ഫാർമസ്യൂട്ടിക്കൽസ് വകുപ്പ്
azadi ka amrit mahotsav

കേന്ദ്രമന്ത്രി ജെ. പി. നഡ്ഡ 'ഇന്ത്യ മെഡിക്കൽ ഡിവൈസ് 2026' പരിപാടിയെ അഭിസംബോധന ചെയ്യും

प्रविष्टि तिथि: 29 JUL 2026 5:18PM by PIB Thiruvananthpuram

 

കേന്ദ്ര രാസവസ്തു & വളം മന്ത്രാലയത്തിന് കീഴിലുള്ള ഫാർമസ്യൂട്ടിക്കൽസ് വകുപ്പ്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുമായി (FICCI) സഹകരിച്ച് 'ഇന്ത്യ മെഡിക്കൽ ഡിവൈസ് 2026'-ന്റെ 9-ാമത് പതിപ്പ് സംഘടിപ്പിക്കുന്നു. 2026 ഓഗസ്റ്റ് 7, 8 തീയതികളിൽ ന്യൂഡൽഹിയിലെ വിഗ്യാൻ ഭവനിലാണ് പരിപാടി നടക്കുന്നത്. "വികസിത ഭാരതത്തിലേക്ക്: ഗുണനിലവാരമുള്ള മെഡിക്കൽ ഉപകരണങ്ങളുടെ ആഗോള കേന്ദ്രമായി ഇന്ത്യയെ ഉയർത്തുക" എന്നതാണ് ഈ പരിപാടിയുടെ പ്രമേയം. അതിവേഗം വളരുന്ന ഇന്ത്യയുടെ മെഡിക്കൽ ഉപകരണങ്ങൾ, മെഡ്‌ടെക് (MedTech) മേഖലയുടെ ഭാവി രൂപരേഖയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി നയരൂപകർത്താക്കൾ, റെഗുലേറ്റർമാർ, വ്യവസായ പ്രമുഖർ, ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾ, അക്കാദമിക് വിദഗ്ധർ, തദ്ദേശീയ നൂതനാശയ വിദഗ്ധർ, ആഗോള പങ്കാളികൾ എന്നിവർ ഈ പരിപാടിയിൽ പങ്കെടുക്കും.

 

ഓഗസ്റ്റ് 8-ന് "ആത്മനിർഭർ മെഡ്‌ടെക്: വികസിത ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണം ത്വരിതപ്പെടുത്തൽ " എന്ന വിഷയത്തിൽ കേന്ദ്ര രാസവസ്തു & വകുപ്പ് മന്ത്രി ശ്രീ ജഗത് പ്രകാശ് നഡ്ഡ സംസാരിക്കും. ആഗോളതലത്തിൽ മത്സരശേഷിയുള്ളതും നൂതനാശയങ്ങളിൽ അധിഷ്ഠിതവുമായ ഒരു മെഡിക്കൽ ഉപകരണ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഗവൺമെന്റിന്റെ കാഴ്ചപ്പാട് അദ്ദേഹം സമ്മേളനത്തിൽ വിശദീകരിക്കും. കേന്ദ്ര രാസവസ്തു & വളം വകുപ്പ് സഹമന്ത്രി ശ്രീമതി അനുപ്രിയ പട്ടേലും സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് സെക്രട്ടറി ശ്രീ മനോജ് ജോഷി, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി ശ്രീമതി പുണ്യ സലില ശ്രീവാസ്തവ, ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI) ഡോ. രാജീവ് സിംഗ് രഘുവംശി, നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ. എം. ശ്രീനിവാസ്, മുതിർന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥർ, പ്രമുഖ മെഡിക്കൽ ഉപകരണ കമ്പനികളുടെ സി.ഇ.ഒമാർ, വ്യവസായ വിദഗ്ധർ, സ്റ്റാർട്ടപ്പുകൾ, വിവിധ സ്ഥാപനങ്ങളുടെയും അക്കാദമിക് രംഗത്തിന്റെയും പ്രതിനിധികൾ തുടങ്ങിയവർ രണ്ട് ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കും.

 

മെഡിക്കൽ ഉപകരണ ഘടകങ്ങളുടെ പ്രാദേശിക ഉൽപ്പാദനം, പരിശോധനയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാരവും ശക്തിപ്പെടുത്തൽ, നവീന ഉപകരണങ്ങളിൽ സാങ്കേതിക വൈദഗ്ധ്യം നേടൽ, നിർമ്മിത ബുദ്ധിയും (AI) സോഫ്റ്റ്‌വെയറും (SaMD) പ്രയോജനപ്പെടുത്തൽ, ക്ലിനിക്കൽ തെളിവുകൾ വർദ്ധിപ്പിക്കൽ, ഇന്ത്യയുടെ മെഡിക്കൽ ഉപകരണ കയറ്റുമതി വിപുലീകരിക്കൽ, സേവന-പരിപാലന സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ, സാർവത്രിക ആരോഗ്യപരിരക്ഷയെ (UHC) പിന്തുണയ്ക്കുന്ന വിധത്തിൽ നൂതന ചികിത്സകൾക്കുള്ള റീഇംബേഴ്സ്മെന്റ് ചട്ടക്കൂടുകൾ തുടങ്ങിയ സുപ്രധാന വിഷയങ്ങ 'ഇന്ത്യ മെഡിക്കൽ ഡിവൈസ് 2026' ചർച്ച ചെയ്യും.

 

നിലവിൽ 15 ശതകോടി യു.എസ് ഡോളറിലധികം മൂല്യമുള്ള ഇന്ത്യയിലെ മെഡിക്കൽ ഉപകരണ വ്യവസായം, ആരോഗ്യ രംഗത്തെ ഏറ്റവും വേഗത്തിൽ വളരുന്ന മേഖലകളിൽ ഒന്നായി മാറിയിട്ടുണ്ട്. ദേശീയ മെഡിക്കൽ ഉപകരണ നയം 2023, ഉൽപാദന ബന്ധിത ആനുകൂല്യ (PLI) പദ്ധതി, മെഡിക്കൽ ഡിവൈസ് പാർക്കുകളുടെ വികസനം, നിയന്ത്രണ ചട്ടക്കൂടുകൾ ശക്തിപ്പെടുത്തൽ, ഗവേഷണം, നൂതനാശയങ്ങൾ എന്നിവയ്ക്കുള്ള പിന്തുണ തുടങ്ങി നിരവധി നയപരമായ ഇടപെടലുകൾ ഈ വളർച്ചയ്ക്ക് കരുത്തേകി.

 

മെഡിക്കൽ ഉപകരണ മൂല്യശൃംഖലയിലുടനീളം അർത്ഥവത്തായ സംഭാഷണങ്ങളും പങ്കാളിത്തവും വളർത്തിയെടുക്കുന്നതിലൂടെ ഒരു ആഗോള മെഡ്‌ടെക് കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താൻ 'ഇന്ത്യ മെഡിക്കൽ ഡിവൈസ് 2026' ലക്ഷ്യമിടുന്നു. നിക്ഷേപം, സാങ്കേതിക സഹകരണം, നൂതനാശയങ്ങൾ , ആഗോളതലത്തിലെ മികച്ച മാതൃകകളുടെ സ്വീകാര്യത എന്നിവ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഇന്ത്യയുടെ മെഡിക്കൽ ഉപകരണ മേഖലയുടെ വളർച്ചാ വേഗം കൂട്ടാൻ സഹായിക്കുന്ന പുതിയ സാങ്കേതികവിദ്യകളും സ്റ്റാർട്ടപ്പ് കണ്ടുപിടുത്തങ്ങളും പ്രദർശിപ്പിക്കാനും ഈ സമ്മേളനം ലക്ഷ്യമിടുന്നു.

 

'വികസിത ഭാരതം @2047' എന്ന കാഴ്ചപ്പാടിന് അനുസൃതമായി നൂതനാശയങ്ങളിൽ അധിഷ്ഠിതവും സ്വാശ്രയവും ആഗോളതലത്തിൽ മത്സരശേഷിയുള്ളതുമായ ഒരു മെഡിക്കൽ ഉപകരണ മേഖല കെട്ടിപ്പടുക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത സാക്ഷ്യപ്പെടുത്തിക്കൊണ്ട് പ്രമുഖ തദ്ദേശീയ, അന്തർദേശീയ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും.

 

****


(रिलीज़ आईडी: 2291401) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati