പ്രധാനമന്ത്രിയുടെ ഓഫീസ്
വനിതകളുടെ 60 കിലോഗ്രാം ബോക്സിംഗിൽ സ്വർണം നേടിയ പ്രിയ ഘംഗാസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
02 AUG 2026 12:56AM by PIB Thiruvananthpuram
ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ് വനിതകളുടെ 60 കിലോഗ്രാം ബോക്സിംഗ് ഇനത്തിൽ സ്വർണ്ണമെഡൽ നേടിയ പ്രിയ ഘംഗാസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഈ വിജയം പ്രിയ ഘംഗാസിന്റെ ശ്രദ്ധേയമായ കഴിവുകളെയും മാനസിക കരുത്തിനെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അവരുടെ ഭാവി ശ്രമങ്ങൾക്ക് ശ്രീ മോദി ആശംസകൾ നേർന്നു.
ശ്രീ മോദി എക്‌സിൽ കുറിച്ചു;
"വനിതകളുടെ 60 കിലോഗ്രാം ബോക്സിംഗ് ഇനത്തിൽ പ്രിയ ഘംഗാസ് അഭിമാനകരമായ സ്വർണം സ്വന്തമാക്കിയിരിക്കുന്നു! അത് അവരുടെ ശ്രദ്ധേയമായ കഴിവിനെയും മാനസിക കരുത്തിനെയും പ്രതിഫലിപ്പിക്കുന്നു. അഭിനന്ദനങ്ങൾ. വരാനിരിക്കുന്ന എല്ലാ ഉദ്യമങ്ങൾക്കും ആശംസകൾ."
#CWG2026”
SK
( റിലീസ് ഐ.ഡി: 2293331)
സന്ദര്‍ശക കൗണ്ടര്‍ : 28
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada