प्रविष्टि तिथि:
29 JUL 2026 2:46PM by PIB Thiruvananthpuram
ഇന്ത്യൻ റെയിൽവേ സുരക്ഷയ്ക്കാണ് ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നത്. വർഷങ്ങളായി സ്വീകരിച്ച വിവിധ സുരക്ഷാ നടപടികളുടെ ഫലമായി പ്രത്യാഘാതങ്ങളുള്ള അപകടങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
പ്രത്യാഘാതങ്ങളുള്ള ട്രെയിൻ അപകടങ്ങളുടെ എണ്ണത്തിൽ ഉണ്ടായ കുറവ് താഴെ പറയുന്ന പട്ടികയിൽ നൽകുന്നു:-
|
Year
|
Consequential Accidents
|
|
2014-15
|
135
|
|
2025-26
|
16 (88% lesser)
|
|
2026-27 ( upto June 2026)
|
2
|
ട്രെയിൻ സർവീസുകളിലെ സുരക്ഷാ മുന്നേറ്റം വ്യക്തമാക്കുന്ന മറ്റൊരു പ്രധാന സൂചികയാണ് പ്രത്യാഘാത അപകട സൂചിക. ഇതിന്റെ വിവരങ്ങൾ താഴെ പറയുന്നതാണ്:-
|
Year
|
Accident Index
|
|
2014-15
|
0.11
|
|
2025-26
|
0.01(91% lesser)
|
ട്രെയിനുകൾ ആകെ സഞ്ചരിച്ച ദൂരവും പ്രത്യാഘാതങ്ങളുള്ള അപകടങ്ങളുടെ എണ്ണവും തമ്മിലുള്ള അനുപാതമാണ് ഈ സൂചിക അളക്കുന്നത്.
അപകട സൂചിക = ഗുരുതരമായ അപകടങ്ങളുടെ എണ്ണം / (ട്രെയിനുകളുടെ എണ്ണം × ദശലക്ഷം കിലോമീറ്റർ)
ട്രെയിൻ ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി സ്വീകരിച്ച വിവിധ നടപടികൾ താഴെ പറയുന്നവയാണ്:-
1. ഇന്ത്യൻ റെയിൽവേയിൽ, സുരക്ഷാ സംബന്ധിയായ പ്രവർത്തനങ്ങൾക്കായുള്ള ചെലവ് വർഷങ്ങളായി താഴെ പറയുന്ന രീതിയിൽ വർദ്ധിച്ചിട്ടുണ്ട്:-
|
Year
|
Expenditure/Budget on Safety
related activities (Rs. in Cr.)
|
|
2013-14
|
39,200
|
|
2022-23
|
87,336
|
|
2023-24
|
1,01,662
|
|
2024-25
|
1,14,022
|
|
2025-26
|
1,17,693
|
|
2026-27
|
1,20,389
|
2. മനുഷ്യസഹജമായ വീഴ്ചകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനായി പോയിന്റുകളുടെയും സിഗ്നലുകളുടെയും കേന്ദ്രീകൃത പ്രവർത്തനമുള്ള ഇലക്ട്രിക്കൽ/ഇലക്ട്രോണിക് ഇന്റർലോക്കിംഗ് സംവിധാനം 6,671 സ്റ്റേഷനുകളിൽ (30.06.2026 വരെ) സജ്ജീകരിച്ചിട്ടുണ്ട്.
3. ലെവൽ ക്രോസിംഗ് (LC) ഗേറ്റുകളിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി 30.06.2026 വരെ 10,395 ലെവൽ ക്രോസിംഗ് ഗേറ്റുകളിൽ ഇന്റർലോക്കിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
4. വൈദ്യുത മാർഗ്ഗങ്ങളിലൂടെ ട്രാക്കിൽ ട്രെയിനുകളുടെ സാന്നിധ്യം ഉറപ്പുവരുത്തി സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള 'കംപ്ലീറ്റ് ട്രാക്ക് സർക്യൂട്ടിംഗ്' 30.06.2026 വരെ 6,671 സ്റ്റേഷനുകളിൽ പൂർത്തിയാക്കി.
5. സിഗ്നലിംഗ് സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിർബന്ധിത കോറസ്പോണ്ടൻസ് പരിശോധന, മാറ്റങ്ങൾ വരുത്തുന്നതിനുള്ള പ്രോട്ടോക്കോൾ, കംപ്ലീഷൻ ഡ്രോയിംഗ് തയ്യാറാക്കൽ തുടങ്ങിയ വിശദമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
6. സിഗ്നലിംഗ് & ടെലികോം (S&T) ഉപകരണങ്ങൾ പ്രോട്ടോക്കോൾ അനുസരിച്ച് വിച്ഛേദിക്കുന്നതിനും പുനബന്ധിപ്പിക്കുന്നതിനുമുള്ള സംവിധാനം വീണ്ടും കർശനമാക്കി.
7. ലോക്കോ പൈലറ്റുമാരുടെ ജാഗ്രത ഉറപ്പാക്കുന്നതിനായി എല്ലാ ലോക്കോമോട്ടീവുകളിലും വിജിലൻസ് കൺട്രോൾ ഡിവൈസുകൾ (VCD) ഘടിപ്പിച്ചിട്ടുണ്ട്.
8. മഞ്ഞുമൂടിയ കാലാവസ്ഥയിൽ കാഴ്ചമങ്ങുമ്പോൾ അടുത്ത സിഗ്നലിനെക്കുറിച്ച് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി, വൈദ്യുതീകരിച്ച മേഖലകളിൽ സിഗ്നലിന് രണ്ട് OHE മാസ്റ്റുകൾക്ക് മുമ്പുള്ള മാസ്റ്റിൽ റിട്രോ-റിഫ്ലെക്റ്റീവ് സിഗ്മ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
9. മഞ്ഞ് ബാധിത പ്രദേശങ്ങളിൽ ലോക്കോ പൈലറ്റുമാർക്ക് ജിപിഎസ് അധിഷ്ഠിത ഫോഗ് സുരക്ഷാ ഉപകരണം (FSD) നൽകുന്നു. ഇത് സിഗ്നലുകൾ, ലെവൽ ക്രോസിംഗ് ഗേറ്റുകൾ തുടങ്ങിയവയിലേക്കുള്ള ദൂരം കൃത്യമായി മനസ്സിലാക്കാൻ അവരെ സഹായിക്കുന്നു.
10. പ്രാഥമിക ട്രാക്ക് നവീകരണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ 60kg, 90 അൾട്ടിമേറ്റ് ടെൻസൈൽ സ്‌ട്രെങ്ത് (UTS) റെയിലുകൾ, ഇലാസ്റ്റിക് ഫാസ്റ്റനിംഗുള്ള പ്രീസ്ട്രെസ്ഡ് കോൺക്രീറ്റ് സ്ലീപ്പറുകൾ (PSC), സ്ലീപ്പർ ടേൺഔട്ടുകൾ, ഗർഡർ പാലങ്ങളിൽ സ്റ്റീൽ ചാനൽ/എച്ച്-ബീം സ്ലീപ്പറുകൾ എന്നിവയടങ്ങിയ ആധുനിക ട്രാക്ക് ഘടനയാണ് ഉപയോഗിക്കുന്നത്.
11. മനുഷ്യസഹജമായ പിഴവുകൾ കുറയ്ക്കുന്നതിനായി PQRS, TRT, T-28 തുടങ്ങിയ ട്രാക്ക് മെഷീനുകൾ ഉപയോഗിച്ച് ട്രാക്ക് സ്ഥാപിക്കുന്ന പ്രവർത്തനം യന്ത്രവൽകൃതമാക്കി.
12. ട്രാക്ക് നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും ജോയിന്റുകൾ വെൽഡ് ചെയ്യുന്നത് ഒഴിവാക്കുന്നതിനും തദ്വാരാ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി 130m/260m നീളമുള്ള റെയിൽ പാനലുകളുടെ വിതരണം പരമാവധിയാക്കി.
13. റെയിലുകളിലെ വിള്ളലുകളും തകരാറുകളും കണ്ടെത്താനും തകരാറുള്ള റെയിലുകൾ സമയബന്ധിതമായി മാറ്റാനുമായി അൾട്രാസോണിക് ഫ്ലോ ഡിറ്റക്ഷൻ (USFD) പരിശോധന നടത്തുന്നു.
14. കൂടുതൽ നീളമുള്ള റെയിലുകൾ സ്ഥാപിക്കൽ, അലുമിനോ തെർമിക് വെൽഡിംഗിന്റെ ഉപയോഗം കുറയ്ക്കൽ, റെയിലുകൾക്കായി മെച്ചപ്പെട്ട വെൽഡിംഗ് സാങ്കേതികവിദ്യയായ 'ഫ്ലാഷ് ബട്ട് വെൽഡിംഗ്' സ്വീകരിക്കൽ.
15. OMS (ഓസിലേഷൻ മോണിറ്ററിംഗ് സിസ്റ്റം), TRC (ട്രാക്ക് റെക്കോർഡിംഗ് കാറുകൾ) എന്നിവ ഉപയോഗിച്ച് ട്രാക്കിന്റെ കൃത്യതയും സ്ഥിതിയും നിരീക്ഷിക്കൽ.
16. വെൽഡ്/റെയിൽ വിള്ളലുകൾ കണ്ടെത്തുന്നതിനായി റെയിൽവേ ട്രാക്കുകളിൽ കൃത്യമായ പട്രോളിംഗ് നടത്തൽ.
17. ടേൺഔട്ട് നവീകരണ ജോലികളിൽ 'തിക്ക് വെബ് സ്വിച്ചുകൾ', 'വെൽഡബിൾ CMS ക്രോസിംഗ്' എന്നിവയുടെ ഉപയോഗം.
18. ജീവനക്കാർ സുരക്ഷിത രീതികൾ പാലിക്കുന്നുണ്ടെന്ന് നിരീക്ഷിക്കുന്നതിനും അവർക്ക് ബോധവൽക്കരണം നൽകുന്നതിനുമായി നിശ്ചിത ഇടവേളകളിൽ പരിശോധനകൾ നടത്തുന്നു.
19. പരിപാലന ആവശ്യകതകൾ കൃത്യമായി നിർണ്ണയിക്കുന്നതിനും വിഭവങ്ങൾ ശരിയായി വിനിയോഗിക്കുന്നതിനുമായി ട്രാക്ക് ഡാറ്റാബേസും തീരുമാന പിന്തുണാ സംവിധാനവും അടങ്ങുന്ന വെബ് അധിഷ്ഠിത ഓൺലൈൻ ട്രാക്ക് നിരീക്ഷണ സംവിധാനം നടപ്പിലാക്കി.
20. ട്രാക്ക് സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ (ഉദാഹരണത്തിന്: ഇന്റഗ്രേറ്റഡ് ബ്ലോക്ക്, കോറിഡോർ ബ്ലോക്ക്, പ്രവൃത്തിസ്ഥലത്തെ സുരക്ഷ, കാലവർഷ മുൻകരുതലുകൾ മുതലായവ) വിശദമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
21. ട്രെയിൻ സർവീസുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ റെയിൽവേ ആസ്തികളുടെ (കോച്ചുകളും വാഗണുകളും) പരിപാലനം നടത്തുന്നു.
22. പരമ്പരാഗത ICF ഡിസൈൻ കോച്ചുകൾക്ക് പകരം എൽ.എച്ച്.ബി (LHB) ഡിസൈൻ കോച്ചുകൾ ഘട്ടംഘട്ടമായി നൽകിവരുന്നു.
23. ബ്രോഡ് ഗേജ് (BG) പാതകളിലെ എല്ലാ കാവൽക്കാരില്ലാത്ത ലെവൽ ക്രോസിംഗുകളും (UMLC) 2019 ജനുവരിയോടെ പൂർണ്ണമായും ഒഴിവാക്കി.
24. റെയിൽവേ പാലങ്ങളുടെ പതിവ് പരിശോധനയിലൂടെ അവയുടെ സുരക്ഷ ഉറപ്പാക്കുന്നു. ഈ പരിശോധനകളിൽ കണ്ടെത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പാലങ്ങളുടെ അറ്റകുറ്റപ്പണികളും നവീകരണവും ഏറ്റെടുക്കുന്നത്.
25. യാത്രക്കാർക്ക് അവബോധം നൽകുന്നതിനായി ഇന്ത്യൻ റെയിൽവേ എല്ലാ കോച്ചുകളിലും നിയമപരമായ " അഗ്നി സംബന്ധമായ നോട്ടീസുകൾ" പ്രദർശിപ്പിച്ചിട്ടുണ്ട്. തീപിടുത്തം തടയുന്നതിനുള്ള വിവിധ കാര്യങ്ങളെക്കുറിച്ച്യാ ത്രക്കാരെ ബോധവൽക്കരിക്കുന്നതിനും ജാഗരൂകരാക്കുന്നതിനുമായി ഓരോ കോച്ചിലും ഇത്തരം പോസ്റ്ററുകൾ നൽകിയിട്ടുണ്ട്. ജ്വലനസാധ്യതയുള്ള വസ്തുക്കളോ സ്ഫോടകവസ്തുക്കളോ കൈവശം വയ്ക്കരുത്, കോച്ചുകൾക്കുള്ളിൽ പുകവലി നിരോധനം, ലംഘിച്ചാൽ ലഭിക്കുന്ന പിഴകൾ തുടങ്ങിയ സന്ദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
26. നിർമ്മാണ യൂണിറ്റുകൾ പുതുതായി നിർമ്മിക്കുന്ന പവർ കാറുകളിലും പാൻട്രി കാറുകളിലും തീപിടുത്തം കണ്ടെത്തുന്നതിനും അണയ്ക്കുന്നതിനുമുള്ള സംവിധാനവും പുതിയ കോച്ചുകളിൽ പുകയും തീയും കണ്ടെത്തുന്നതിനുള്ള സംവിധാനവും നൽകിവരുന്നു. നിലവിലുള്ള കോച്ചുകളിൽ ഈ സംവിധാനം ഘട്ടംഘട്ടമായി സജ്ജമാക്കുന്ന പ്രവർത്തനം സോണൽ റെയിൽവേകൾ നടത്തിവരുന്നു.
27. ജീവനക്കാർക്ക് പതിവായി കൗൺസിലിംഗും പരിശീലനവും നൽകുന്നു.
28. 30.11.2023-ലെ ഗസറ്റ് വിജ്ഞാപനം വഴി 'റോളിംഗ് ബ്ലോക്ക്' ( ഓപ്പൺ ലൈൻ ) എന്ന ആശയം ഇന്ത്യൻ റെയിൽവേ പൊതു ചട്ടങ്ങളിൽ ഉൾപ്പെടുത്തി. ഇതനുസരിച്ച് റെയിൽവേ ആസ്തികളുടെ അറ്റകുറ്റപ്പണി, പരിപാലനം, പുനസ്ഥാപനം എന്നിവയ്ക്കുള്ള പദ്ധതികൾ 52 ആഴ്ച മുമ്പേ തയ്യാറാക്കുകയും ആസൂത്രണം ചെയ്തതുപോലെ കൃത്യമായി നടപ്പിലാക്കുകയും ചെയ്യുന്നു.
മെച്ചപ്പെട്ട പരിപാലനം, സാങ്കേതിക മുന്നേറ്റങ്ങൾ, മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ, റോളിംഗ് സ്റ്റോക്ക് എന്നിവയ്ക്കായി റെയിൽവേ ഏറ്റെടുത്തിട്ടുള്ള സുരക്ഷാ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ താഴെ പട്ടികപ്പെടുത്തുന്നു:-
|
SN
|
Item
|
2004-05 to 2013-14
|
2014-15 to
2025-26
|
2014-26 Vs. 2004-14
|
|
|
Technological Improvements
|
|
1.
|
Use of high-quality rails
(60 Kg) (Km)
|
57,450 Km
|
1.63 Lakh Km
|
More than 2.8 times
|
|
2.
|
Longer Rail Panels
(260m) (Km)
|
9,917 Km
|
87,219 Km
|
Nearly 9 times
|
|
3.
|
Electronic Interlocking (Stations)
|
837 Stations
|
3,691 Stations
|
More than 4 times
|
|
4.
|
Fog Pass Safety Devices (Nos.)
|
As on 31.03.14:
90 Nos.
|
As on 31.03.26: 31,693 Nos.
|
352 times
|
|
5.
|
Thick Web Switches (Nos.)
|
Nil
|
35,971 Nos.
|
|
|
|
Better Maintenance Practices
|
|
1.
|
Primary Rail Renewal (Track Km)
|
32,260 Km
|
57,583 Km
|
1.78 times
|
|
2.
|
USFD (Ultra Sonic Flaw detection) Testing of Welds (Nos.)
|
79.43 Lakh
|
2.25 Crore
|
More than 2.8 times
|
|
3.
|
Weld failures (Nos.)
|
In 2013-14: 3,699 Nos.
|
In 2025-26:
272 Nos.
|
93 % reduction
|
|
4.
|
Rail fractures (Nos.)
|
In 2013-14: 2,548 Nos.
|
In 2025-26:
208 Nos.
|
92% reduction
|
|
|
Better Infrastructure and Rolling Stock
|
|
1.
|
New Track KM added (Track Km)
|
14,985 Km
|
36,429 Km
|
Almost 2.5 times
|
|
2.
|
Flyovers (RoBs)/Underpasses (RUBs) (Nos.)
|
4,148 Nos.
|
14,362 Nos.
|
More than 3 times
|
|
3.
|
Unmanned Level crossings
(Nos.) on BG
|
As on 31.03.14:
8,948
|
As on 31.03.26: Nil
(All eliminated by 31.01.19)
|
Removed
|
|
4.
|
Manufacture of LHB Coaches (Nos.)
|
2,337 Nos.
|
49,366
|
More than 21 times
|
കവച് (Kavach) നിർവഹണം
1. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യാന്ത്രിക ട്രെയിൻ സംരക്ഷണ സംവിധാനമാണ് കവച്. ഏറ്റവും ഉയർന്ന സുരക്ഷാ സർട്ടിഫിക്കേഷൻ (SIL-4) ആവശ്യമായ ഉയർന്ന സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഒരു സംവിധാനമാണിത്.
2. ലോക്കോ പൈലറ്റിന് വേഗത കുറയ്ക്കാൻ സാധിക്കാതെ വരുന്ന സാഹചര്യങ്ങളിൽ സ്വയം ബ്രേക്ക് പ്രയോഗിച്ച് നിർദ്ദിഷ്ട വേഗതാ പരിധിക്കുള്ളിൽ ട്രെയിൻ ഓടിക്കാൻ ലോക്കോ പൈലറ്റിനെ കവച് സഹായിക്കുന്നു. കൂടാതെ മോശം കാലാവസ്ഥയിലും ട്രെയിനുകളുടെ സുരക്ഷ ഇത് ഉറപ്പുവരുത്തുന്നു.
3. പാസഞ്ചർ ട്രെയിനുകളിലെ ആദ്യ ഫീൽഡ് പരിശോധനകൾ 2016 ഫെബ്രുവരിയിൽ ആരംഭിച്ചു. ഇതിൽ നിന്ന് ലഭിച്ച അനുഭവപരിചയത്തിന്റെയും സ്വതന്ത്ര സേഫ്റ്റി അസ്സസ്സറുടെ (ISA) സുരക്ഷാ വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ, കവച് പതിപ്പ് 3.2 വിതരണം ചെയ്യുന്നതിനായി 2018-19 ൽ മൂന്ന് കമ്പനികൾക്ക് അംഗീകാരം നൽകി.
4. 2020 ജൂലൈയിൽ കവചിനെ ദേശീയ എ.ടി.പി (ATP) സംവിധാനമായി അംഗീകരിച്ചു.
5. കവച് സംവിധാനം നടപ്പിലാക്കുന്നതിൽ താഴെ പറയുന്ന പ്രധാന പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു:
* എ. ഓരോ സ്റ്റേഷനിലും ബ്ലോക്ക് സെക്ഷനിലും 'സ്റ്റേഷൻ കവച്' സ്ഥാപിക്കൽ.
* ബി. ട്രാക്കിലുടനീളം RFID ടാഗുകൾ സ്ഥാപിക്കൽ.
* സി. പാതയിലുടനീളം ടെലികോം ടവറുകൾ സ്ഥാപിക്കൽ.
* ഡി. ട്രാക്കിന് ഇരുവശത്തും ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിക്കൽ .
* ഇ. ഇന്ത്യൻ റെയിൽവേയിൽ ഓരോ ട്രെയിനിലും 'ലോക്കോ കവച്' നൽകൽ.
6. സൗത്ത് സെൻട്രൽ റെയിൽവേയിലെ 1,465 റൂട്ട് കിലോമീറ്ററിൽ കവച് പതിപ്പ് 3.2 നടപ്പിലാക്കിയതിന്റെ അനുഭവപരിചയത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ മെച്ചപ്പെടുത്തലുകൾ വരുത്തി. ഒടുവിൽ, കവച് പ്രത്യേക പതിപ്പ് 4.0 (Kavach version 4.0) ആർ.ഡി.എസ്.ഒ (RDSO) 16.07.2024-ൽ അംഗീകരിച്ചു.
7. വൈവിധ്യമാർന്ന റെയിൽ ശൃംഖലയ്ക്ക് ആവശ്യമായ എല്ലാ പ്രധാന സവിശേഷതകളും കവച് പതിപ്പ് 4.0-ൽ ഉൾക്കൊള്ളുന്നു. ഇത് ഇന്ത്യൻ റെയിൽവേയുടെ സുരക്ഷയിലെ സുപ്രധാന നാഴികക്കല്ലാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഇന്ത്യൻ റെയിൽവേ സ്വന്തമായി ഒരു യാന്ത്രിക ട്രെയിൻ സംരക്ഷണ സംവിധാനം വികസിപ്പിക്കുകയും പരീക്ഷിക്കുകയും വിന്യസിക്കാൻ ആരംഭിക്കുകയും ചെയ്തു.
8. കവച് പതിപ്പ് 4.0-ലെ പ്രധാന നവീകരണങ്ങളിൽ ഉയർന്ന ലൊക്കേഷൻ കൃത്യത, വലിയ യാർഡുകളിലെ സിഗ്നൽ വിവരങ്ങൾ കൂടുതൽ വ്യക്തമായി ലഭ്യമാക്കൽ, ഒപ്റ്റിക്കൽ ഫൈബർ കേബിൾ (OFC) വഴി സ്റ്റേഷൻ-ടു-സ്റ്റേഷൻ കവച് ഇന്റർഫേസ്, നിലവിലുള്ള ഇലക്ട്രോണിക് ഇന്റർലോക്കിംഗ് സംവിധാനവുമായി നേരിട്ടുള്ള ഇന്റർഫേസ് എന്നിവ ഉൾപ്പെടുന്നു. ഈ പുരോഗതികളോടെ, കവച് പതിപ്പ് 4.0 ഇന്ത്യൻ റെയിൽവേയിലുടനീളം വൻതോതിൽ വിന്യസിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.
9. വ്യാപകവും വിശദവുമായ പരീക്ഷണങ്ങൾക്ക് ശേഷം, 20.07.26 ലെ കണക്കനുസരിച്ച് തിരക്കേറിയ ഡൽഹി-മുംബൈ, ഡൽഹി-ഹൗറ റൂട്ടുകൾ ഉൾപ്പെടെ 2,569 റൂട്ട് കിലോമീറ്ററിൽ കവച് പതിപ്പ് 4.0 വിജയകരമായി കമ്മീഷൻ ചെയ്തു. ഇതിന്റെ വിശദാംശങ്ങൾ താഴെ നൽകുന്നു:
|
SN
|
Section
|
Progress (Route Km)
|
|
(1)
|
Delhi-Mumbai route: 1,423 Rkm
|
|
i
|
Tilak Bridge - Junction cabin - Palwal - Mathura - Kota - Nagda - Ratlam - Vadodra - Virar section
|
1,327
|
|
ii
|
Vadodara – Ahmedabad section
|
96
|
|
(2)
|
Delhi – Howrah route: 1,146 Rkm
|
|
i.
|
Chipyana - Tundla - Kanpur - Subedarganj section
|
563
|
|
ii.
|
Kanpur – Lucknow section
|
71
|
|
iii.
|
DDU(FOC)-Bhabua Road section
|
50
|
|
iv.
|
Sasaram - Pheser section
|
43
|
|
v.
|
Gaya -Sarmatarn- Nimiaghat section
|
159
|
|
vi.
|
Chota Ambana - Bardhaman – Howrah section
|
260
|
10. കൂടാതെ, ദക്ഷിണ റെയിൽവേയിലൂടെ കടന്നുപോകുന്ന ഗുഡൂർ - ചെന്നൈ സെൻട്രൽ - അരക്കോണം - റെണിഗണ്ട, അരക്കോണം - ജോലാർപേട്ട, ഷൊർണൂർ - എറണാകുളം സെക്ഷനുകൾ ഉൾപ്പെടെ എല്ലാ ഗോൾഡൻ ക്വാഡ്രിലാറ്ററൽ (GQ), ഗോൾഡൻ ഡയഗണൽ (GD), ഹൈ ഡെൻസിറ്റി നെറ്റ്‌വർക്ക് (HDN), മറ്റ് നിർദ്ദിഷ്ട സെക്ഷനുകൾ എന്നിവയിലായി 21,858 റൂട്ട് കിലോമീറ്ററിൽ ട്രാക്ക് സൈഡ് കവച് നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.
11. ഇന്ത്യൻ റെയിൽവേ സെക്ഷനുകളിലെ കവചിന്റെ പ്രധാന ഘടകങ്ങളുടെ ആകെ പുരോഗതി താഴെ പറയുന്നു -
|
SN
|
Item
|
Progress
|
|
i
|
Laying of Optical Fibre Cable
|
11,253 Km
|
|
ii
|
Installation of Telecom Towers
|
1,668 Nos.
|
|
iii
|
Station Data Centre
|
988 station
|
|
iv
|
Installation of Track side equipment
|
7,726 RKm
|
|
v
|
Provision of Kavach in Loco
|
6,153 Nos.
|
12. കൂടാതെ, 7,327 ലോക്കോമോട്ടീവുകളിലും 1,200 ഇ.എം.യു/എം.ഇ.എം.യു (EMU/MEMU) ട്രെയിനുകളിലും കവച് സജ്ജീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
13. ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കും പരിശീലനം നൽകുന്നതിനായി ഇന്ത്യൻ റെയിൽവേയുടെ കേന്ദ്രീകൃത പരിശീലന ഇൻസ്റ്റിറ്റ്യൂട്ടുകളിൽ കവചിനെക്കുറിച്ച് പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിച്ചുവരുന്നു. ഇതുവരെ 94,000-ത്തിലധികം സാങ്കേതിക വിദഗ്ധർ, ഓപ്പറേറ്റർമാർ, എഞ്ചിനീയർമാർ എന്നിവർക്ക് കവച് സാങ്കേതികവിദ്യയിൽ പരിശീലനം നൽകിയിട്ടുണ്ട്. ഇതിൽ ഏകദേശം 57,000 ലോക്കോ പൈലറ്റുമാരും അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരും ഉൾപ്പെടുന്നു. IRISET-മായി സഹകരിച്ചാണ് ഈ കോഴ്‌സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
14. 2026 ജൂൺ വരെ കവച് പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ച ആകെ തുക 3,874 കോടി രൂപയാണ്. 2026-27 വർഷത്തെ വകയിരുത്തൽ 2,066 കോടി രൂപയാണ്. രാജ്യത്തുടനീളം കവച് പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. പ്രവൃത്തികളുടെ പുരോഗതിക്കനുസരിച്ച് ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നുണ്ട്.
ഇന്ന് ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര റെയിൽവേ, വാർത്താവിതരണ പ്രക്ഷേപണ , ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവാണ് ഈ വിവരങ്ങൾ അറിയിച്ചത്.