ആഭ്യന്തരകാര്യ മന്ത്രാലയം
പൊതുപരീക്ഷ (ക്രമക്കേടുകൾ തടയൽ) ഭേദഗതി ബിൽ, 2026 ലോക്സഭ പാസാക്കിയ സാഹചര്യത്തിൽ വിദ്യാർത്ഥികളെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ
प्रविष्टि तिथि:
29 JUL 2026 6:00PM by PIB Thiruvananthpuram
പൊതുപരീക്ഷ (ക്രമക്കേടുകൾ തടയൽ) ഭേദഗതി ബിൽ, 2026 ലോക്‌സഭ പാസാക്കിയതിനെ തുടർന്ന്, കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് രാജ്യത്തെ എല്ലാ വിദ്യാർത്ഥികളെയും അഭിനന്ദിച്ചു.
സമൂഹമാധ്യമമായ എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ അമിത് ഷാ പറഞ്ഞു, “പൊതുപരീക്ഷ (ക്രമക്കേടുകൾ തടയൽ) ഭേദഗതി ബിൽ, 2026 ഇന്ന് ലോക്സഭ പാസാക്കിയ സാഹചര്യത്തിൽ, ഇന്ത്യയിലെ എല്ലാ വിദ്യാർത്ഥികളെയും ഞാൻ അഭിനന്ദിക്കുന്നു. പൊതുപരീക്ഷകളുടെ പവിത്രത ലംഘിക്കാൻ ധൈര്യപ്പെടുന്നവർക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കുന്ന കർശനമായ വ്യവസ്ഥകൾ ഏർപ്പെടുത്തുന്നതിലൂടെ, ഈ ബിൽ നമ്മുടെ യുവതലമുറയുടെ സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും സംരക്ഷിക്കുന്നു. വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കാൻ ശ്രമിക്കുന്ന ആരെയും മോദി ഗവൺമെൻറ് വെറുതെ വിടില്ല, അവർക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഗവൺമെൻറ് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യും."
****
(रिलीज़ आईडी: 2291393)
आगंतुक पटल : 7