നിയമ, നീതി മന്ത്രാലയം
azadi ka amrit mahotsav

ബന്ധപ്പെട്ട കക്ഷികളുടേയും പൊതുജനങ്ങളുടേയും കൂടിയാലോചനയ്ക്കായി 2026-ലെ അഭിഭാഷക (ഭേദഗതി) ബില്ലിൻ്റെ കരട് പുറത്തിറക്കി

प्रविष्टि तिथि: 20 JUL 2026 5:38PM by PIB Thiruvananthpuram

ബാർ കൗൺസിൽ ഓഫ് ഇന്ത്യയുമായി (ബി.സി.ഐ) കൂടിയാലോചിച്ച് തയ്യാറാക്കിയ 2026-ലെ അഭിഭാഷക (ഭേദഗതി) ബില്ലിൻ്റെ കരട്, ബന്ധപ്പെട്ട കക്ഷികളുടെ അഭിപ്രായം തേടുന്നതിനായി ബി.സി.ഐ പുറത്തിറക്കി.

എല്ലാ ബന്ധപ്പെട്ട കക്ഷികളിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിക്കുന്നതിനായി, 2026 ജൂലൈ 18-ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ, 2026-ലെ അഭിഭാഷക (ഭേദഗതി) ബില്ലിൻ്റെ കരട് അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഈ കരട് ബിൽ  https://www.barcouncilofindia.org/homeഎന്ന വെബ്‌സൈറ്റിൽ  ലഭ്യമാണ്.


കരട് ബില്ലിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും 2026 ജൂലൈ 31-ന് വൈകിട്ട് മൂന്ന് മണിക്ക് മുൻപായി draftadvact2026bill[at]gmail[dot]comlmpcell-dla[at]nic[dot]in എന്നീ ഇ-മെയിൽ വിലാസങ്ങളിൽ ബാർ കൗൺസിലിന് സമർപ്പിക്കണമെന്ന് ബന്ധപ്പെട്ട കക്ഷികളോടും പൊതുജനങ്ങളോടും അഭ്യർത്ഥിക്കുന്നു.

കൂടിയാലോചനാ പ്രക്രിയയിലൂടെ ലഭിക്കുന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിശദമായി പരിശോധിക്കുന്നതാണ്. നിയമരംഗത്തെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്കനുസൃതമായി സുതാര്യവും പങ്കാളിത്തത്തോടുകൂടിയതും, കൂടിയാലോചനകളിൽ അധിഷ്ഠിതവുമായ ഒരു നിയമനിർമ്മാണ പ്രക്രിയ ഉറപ്പാക്കുന്നതിനും വികസിത ഭാരതം @2047 എന്ന ലക്ഷ്യം കൈവരിക്കുന്നതിനും വകുപ്പ് പ്രതിജ്ഞാബദ്ധമാണ്.

****


(रिलीज़ आईडी: 2286920) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Gujarati , Tamil