പ്രധാനമന്ത്രിയുടെ ഓഫീസ്
കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 10,000 മീറ്ററിൽ വെള്ളി മെഡൽ നേടിയ ഗുൽവീറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
29 JUL 2026 7:36PM by PIB Thiruvananthpuram
ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 10,000 മീറ്ററിൽ വെള്ളി മെഡൽ നേടിയ ഗുൽവീറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഗുൽവീറിന്റെ അർപ്പണബോധത്തെയും പ്രതിബദ്ധതയെയും പ്രശംസിച്ച പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ ഭാവി ശ്രമങ്ങൾക്ക് വിജയാശംസകൾ നേർന്നു.
ശ്രീ മോദി എക്‌സിൽ കുറിച്ചു:
"ഗ്ലാസ്ഗോയിൽ തിളങ്ങി ഗുൽവീർ!
പുരുഷന്മാരുടെ 10,000 മീറ്റർ മത്സരത്തിൽ വെള്ളി മെഡൽ നേടിയ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ പ്രതിബദ്ധതയും അർപ്പണബോധവും പ്രശംസനീയമാണ്. ഭാവി ഉദ്യമങ്ങൾക്ക് അദ്ദേഹത്തിന് എല്ലാവിധ ആശംസകളും."
-NK-
(रिलीज़ आईडी: 2291431)
आगंतुक पटल : 6