പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുരുപൂർണിമ വേളയിൽ അധ്യാപകരുടെ പങ്ക് ഉയർത്തിക്കാട്ടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
29 JUL 2026 8:20AM by PIB Thiruvananthpuram
ഗുരൂപൂർണിമ വേളയിൽ രാജ്യത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു. അറിവ് പകർന്നുനൽകുന്നതിനോടൊപ്പം അധ്യാപകർ വിദ്യാർത്ഥികളിൽ പോസിറ്റീവ് ഊർജ്ജം നിറയ്ക്കുകയും ഉദാത്തമായ ചിന്തകളിലൂടെയും മൂല്യങ്ങളിലൂടെയും അവരെ വാർത്തെടുക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും ഗുരുക്കന്മാരുടെ ആദർശങ്ങൾ സ്വന്തം ജീവിതത്തിൽ വഴിവിളക്കാക്കി മാറ്റണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
പ്രധാനമന്ത്രി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു-
“प्रेरकः सूचकश्चैव वाचको दर्शकस्तथा।
शिक्षकः बोधकश्चैव षडेते गुरवः स्मृताः॥”
ശരിയായ ദിശാബോധം നൽകുന്നതും അറിവും സത്യവും പകർന്നുനൽകുന്നതും ധർമ്മത്തിന്റെ പാത കാണിച്ചുതരുന്നതും വിദ്യാഭ്യാസം നൽകുന്നതും ജീവിതത്തിൽ സത്യത്തെക്കുറിച്ചുള്ള ധാരണ ഉണർത്തുന്നതും സ്വയംവികാസത്തിന് വഴിതുറക്കുന്നതുമായ വ്യക്തിയെയാണ് സുഭാഷിതം അർത്ഥമാക്കുന്നത്. ഇവയെ ഗുരുവിന്റെ ആറ് രൂപങ്ങളായി കണക്കാക്കുന്നു.
പ്രധാനമന്ത്രി X-ൽ കുറിച്ചു;
“गुरु पूर्णिमा की सभी देशवासियों को बहुत-बहुत बधाई। गुरु ज्ञान के साथ ही अपने शिष्यों में सकारात्मक ऊर्जा का संचार कर उन्हें सुविचार और सुसंस्कारों से सुशिक्षित करते हैं। आइए, उनके आदर्शों को अपने जीवन का संबल बनाएं।
प्रेरकः सूचकश्चैव वाचको दर्शकस्तथा।
शिक्षकः बोधकश्चैव षडेते गुरवः स्मृताः॥”
***
SK
(रिलीज़ आईडी: 2290888)
आगंतुक पटल : 7