
|
തമിഴ്‌നാട് കേന്ദ്ര സര്‍വകലാശാല
|
വ്യത്യസ്ത സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും യുവപൗരന്മാർക്കിടയിൽ വൈകാരിക ബന്ധം ശക്തിപ്പെടുത്താനും പരസ്പര ധാരണ വളർത്താനും ലക്ഷ്യമിട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന മുൻനിര യുവജന വിനിമയ പരിപാടിയാണ് 'യുവസംഗമം'. ജോഡിയായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങൾ തമ്മിലെ ഘടനാപരമായ സന്ദർശനങ്ങളിലൂടെ സാംസ്കാരികവും ഭാഷാപരവും വിദ്യാഭ്യാസപരവും വികസനപരവുമായ ഇന്ത്യയുടെ സമ്പന്ന വൈവിധ്യങ്ങൾ നേരിട്ട് അനുഭവിക്കാൻ പങ്കാളികളെ പ്രാപ്തരാക്കുന്ന പദ്ധതി "നാനാത്വത്തില്‍ ഏകത്വം" എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നു.
പര്യടൻ (ടൂറിസം), പരമ്പര (പാരമ്പര്യവും സംസ്കാരവും), പ്രഗതി (വികസനവും ഭരണവും), പരസ്പർ സമ്പർക്ക് (ജനങ്ങള്‍ തമ്മിലെ ബന്ധം), പ്രൗദ്യോഗികി (സാങ്കേതികവിദ്യയും നൂതനാശയങ്ങളും) എന്നിങ്ങനെ ആശയപരമായ അഞ്ച് സുപ്രധാന സ്തംഭങ്ങളെ അടിസ്ഥാനമാക്കിയാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. യുവസംഗമത്തില്‍ പങ്കെടുക്കുന്നവര്‍ ഈ പ്രമേയങ്ങളിലൂന്നി 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കാഴ്ചപ്പാടിനനുസൃതമായി ആശയപരമായ ഇടപെടലുകളിലൂടെ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെക്കുറിച്ച് ആഴമേറിയ ബോധ്യം വളർത്തിയെടുക്കുകയും പരസ്പര ധാരണയും ദേശീയ ഐക്യവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
പങ്കെടുക്കുന്ന മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും സംസ്ഥാന ഗവൺമെന്റുകളുടെയും പരിപാടിയുടെ ഭാഗമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സജീവ പിന്തുണയോടെ സംയോജിത ഭരണനിര്‍വഹണ ശൈലിയിലാണ് യുവസംഗമത്തിന്റെ നടത്തിപ്പ്. പരിപാടിയുടെ മുൻപതിപ്പുകളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് യുവാക്കളുടെ മികച്ച പങ്കാളിത്തം പ്രകടമായിരുന്നു.
ഇന്ത്യയുടെ ഊർജസ്വലമായ വൈവിധ്യം അനുഭവിച്ചറിയുന്നതിനും വിവിധ മേഖലകളിലെ സമപ്രായക്കാരുമായി ആശയവിനിമയം നടത്തുന്നതിനും ഏക് ഭാരത് ശ്രേഷ്ഠ ഭാരതിന്റെ സന്ദേശവാഹകരാകുന്നതിനും ഈ സവിശേഷ അവസരം പ്രയോജനപ്പെടുത്താൻ രാജ്യത്തെ യുവജനങ്ങളോട് വിദ്യാഭ്യാസ മന്ത്രാലയം അഭ്യർത്ഥിക്കുന്നു.
***
(रिलीज़ आईडी: 2294605)
आगंतुक पटल : 14