പ്രധാനമന്ത്രിയുടെ ഓഫീസ്
വനിതകളുടെ 75 കിലോഗ്രാം ബോക്സിംഗിൽ വെള്ളി നേടിയ ലവ്‌ലിന ബോർഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
02 AUG 2026 12:59AM by PIB Thiruvananthpuram
ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ് 2026-ലെ വനിതകളുടെ 75 കിലോഗ്രാം ബോക്‌സിംഗ് ഇനത്തിൽ വെള്ളി മെഡൽ നേടിയ ലവ്‌ലിന ബോർഗോഹെയ്‌നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
മത്സരത്തിലുടനീളം ലവ്‌ലിന ബോർഗോഹെയ്ൻ മികച്ച പ്രകടനം കാഴ്ചവെച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
ഈ നേട്ടത്തിൽ അവരെ അഭിനന്ദിച്ച ശ്രീ മോദി, അവരുടെ സമർപ്പണവും സ്ഥൈര്യവും രാജ്യത്തുടനീളമുള്ള കായികതാരങ്ങൾക്ക് തുടർന്നും പ്രചോദനമാകുമെന്നു കൂട്ടിച്ചേർത്തു.
ശ്രീ മോദി എക്‌സിൽ കുറിച്ചു:
"വനിതകളുടെ 75 കിലോഗ്രാം ബോക്‌സിംഗ് ഇനത്തിൽ വെള്ളി മെഡൽ നേടിയ ലവ്‌ലിന ബോർഗോഹെയ്‌നിൽ അഭിമാനിക്കുന്നു! മത്സരത്തിലുടനീളം അവർ മികച്ച കഴിവ് പ്രകടിപ്പിച്ചു. അഭിനന്ദനങ്ങൾ. അവരുടെ സമർപ്പണവും സ്ഥൈര്യവും രാജ്യത്തുടനീളമുള്ള കായികതാരങ്ങൾക്ക് തുടർന്നും പ്രചോദനമാകും."
#CWG2026”
SK
( റിലീസ് ഐ.ഡി: 2293338)
സന്ദര്‍ശക കൗണ്ടര്‍ : 25
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Bengali-TR
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada