രാജ്യരക്ഷാ മന്ത്രാലയം
കര-നാവിക-വ്യോമ സേനകളുടെ നാലാമത് ഭാവി യുദ്ധമുറ പരിശീലനം ന്യൂഡൽഹിയിൽ ആരംഭിക്കും
प्रविष्टि तिथि:
02 AUG 2026 4:11PM by PIB Thiruvananthpuram
കര-നാവിക-വ്യോമ സേനകളുടെ നാലാമത് ഭാവി യുദ്ധമുറ പരിശീലന പരിപാടി 2026 ഓഗസ്റ്റ് 03-ന് ന്യൂഡൽഹിയിലെ മനേക്‍ഷാ സെൻ്ററിൽ ആരംഭിക്കും. സംയോജിത പ്രതിരോധ സേനാ ആസ്ഥാനത്തിൻ്റെമേൽനോട്ടത്തിൽ സെൻ്റർ ഫോർ ജോയിൻ്റ് വാർഫെയർ സ്റ്റഡീസ് നാലാഴ്ചത്തെ പരിശീലന പരിപാടി ഏകോപിപ്പിക്കും.
കര, നാവിക, വ്യോമസേനകളിലെ ഉദ്യോഗസ്ഥർക്ക് പുറമെ വിവിധ ഗവണ്മെൻ്റ് സ്ഥാപനങ്ങൾ, അക്കാദമിക മേഖല, പ്രതിരോധ വ്യവസായ രംഗം, തന്ത്രപ്രധാന ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിലെ പ്രതിനിധികളും പരിശീലനത്തില്‍ പങ്കെടുക്കും. ഭൗമരാഷ്ട്രീയ പുരോഗതികൾ, നിര്‍മിതബുദ്ധി (എഐ), ക്വാണ്ടം സാങ്കേതികവിദ്യകൾ, സൈബർ-കോഗ്നിറ്റീവ് യുദ്ധമുറകൾ, വിവരാധിഷ്ഠിത യുദ്ധമുറകള്‍, സ്വയം നിയന്ത്രിത സംവിധാനങ്ങൾ, കര-നാവിക-വ്യോമ-ബഹിരാകാശ മേഖലകളിലെ ഭാവി യുദ്ധപ്രവർത്തനങ്ങൾ, നിഴല്‍ യുദ്ധമുറകള്‍, ബഹുതല ദൗത്യങ്ങള്‍, സാങ്കേതികവിദ്യാധിഷ്ഠിത യുദ്ധമുറകൾ എന്നിവ പരിശീലന പരിപാടിയുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു.
മുതിർന്ന സൈനിക ഉദ്യോഗസ്ഥർ, നയരൂപീകരണ വിദഗ്ധർ, ശാസ്ത്രജ്ഞർ, വ്യവസായ പ്രമുഖർ, വിഷയവിദഗ്ധർ എന്നിവർ ക്ലാസുകൾ നയിക്കും. ഉയർന്നുവരുന്ന പ്രവർത്തന വെല്ലുവിളികളെക്കുറിച്ച് സേനകൾക്കിടയിൽ പൊതു ധാരണ വളർത്താനും ഭാവി യുദ്ധമുഖങ്ങളെ സ്വാധീനിക്കാൻ സാധ്യതയുള്ള വിഷയങ്ങളിൽ കാര്യമാത്രപ്രസക്തമായ ചർച്ചകൾ പ്രോത്സാഹിപ്പിക്കാനും പരിശീലനം ലക്ഷ്യമിടുന്നു.
***
(रिलीज़ आईडी: 2293468)
आगंतुक पटल : 11