പ്രധാനമന്ത്രിയുടെ ഓഫീസ്
സാർനാഥിനെ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതിൽ ആഹ്ലാദം പങ്കിട്ട് പ്രധാനമന്ത്രി
प्रविष्टि तिथि:
25 JUL 2026 7:05PM by PIB Thiruvananthpuram
ഉത്തർപ്രദേശിലെ സാർനാഥിനെ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആഹ്ലാദം പ്രകടിപ്പിച്ചു. ഇത് ഓരോ ഇന്ത്യക്കാരനും അഭിമാന നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു.
ജ്ഞാനത്തിന്റെയും കരുണയുടെയും സൗഹാർദത്തിന്റെയും കാലാതീതമായ സന്ദേശങ്ങളിലൂടെ ലോകത്തിന് പ്രചോദനമേകുന്ന ബുദ്ധഭഗവാനുമായി സാർനാഥിന് അടുത്ത ബന്ധമുണ്ടെന്ന് അദ്ദേഹം കുറിച്ചു.
ഈ അംഗീകാരം ഇന്ത്യയുടെ ആഴത്തിലുള്ള നാഗരിക-ആത്മീയ പൈതൃകത്തെയാണ് ആദരിക്കുന്നതെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. കൂടുതൽ ജനങ്ങൾക്ക് ലോകമെമ്പാടുനിന്നും സാർനാഥിലേക്ക് വരാനും ബുദ്ധഭഗവാന്റെ ആശയങ്ങളുമായി ബന്ധപ്പെടാനും ഇത് പ്രചോദനം നൽകുമെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു.
എക്‌സിൽ പ്രധാനമന്ത്രി കുറിച്ചത് ഇങ്ങനെ:
“ഓരോ ഇന്ത്യക്കാരനും അഭിമാന നിമിഷം!
ഉത്തർപ്രദേശിലെ സാർനാഥിനെ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതിൽ ഏറെ സന്തോഷമുണ്ട്.
ജ്ഞാനത്തിന്റെയും കരുണയുടെയും സൗഹാർദത്തിന്റെയും കാലാതീതമായ സന്ദേശങ്ങളിലൂടെ ലോകത്തിന് പ്രചോദനമേകുന്ന ബുദ്ധഭഗവാനുമായി സാർനാഥിന് അടുത്ത ബന്ധമുണ്ട്.
ഈ അംഗീകാരം ഇന്ത്യയുടെ ആഴത്തിലുള്ള നാഗരിക-ആത്മീയ പൈതൃകത്തെയാണ് ആദരിക്കുന്നത്. കൂടുതൽ ജനങ്ങൾക്ക് ലോകമെമ്പാടുനിന്നും സാർനാഥിലേക്ക് വരാനും ബുദ്ധഭഗവാന്റെ ആശയങ്ങളുമായി ബന്ധപ്പെടാനും ഇത് പ്രചോദനമേകും.
@UNESCO”
-NK-
(रिलीज़ आईडी: 2289499)
आगंतुक पटल : 5