വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
രാജ്യത്ത് 386 സ്വകാര്യ എഫ്.എം റേഡിയോ ചാനലുകൾ പ്രവർത്തനക്ഷമം; പ്രാദേശിക സംസ്കാരം പ്രോത്സാഹിപ്പിക്കാന്‍ 20% ഉള്ളടക്കം പ്രാദേശിക ഭാഷയിൽ ആകണം എന്ന് കേന്ദ്ര നയം വ്യവസ്ഥ ചെയ്യുന്നു
प्रविष्टि तिथि:
24 JUL 2026 3:58PM by PIB Thiruvananthpuram
രാജ്യത്ത് 234 പുതിയ നഗരങ്ങളിലെ 730 എഫ്.എം ചാനലുകൾക്കായി ഗവണ്‍മെന്റ് 2025 ജൂലൈ 9-10 തീയതികളിൽ സുതാര്യമായ ഇ-ലേലം നടത്തിയിരുന്നു. ലേലത്തിന് മുന്നോടിയായി അച്ചടി, ദൃശ്യ മാധ്യമങ്ങളിലൂടെ ഇത് വ്യാപകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. എഫ്.എം റേഡിയോ രംഗത്തേക്ക് പുതുതായി കടന്നുവന്ന 9 പേരുള്‍പ്പെടെ ആകെ 18 അപേക്ഷകരാണ് ഈ ഘട്ടത്തിൽ ലേലം നേടിയത്. നിലവിൽ 386 സ്വകാര്യ എഫ്.എം റേഡിയോ ചാനലുകൾ രാജ്യത്ത് പ്രവർത്തനക്ഷമമാണ്.
സ്വകാര്യ എഫ്.എം റേഡിയോ നയമനുസരിച്ച് ഓരോ പ്രക്ഷേപകരും പ്രതിദിന പ്രക്ഷേപണത്തില്‍ കുറഞ്ഞത് 20 ശതമാനം ഉള്ളടക്കമെങ്കിലും പ്രസ്തുത നഗരത്തിലെ പ്രാദേശിക ഭാഷയിലാണെന്നും പ്രാദേശിക സംസ്കാരം, പാരമ്പര്യം, നാടൻ പാട്ടുകൾ എന്നിവയടക്കം പ്രാദേശികത പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഉറപ്പാക്കേണ്ടതുണ്ട്.
ചാനലുകൾ വേഗത്തിൽ ആരംഭിക്കുന്നതിന് പ്രസാർ ഭാരതിയുടെ ടവറുകളും കേന്ദ്രങ്ങളും ലഭ്യമായിടത്തോളം അവ ഉപയോഗിക്കാൻ സ്വകാര്യ എഫ്.എം റേഡിയോ മൂന്നാംഘട്ട നയം അനുമതി നൽകുന്നുണ്ട്. പ്രത്യേകിച്ച് ഇടതു തീവ്രവാദ ബാധിത ജില്ലകളിലും അഭിലഷണീയ ജില്ലകളിലും പ്രക്ഷേപണം ആരംഭിക്കുന്നതിന് കൃത്യമായ സമയപരിധിയോടെ താല്പര്യപത്രവും അനുമതി കരാറും ഗവൺമെന്റ് നടപ്പാക്കുന്നു.
പൊതുജനസേവന സന്ദേശങ്ങളുടെയും ഗവണ്‍മെന്റ് പദ്ധതികളുടെയും പ്രക്ഷേപണം നിരീക്ഷിച്ച് ബഹുമുഖ സമീപനമാണ് ഗവൺമെന്റ് സ്വീകരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിലും പ്രധാന പ്രചാരണ വേളകളിലും സ്ഥിരീകരിച്ച വിവരങ്ങൾ സമയബന്ധിതമായി ജനങ്ങളിലേക്കെത്തിക്കാന്‍ പ്രക്ഷേപകരുമായി ഗവണ്‍മെന്റ് അടുത്ത ഏകോപനം പുലർത്തുന്നു.
രാജ്യസഭയിൽ ശ്രീ ഐ. എസ്. ഇൻബദുരൈ ഉന്നയിച്ച നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ, പാർലമെന്ററികാര്യ സഹമന്ത്രി ഡോ. എൽ. മുരുകന്‍ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ അറിയിച്ചത്.
***
(रिलीज़ आईडी: 2289210)
आगंतुक पटल : 4