പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സിക്കിമിലെ നാംചിയിൽ തുരങ്കം തകർന്നുവീണതിനെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അതീവ ദുഃഖം രേഖപ്പെടുത്തി


PMNRF-ൽ നിന്ന് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു

प्रविष्टि तिथि: 21 JUL 2026 1:01PM by PIB Thiruvananthpuram

സിക്കിമിലെ നാംചിയിൽ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്നുവീണതിനെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അതീവ ദുഃഖം രേഖപ്പെടുത്തി. ദുഃഖാർത്തരായ കുടുംബങ്ങൾക്ക് അദ്ദേഹം അ​ഗാധമായ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് PMNRF-ൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകുമെന്നും ശ്രീ മോദി വ്യക്തമാക്കി.

എക്സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പങ്കുവെച്ചു:

"സിക്കിമിലെ നാംചിയിൽ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്നതിനെ തുടർന്നുണ്ടായ ജീവഹാനിയിൽ അതിയായ ദുഃഖമുണ്ട്. ദുഃഖാർത്തരായ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനമറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് PMNRF-ൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ നൽകും: PM @narendramodi"

***

SK


(रिलीज़ आईडी: 2286959) आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Nepali , हिन्दी , Marathi , Assamese , Manipuri , Bengali-TR , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada