പ്രധാനമന്ത്രിയുടെ ഓഫീസ്
കോമൺവെൽത്ത് ഗെയിംസ് 2026-ൽ ജൂഡോയിൽ വെള്ളി നേടിയ യാമിനി മൗര്യയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
01 AUG 2026 8:45AM by PIB Thiruvananthpuram
2026-ലെ കോമൺവെൽത്ത് ഗെയിംസിൽ ജൂഡോ 57 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ യാമിനി മൗര്യയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. യാമിനി മൗര്യ മികച്ച പ്രകടനം കാഴ്ചവച്ചുവെന്നും ജൂഡോയോടുള്ള അവരുടെ അഭിനിവേശം അവരുടെ പ്രകടനത്തിൽ വ്യക്തമായി പ്രതിഫലിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ നേട്ടം കൂടുതൽ യുവാക്കൾക്കു ജൂഡോ രംഗത്തേക്കു കടന്നുവരാൻ പ്രചോദനമാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ശ്രീ മോദി, ഭാവി പരിശ്രമങ്ങൾക്ക് എല്ലാവിധ ആശംസകളും നേർന്നു. എക്‌സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചതിങ്ങനെ: “ജൂഡോ 57 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ യാമിനി മൗര്യക്ക് അഭിനന്ദനങ്ങൾ! അവർ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ജൂഡോയോടുള്ള അവരുടെ അഭിനിവേശം പ്രകടനത്തിൽ വ്യക്തമായി പ്രതിഫലിച്ചിരുന്നു. വരുംനാളുകളിൽ കൂടുതൽ യുവാക്കളെ ജൂഡോയിലേക്ക് ആകർഷിക്കാൻ അവരുടെ ഈ നേട്ടം കാരണമാകും. ഭാവി പരിശ്രമങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. #CWG2026”
-NK-
( റിലീസ് ഐ.ഡി: 2292838)
സന്ദര്‍ശക കൗണ്ടര്‍ : 33
ഈ റിലീസ് വായിക്കുക:
Telugu
,
Kannada
,
Odia
,
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Bengali-TR
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Tamil