പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അസമിലെ എംപിമാരുമായി സംസ്ഥാനത്തെ പ്രളയ സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി

प्रविष्टि तिथि: 28 JUL 2026 2:12PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസമിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ നിലവിലുള്ള പ്രളയ സാഹചര്യം ചർച്ച ചെയ്യുകയും ചെയ്തു.

ദുരിതബാധിതരെ സഹായിക്കുന്നതിൽ കേന്ദ്ര ​ഗവൺമെന്റ് അസം ഗവൺമെന്റുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ശ്രീ മോദി പ്രാർത്ഥിച്ചു.

X-ലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു:

"അസമിൽ നിന്നുള്ള എംപിമാരുമായി കൂടിക്കാഴ്ച നടത്തുകയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ നിലവിലുള്ള പ്രളയ സാഹചര്യം ചർച്ച ചെയ്യുകയും ചെയ്തു.

ദുരിതബാധിതരെ സഹായിക്കുന്നതിൽ കേന്ദ്ര ഗവൺമെന്റ് അസം ഗവൺമെന്റുമായി ചേർന്ന് പ്രവർത്തിക്കുന്നു. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു."

 

 

***

NK


(रिलीज़ आईडी: 2290347) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Punjabi , Gujarati , Tamil , Telugu , Kannada