റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

ദൗത്യരൂപേണ നടത്തുന്ന നിയമന നടപടികളിലൂടെ തൊഴില്‍സേനയെ ശക്തിപ്പെടുത്തി ഇന്ത്യൻ റെയിൽവേ

प्रविष्टि तिथि: 29 JUL 2026 4:11PM by PIB Thiruvananthpuram

2004-05 മുതൽ 2013-14 വരെയും 2014-15 മുതൽ 2025-26 വരെയും കാലയളവുകളിൽ ഇന്ത്യൻ റെയിൽവേ നടത്തിയ നിയമന നടപടികളുടെ വിവരങ്ങൾ താഴെ: 

 

കാലയളവ്  

നിയമന നടപടികള്‍  

2004-2005 മുതൽ 2013-2014 വരെ

4.11 ലക്ഷം

2014-2015 മുതൽ 2026-2027 വരെ (2026 ജൂൺ 30 വരെ)

5.56 ലക്ഷം (ദക്ഷിണ റെയിൽവേയിലെ 50,485 ഉൾപ്പെടെ)


 

ഇന്ത്യൻ റെയിൽവേയുടെ വിസ്തൃതി, ഭൂമിശാസ്ത്രപരമായ വ്യാപനം, പ്രവർത്തനങ്ങളുടെ പ്രാധാന്യം എന്നിവ കണക്കിലെടുക്കുമ്പോൾ ഒഴിവുകൾ ഉണ്ടാകുന്നതും അവ നികത്തുന്നതും തുടർപ്രക്രിയയാണ്. ദൈനംദിന പ്രവർത്തനങ്ങൾ, സാങ്കേതികവിദ്യയിലെ മാറ്റങ്ങൾ, യന്ത്രവൽക്കരണം, നൂതന രീതികൾ എന്നിവ കൈകാര്യം ചെയ്യാന്‍ അനുയോജ്യമായ മാനവവിഭവശേഷി ഉറപ്പാക്കുന്നുണ്ട്. പ്രവർത്തനപരവും സാങ്കേതികവുമായ ആവശ്യകതകൾക്കനുസരിച്ച് നിയമന ഏജൻസികൾക്ക് ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നൽകിയാണ് പ്രധാനമായും ഒഴിവുകൾ നികത്തുന്നത്.

 

റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്  പരീക്ഷകൾ ഏറെ സാങ്കേതികമാണ്. വലിയ തോതില്‍ വിഭവ ശേഖരണവും ആളുകളുടെ ഏകോപനവും പരിശീലനവും ഇതിന് ആവശ്യമാണ്. നിർദിഷ്ട മാർഗനിർദേശങ്ങൾ പാലിച്ച് ഈ വെല്ലുവിളികളെല്ലാം മറികടന്ന് സുതാര്യമായ രീതിയിൽ നിയമന നടപടികള്‍ വിജയകരമായി നടത്താന്‍ റെയിൽവേയ്ക്ക് സാധിച്ചിട്ടുണ്ട്. 

 

കൂടാതെ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഗ്രൂപ്പ് 'സി' തസ്തികകളിലേക്കുള്ള നിയമന നടപടികള്‍ക്ക് 2024 മുതൽ 'വാർഷിക കലണ്ടർ'  പ്രസിദ്ധീകരിക്കുന്ന രീതി റെയിൽവേ മന്ത്രാലയം നടപ്പാക്കിയിട്ടുണ്ട്.  വാർഷിക കലണ്ടര്‍ അവതരിപ്പിച്ചത് ഉദ്യോഗാർത്ഥികൾക്ക് താഴെ പറയുന്ന രീതികളിൽ പ്രയോജനപ്പെടുന്നു:

 

ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ;

  • ഓരോ വര്‍ഷവും യോഗ്യത നേടുന്നവർക്ക് അവസരങ്ങൾ ലഭിക്കുന്നു;

  • പരീക്ഷാ നടത്തിപ്പിലെ കൃത്യത ഉറപ്പാക്കാനാവുന്നു;

  • ഉദ്യോഗാര്‍ത്ഥികളുടെ വേഗത്തിലുള്ള  തിരഞ്ഞെടുപ്പ് പ്രക്രിയ, പരിശീലനം, നിയമനങ്ങൾ

 

2024, 2025, 2026 വാർഷിക കലണ്ടറുകള്‍  പ്രകാരം ഇന്ത്യൻ റെയിൽവേയിൽ നിലവിൽ 1,61,889 നോൺ-ഗസറ്റഡ് ഒഴിവുകളിലേക്ക് (ദക്ഷിണ റെയിൽവേയിലെ 11,387 ഒഴിവുകൾ ഉൾപ്പെടെ) ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്.

 

2024 ജനുവരി മുതൽ ഡിസംബർ വരെ കാലയളവിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്,  ടെക്നീഷ്യൻമാർ, സബ് ഇൻസ്പെക്ടർമാർ, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കോൺസ്റ്റബിൾമാർ, ജൂനിയർ എന്‍ജിനീയർമാർ / ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് / കെമിക്കൽ & മെറ്റലർജിക്കൽ അസിസ്റ്റന്റ്, പാരാമെഡിക്കൽ വിഭാഗങ്ങൾ, നോണ്‍‍-ടെക്നിക്കല്‍ പോപ്പുലര്‍ തസ്തികകള്‍ (ഗ്രാജുവേറ്റ്), നോണ്‍‍-ടെക്നിക്കല്‍ പോപ്പുലര്‍ തസ്തികകള്‍ (അണ്ടർ ഗ്രാജുവേറ്റ്), മന്ത്രാലയ തലത്തിലെ തസ്തികകളും മറ്റ് ഒറ്റപ്പെട്ട തസ്തികകളും, അസിസ്റ്റന്റുമാരും ട്രാക്ക് പരിപാലകരും പോയിന്റ്സ്മാനും അടങ്ങുന്ന  ലെവൽ-1 തസ്തികകൾ എന്നിവയടക്കം 92,116 ഒഴിവുകളിലേക്ക് (ദക്ഷിണ റെയിൽവേയിലെ 6,927 ഒഴിവുകൾ ഉൾപ്പെടെ) പത്ത് കേന്ദ്രീകൃത തൊഴിൽ വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചു.

 

92,116 തസ്തികകളിലേക്ക്  ആദ്യ ഘട്ട/ഒറ്റത്തവണ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ  പൂർത്തിയായി. വിവരങ്ങൾ താഴെ: 


 

പരീക്ഷ  

ഉദ്യോഗാർത്ഥികൾ  

നഗരങ്ങൾ  

ഭാഷകൾ  

എ.എൽ.പി തസ്തികയിലേക്കുള്ള ഒന്നാം ഘട്ട സി.ബി.ടി (18,799 ഒഴിവുകൾ)

18,40,347

156

15

ടെക്നീഷ്യൻ തസ്തികയിലേക്കുള്ള സി.ബി.ടി (14,298 ഒഴിവുകൾ)

26,99,892

139

15

ജെ.ഇ/ ഡി.എം.എസ്/ സി.എം.എ തസ്തികയിലേക്കുള്ള ഒന്നാം ഘട്ട സി.ബി.ടി (7,951 ഒഴിവുകൾ)

11,01,266

146

15

ആർ.പി.എഫ് സബ് ഇൻസ്പെക്ടർ തസ്തികയിലേക്കുള്ള സി.ബി.ടി (452 ഒഴിവുകൾ)

15,35,635

143

15

ആർ.പി.എഫ് കോൺസ്റ്റബിൾ  തസ്തികയിലേക്കുള്ള സി.ബി.ടി (4,208 ഒഴിവുകൾ)

45,30,288

147

15

പാരാമെഡിക്കൽ വിഭാഗങ്ങളിലേക്കുള്ള സി.ബി.ടി (1,376 ഒഴിവുകൾ)

7,08,321

143

15

നോണ്‍‍-ടെക്നിക്കല്‍ പോപ്പുലര്‍ വിഭാഗങ്ങള്‍ - ഗ്രാജുവേറ്റ് ഒന്നാം ഘട്ട സി.ബി.ടി (8,113 ഒഴിവുകൾ)

58,41,774

141

15

നോണ്‍‍-ടെക്നിക്കല്‍ പോപ്പുലര്‍ വിഭാഗങ്ങള്‍ - അണ്ടർ ഗ്രാജുവേറ്റ് ഒന്നാം ഘട്ട സി.ബി.ടി (3,445 ഒഴിവുകൾ)

63,27,473

157

15

മന്ത്രാലയ തലത്തിലേക്കും മറ്റ് ഒറ്റപ്പെട്ട തസ്തികകളിലേക്കുമുള്ള സി.ബി.ടി (1,036 ഒഴിവുകൾ)

4,46,013

139

15

ലെവൽ-1 തസ്തികകളിലേക്കുള്ള സി.ബി.ടി (32,438 ഒഴിവുകൾ)

1,08,28,261

152

15

ആകെ ഉദ്യോഗാർത്ഥികൾ 

3,58,59,270


അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ജൂനിയർ എന്‍ജിനീയർ, ഡി.എം.എസ് / സി.എം.എ, നോണ്‍‍-ടെക്നിക്കല്‍ പോപ്പുലര്‍ വിഭാഗങ്ങള്‍ - ഗ്രാജുവേറ്റ് & അണ്ടർ ഗ്രാജുവേറ്റ് എന്നീ തസ്തികകളിലേക്കുള്ള രണ്ടാം ഘട്ട സി.ബി.ടി  പരീക്ഷകളും പൂർത്തിയായി. വിവരങ്ങൾ താഴെ:

 

പരീക്ഷ   

ഉദ്യോഗാർത്ഥികൾ  

നഗരങ്ങൾ  

ഭാഷകൾ  

എ.എൽ.പി തസ്തികയിലേക്കുള്ള രണ്ടാം ഘട്ട സി.ബി.ടി (18,799 ഒഴിവുകൾ)

2,66,363

112

15

ജെ.ഇ/ ഡി.എം.എസ്/ സി.എം.എ തസ്തികയിലേക്കുള്ള രണ്ടാം ഘട്ട സി.ബി.ടി (7,951 ഒഴിവുകൾ)

1,17,339

118

15

നോണ്‍‍-ടെക്നിക്കല്‍ പോപ്പുലര്‍   വിഭാഗങ്ങള്‍ - ഗ്രാജുവേറ്റ് രണ്ടാം ഘട്ട സി.ബി.ടി (8,113 ഒഴിവുകൾ)

1,21,931

129

15

നോണ്‍‍-ടെക്നിക്കല്‍ പോപ്പുലര്‍ വിഭാഗങ്ങള്‍ - അണ്ടർ ഗ്രാജുവേറ്റ് രണ്ടാം ഘട്ട സി.ബി.ടി (3,445 ഒഴിവുകൾ)

51,978

79

15

ആകെ ഉദ്യോഗാർത്ഥികൾ  

5,57,611


 

അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, നോണ്‍‍-ടെക്നിക്കല്‍ പോപ്പുലര്‍ വിഭാഗങ്ങള്‍ (ഗ്രാജുവേറ്റ്) എന്നീ തസ്തികകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത അഭിരുചി പരീക്ഷയും  നോണ്‍‍-ടെക്നിക്കല്‍ പോപ്പുലര്‍ വിഭാഗങ്ങളിലേക്കും (ഗ്രാജുവേറ്റ് & അണ്ടർ ഗ്രാജുവേറ്റ്), മന്ത്രാലയ തലത്തിലേക്കും മറ്റ് ഒറ്റപ്പെട്ട തസ്തികകളിലേക്കുമുള്ള കമ്പ്യൂട്ടർ അധിഷ്ഠിത നൈപുണ്യ പരീക്ഷകളും  പൂർത്തിയായി. വിവരങ്ങൾ താഴെ:


 

പരീക്ഷ 

ഉദ്യോഗാർത്ഥികൾ  

നഗരങ്ങൾ  

ഭാഷകൾ  

എ.എൽ.പി  തസ്തികയിലേക്കുള്ള സി.ബി.എ.ടി  

1,32,044

84

2

മന്ത്രാലയ തലത്തിലേക്കും  മറ്റ് ഒറ്റപ്പെട്ട തസ്തികകളിലേക്കുമുള്ള   പരിഭാഷാ പരീക്ഷ  

1,233

8

2

നോണ്‍‍-ടെക്നിക്കല്‍ പോപ്പുലര്‍ വിഭാഗങ്ങള്‍  (ഗ്രാജുവേറ്റ്) തസ്തികയിലേക്കുള്ള സി.ബി.എ.ടി  

13,616

38

2

നോണ്‍‍-ടെക്നിക്കല്‍ പോപ്പുലര്‍ വിഭാഗങ്ങളിലെ  (ഗ്രാജുവേറ്റ്) തസ്തികകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത ടൈപ്പിംഗ് നൈപുണ്യ പരീക്ഷ 

30,341

58

2

നോണ്‍‍-ടെക്നിക്കല്‍ പോപ്പുലര്‍  വിഭാഗങ്ങളിലെ (അണ്ടർ ഗ്രാജുവേറ്റ്) തസ്തികയിലേക്കുള്ള സി.ബി.ടി.എസ്.ടി  

13,145

44

2

ആകെ ഉദ്യോഗാർത്ഥികൾ 

1,90,379

 

2026-2027 കാലയളവിൽ (2026 ജൂൺ 30 വരെ) ടെക്നീഷ്യൻമാർ, ജൂനിയർ എന്‍ജിനീയർമാർ, പാരാമെഡിക്കൽ വിഭാഗങ്ങൾ, മന്ത്രാലയ തലത്തിലെ തസ്തികകളും  മറ്റ്  ഒറ്റപ്പെട്ട തസ്തികകളും, അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാർ എന്നിവയുൾപ്പെടെ വിവിധ തസ്തികകളിലേക്ക് 3,300-ലധികം ഉദ്യോഗാർത്ഥികളുടെ പാനലുകൾ അന്തിമമാക്കിയിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗവും സുരക്ഷാ വിഭാഗങ്ങളിലാണ്. 

 

കൂടാതെ, 2025 ലെ വാർഷിക കലണ്ടർ പ്രകാരം 51,970 ഒഴിവുകളിലേക്ക് (ദക്ഷിണ റെയിൽവേയിലെ 3,412 ഒഴിവുകൾ ഉൾപ്പെടെ) ഒമ്പത് കേന്ദ്രീകൃത തൊഴിൽ വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വിവരങ്ങൾ താഴെ:


 

കേന്ദ്രീകൃത തൊഴിൽ വിജ്ഞാപന  നമ്പർ  

തസ്തികയുടെ പേര്  

വിജ്ഞാപനം ചെയ്ത ഒഴിവുകൾ  

വിജ്ഞാപനം വന്ന മാസം   

01/2025

അസിസ്റ്റന്റ് ലോക്കോ പൈലറ്റ്  

10,970

മാർച്ച് 2025

02/2025

ടെക്നീഷ്യൻ  

6,238

ജൂൺ 2025

03/2025

പാരാമെഡിക്കൽ വിഭാഗങ്ങൾ  

434

ജൂലൈ 2025

04/2025

സെക്ഷൻ കൺട്രോളർ  

368

ഓഗസ്റ്റ് 2025

05/2025

ജൂനിയർ എന്‍ജിനീയർ / ഡി.എം.എസ്/ സി.എം.എ

2,585

ഒക്ടോബർ 2025

06/2025

നോണ്‍‍-ടെക്നിക്കല്‍ പോപ്പുലര്‍ വിഭാഗങ്ങള്‍   (ഗ്രാജുവേറ്റ്)

5,810

ഒക്ടോബർ 2025

07/2025

നോണ്‍‍-ടെക്നിക്കല്‍ പോപ്പുലര്‍ വിഭാഗങ്ങള്‍   (അണ്ടർ ഗ്രാജുവേറ്റ്)

3,058

ഒക്ടോബർ 2025

08/2025

ഒറ്റപ്പെട്ട തസ്തികകള്‍  

312

ഡിസംബർ 2025

09/2025

ലെവൽ-1 തസ്തികകൾ  

22,195

ഡിസംബർ 2025

ആകെ  

51,970


 

29,775 തസ്തികകളിലേക്കുള്ള ഒന്നാം ഘട്ട/ഒറ്റത്തവണ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ പൂർത്തിയായി. വിവരങ്ങൾ താഴെ:


 

പരീക്ഷ   

ഉദ്യോഗാർത്ഥികൾ  

നഗരങ്ങൾ  

ഭാഷകൾ  

സെക്ഷൻ കൺട്രോളർ തസ്തികയിലേക്കുള്ള സി.ബി.ടി (368 ഒഴിവുകൾ)

4,33,748

131

15

എ.എൽ.പി   തസ്തികയിലേക്കുള്ള ഒന്നാം ഘട്ട സി.ബി.ടി (10,970 ഒഴിവുകൾ)

10,03,719

141

15

ജെ.ഇ/ ഡി.എം.എസ്/ സി.എം.എ തസ്തികയിലേക്കുള്ള ഒന്നാം ഘട്ട സി.ബി.ടി (2,585 ഒഴിവുകൾ)

5,74,351

133

15

ടെക്നീഷ്യൻ തസ്തികയിലേക്കുള്ള സി.ബി.ടി (6,238 ഒഴിവുകൾ)

8,41,525

117

15

പാരാമെഡിക്കൽ വിഭാഗങ്ങളിലേക്കുള്ള സി.ബി.ടി (434 ഒഴിവുകൾ)

3,19,396

106

15

നോണ്‍‍-ടെക്നിക്കല്‍ പോപ്പുലര്‍ വിഭാഗങ്ങള്‍  (ഗ്രാജുവേറ്റ്) ഒന്നാം ഘട്ട സി.ബി.ടി (5,810 ഒഴിവുകൾ)

25,89,851

142

15

നോണ്‍‍-ടെക്നിക്കല്‍ പോപ്പുലര്‍ വിഭാഗങ്ങള്‍  (അണ്ടർ ഗ്രാജുവേറ്റ്) ഒന്നാം ഘട്ട സി.ബി.ടി (3,058 ഒഴിവുകൾ)

32,95,980

142

15

ഒറ്റപ്പെട്ട തസ്തികകളിലേക്കുള്ള  സി.ബി.ടി (312 ഒഴിവുകൾ)

37,774

34

15

ആകെ ഉദ്യോഗാർത്ഥികൾ 

90,96,344


 

ജൂനിയര്‍ എന്‍ജിനീയര്‍  / ഡി.എം.എസ് / സി.എം.എ, നോണ്‍‍-ടെക്നിക്കല്‍ പോപ്പുലര്‍  വിഭാഗങ്ങള്‍ (ഗ്രാജുവേറ്റ്) എന്നീ തസ്തികകളിലേക്കുള്ള രണ്ടാം ഘട്ട സി.ബി.ടി  പരീക്ഷകളും പൂർത്തിയായി. വിവരങ്ങൾ താഴെ:

 

പരീക്ഷ  

ഉദ്യോഗാർത്ഥികൾ  

നഗരങ്ങൾ  

ഭാഷകൾ  

ജെ.ഇ/ ഡി.എം.എസ്/ സി.എം.എ തസ്തികയിലേക്കുള്ള രണ്ടാം ഘട്ട സി.ബി.ടി (2,585 ഒഴിവുകൾ)

39,034

90

15

നോണ്‍‍-ടെക്നിക്കല്‍ പോപ്പുലര്‍ വിഭാഗങ്ങള്‍  (ഗ്രാജുവേറ്റ്) രണ്ടാം ഘട്ട സി.ബി.ടി (5,810 ഒഴിവുകൾ)

87,317

98

15

ആകെ ഉദ്യോഗാർത്ഥികൾ  

1,26,351


 

സെക്ഷൻ കൺട്രോളർ തസ്തികയിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത അഭിരുചി പരീക്ഷയും പൂർത്തിയായി. വിവരങ്ങൾ താഴെ:


 

പരീക്ഷ  

ഉദ്യോഗാർത്ഥികൾ  

നഗരങ്ങൾ  

ഭാഷകൾ  

സെക്ഷൻ കൺട്രോളർ തസ്തികയിലേക്കുള്ള സി.ബി.എ.ടി  (368 ഒഴിവുകൾ)

2,989

24

2


 

കൂടാതെ 2026 ലെ വാർഷിക കലണ്ടർ പ്രകാരം 17,803 ഒഴിവുകളിലേക്ക് (ദക്ഷിണ റെയിൽവേയിലെ 1,048 ഒഴിവുകൾ ഉൾപ്പെടെ) മൂന്ന് കേന്ദ്രീകൃത തൊഴിൽ വിജ്ഞാപനങ്ങൾ  പുറപ്പെടുവിച്ചിട്ടുണ്ട്. വിവരങ്ങൾ താഴെ:


 

കേന്ദ്രീകൃത തൊഴിൽ വിജ്ഞാപന നമ്പർ  

തസ്തികയുടെ പേര് 

വിജ്ഞാപനം ചെയ്ത ഒഴിവുകൾ 

വിജ്ഞാപനം വന്ന മാസം  

01/2026

അസിസ്റ്റന്റ് ലോക്കോ പൈലറ്റ്  

11,127

മാർച്ച് 2026

02/2026

ടെക്നീഷ്യൻ  

6,557

മേയ് 2026

03/2026

സെക്ഷൻ കൺട്രോളർ   

119

ജൂൺ 2026



 

കേന്ദ്ര റെയിൽവേ - വാർത്താവിതരണ പ്രക്ഷേപണ - ഇലക്ട്രോണിക്സ് & വിവരസാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ലോക്‌സഭയില്‍  നൽകിയ മറുപടിയിലാണ് ഈ വിവരങ്ങള്‍ അറിയിച്ചത്.

 

****


(रिलीज़ आईडी: 2291423) आगंतुक पटल : 30
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Gujarati , Telugu