ശാസ്ത്ര സാങ്കേതിക മന്ത്രാലയം
azadi ka amrit mahotsav

സെപ്റ്റംബർ 10 മുതൽ 19 വരെ രാജ്യവ്യാപകമായി 'സ്വച്ഛ് സാഗർ, സുരക്ഷിത് സാഗർ' തീരദേശ ശുചീകരണ പരിപാടി സംഘടിപ്പിക്കാനൊരുങ്ങി ശാസ്ത്ര മന്ത്രാലയങ്ങൾ ; ശാസ്ത്രീയ സംരംഭങ്ങളെ ജനകീയ പ്രസ്ഥാനമാക്കി മാറ്റാൻ ശക്തമായ ഏകോപനത്തിനു ഡോ. ജിതേന്ദ്ര സിംഗ് ആഹ്വാനം ചെയ്തു

प्रविष्टि तिथि: 12 JUL 2026 1:54PM by PIB Thiruvananthpuram
ദേശീയ മുൻഗണനകൾ വേഗത്തിൽ നടപ്പിലാക്കുന്നതിനായി ശാസ്ത്ര സ്ഥാപനങ്ങൾക്കിടയിൽ സുഗമമായ ഏകോപനം ഉണ്ടാകണമെന്ന് കേന്ദ്ര ശാസ്ത്ര-സാങ്കേതിക, ഭൗമശാസ്ത്ര (സ്വതന്ത്ര ചുമതല), പ്രധാനമന്ത്രിയുടെ ഓഫീസ്, ഉദ്യോഗസ്ഥ , പൊതുപരാതി പരിഹാരം, പെൻഷൻ, ആണവോർജ്ജം, ബഹിരാകാശം എന്നിവയുടെ ചുമതലയുള്ള സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ആഹ്വാനം ചെയ്തു. കേന്ദ്ര ഗവണ്മെൻ്റിൻ്റെ    ശാസ്ത്ര മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും സെക്രട്ടറിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും ഉന്നതതല അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2026 സെപ്റ്റംബർ 10 മുതൽ 19 വരെ നടക്കാനിരിക്കുന്ന 'സ്വച്ഛ് സാഗർ, സുരക്ഷിത് സാഗർ' രാജ്യവ്യാപക തീരദേശ ശുചീകരണ പരിപാടിയുടെ തയ്യാറെടുപ്പുകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ, പരമാവധി ദേശീയ പങ്കാളിത്തം ഉറപ്പാക്കാൻ സാങ്കേതിക നൂതനാശയങ്ങൾ , ജനപങ്കാളിത്തം, വകുപ്പുകൾ തമ്മിലുള്ള സഹകരണം എന്നിവ ഒന്നിപ്പിച്ച് ശാസ്ത്ര സ്ഥാപനങ്ങൾ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി എടുത്തുപറഞ്ഞു .
 
 
ന്യൂഡൽഹിയിലെ സി.എസ്.ഐ.ആർ. (CSIR) സയൻസ് സെൻ്ററിൽ നടന്ന യോഗത്തിൽ കേന്ദ്ര ഗവണ്മെൻ്റിൻ്റെ   മുഖ്യശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫ. അജയ് കുമാർ സൂദ്; ശാസ്ത്ര സാങ്കേതിക വകുപ്പ് (DST) സെക്രട്ടറി പ്രൊഫ. ഉമേഷ് വി. വാഗ്മറെ; ബയോടെക്നോളജി വകുപ്പ് (DBT) സെക്രട്ടറി ഡോ. രാജേഷ് എസ്. ഗോഖലെ; സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് വകുപ്പ് (DSIR), ഭൗമശാസ്ത്ര മന്ത്രാലയം (MoES) എന്നിവയുടെ സെക്രട്ടറി ഡോ. എൻ. കലൈസെൽവി എന്നിവരും ബന്ധപ്പെട്ട ശാസ്ത്ര വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
 
 
കഴിഞ്ഞ ഏകോപന യോഗത്തിലെ തീരുമാനങ്ങളുടെ പുരോഗതി അവലോകനം ചെയ്ത ഡോ. ജിതേന്ദ്ര സിംഗ്, ശാസ്ത്ര വകുപ്പുകൾ വ്യത്യസ്ത സ്ഥാപനങ്ങളായി മാറാതെ ഒരൊറ്റ സംയോജിത വ്യവസ്ഥയായി പ്രവർത്തിക്കണമെന്ന് ഊന്നിപ്പറഞ്ഞു. മന്ത്രാലയങ്ങൾ തമ്മിലുള്ള പതിവ് സമ്പർക്കം, അറിവ് പങ്കുവെക്കൽ, സംയുക്ത സംരംഭങ്ങൾ, ഏകോപനത്തോടെയുള്ള പ്രവർത്തനം എന്നിവ നൂതനാശയങ്ങളെ ത്വരിതപ്പെടുത്തുമെന്നും ഭരണനിർവ്വഹണം മെച്ചപ്പെടുത്തുമെന്നും ശാസ്ത്രീയ നേട്ടങ്ങൾ ജനങ്ങൾക്ക് നേരിട്ട് പ്രയോജനപ്പെടുന്നുവെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
 
സെപ്റ്റംബർ 10 മുതൽ 19 വരെ രാജ്യത്തിൻ്റെ  തീരപ്രദേശങ്ങളിലുടനീളം സംഘടിപ്പിക്കുന്ന 'സ്വച്ഛ് സാഗർ, സുരക്ഷിത് സാഗർ' പരിപാടിയായിരുന്നു യോഗത്തിലെ പ്രധാന ചർച്ചാവിഷയം. പരിസ്ഥിതി സംരക്ഷണത്തെ ജനബോധവൽക്കരണവുമായും സാമൂഹ്യ പങ്കാളിത്തവുമായും ബന്ധിപ്പിക്കുന്ന ഈ രാജ്യവ്യാപക സംരംഭത്തിൻ്റെ   തയ്യാറെടുപ്പുകളെക്കുറിച്ചും ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള തന്ത്രങ്ങളെക്കുറിച്ചും മന്ത്രി ചർച്ച ചെയ്തു. ശാസ്ത്ര സ്ഥാപനങ്ങൾ, ഗവണ്മെൻ്റ്  ഏജൻസികൾ, സന്നദ്ധപ്രവർത്തകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രാദേശിക സമൂഹങ്ങൾ എന്നിവരെ ഒന്നിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ തീരദേശ ശുചീകരണ പരിപാടികളിൽ ഒന്നായിരിക്കും ഈ കാമ്പെയ്ൻ.
 
കഴിഞ്ഞ പന്ത്രണ്ട് വർഷത്തെ, പ്രത്യേകിച്ച് നിലവിലെ ഗവണ്മെൻ്റിൻ്റെ   കഴിഞ്ഞ രണ്ട് വർഷത്തെ നേട്ടങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വിവിധ ശാസ്ത്ര മന്ത്രാലയങ്ങളുടെ ആശയവിനിമയ തന്ത്രങ്ങളും യോഗം വിലയിരുത്തി. ഇന്ത്യയുടെ വളർന്നുവരുന്ന ശാസ്ത്രീയ കഴിവുകൾ പ്രദർശിപ്പിക്കുന്ന വീഡിയോകൾ, ഡോക്യുമെൻ്ററികൾ, പ്രമേയാധിഷ്ഠിത കാമ്പെയ്‌നുകൾ, ഇൻഫോഗ്രാഫിക്‌സ്, വിജയഗാഥകൾ, ജനപങ്കാളിത്ത സംരംഭങ്ങൾ എന്നിവയിലൂടെ ഡിജിറ്റൽ ആശയവിനിമയം ശക്തമാക്കാനുള്ള പദ്ധതികൾ വകുപ്പുകൾ പങ്കുവെച്ചു.
 
 
അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF), നാഷണൽ ക്വാണ്ടം മിഷൻ, നാഷണൽ മിഷൻ ഓൺ ഇൻ്റർഡിസിപ്ലിനറി സൈബർ-ഫിസിക്കൽ സിസ്റ്റംസ്, റിസർച്ച് ഡെവലപ്‌മെൻ്റ്  ആൻഡ് ഇന്നൊവേഷൻ സ്കീം തുടങ്ങിയ മുൻനിര സംരംഭങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള അവബോധ പദ്ധതി ശാസ്ത്ര സാങ്കേതിക വകുപ്പ് അവതരിപ്പിച്ചു. പൊതുജന പങ്കാളിത്തം നിലനിർത്തുന്നതിനും ഇന്ത്യയുടെ ശാസ്ത്ര നേട്ടങ്ങളെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനുമായി ഘട്ടം ഘട്ടമായുള്ള ഒരു പ്രചാരണ തന്ത്രം തയ്യാറാക്കിയിട്ടുണ്ട്.
 
 
കഴിഞ്ഞ പന്ത്രണ്ട് വർഷത്തെ പ്രധാന നേട്ടങ്ങൾ ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു പ്രസിദ്ധീകരണം ഈ വർഷം അവസാനം നടക്കുന്ന സി.എസ്.ഐ.ആർ. ഫൗണ്ടേഷൻ ദിനത്തിൽ പ്രകാശനം ചെയ്യുമെന്ന് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് വകുപ്പ് അറിയിച്ചു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള വിജയഗാഥകളുടെ പതിവ് പ്രചാരണവും നടന്നുകൊണ്ടിരിക്കുന്ന "ഇന്നൊവേഷൻ ഇൻ ആക്ഷൻ" പ്രഭാഷണ പരമ്പരയും ശാസ്ത്ര സ്ഥാപനങ്ങൾ തമ്മിലുള്ള സമ്പർക്കം കൂടുതൽ ശക്തമാക്കുമെന്നും ഇന്ത്യയുടെ ഗവേഷണ മേഖലയെ വിശാലമായ ജനസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.
 
 
ബയോടെക്നോളജി വകുപ്പ് പൊതുജനാരോഗ്യം, ബയോഇക്കോണമി, ജീനോമിക്സ്, അഗ്രികൾച്ചറൽ ബയോടെക്നോളജി, ഗവേഷണ അടിസ്ഥാന സൗകര്യങ്ങൾ , ബയോടെക്നോളജി സ്റ്റാർട്ടപ്പുകൾ, സുസ്ഥിര വികസനം എന്നിവയിലെ സംഭാവനകൾ വ്യക്തമാക്കുന്ന പ്രമേയധിഠിഷ്ത പ്രസിദ്ധീകരണങ്ങളുടെ ഒരു പരമ്പര പുറത്തിറക്കിയതായി ബയോടെക്നോളജി വകുപ്പ് അറിയിച്ചു. കൂടാതെ, ജ്ഞാനം അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളിലൂടെ ശാസ്ത്രീയ അവബോധം വളർത്തുന്നതിനായി രാജ്യവ്യാപകമായി #DBT Quest കാമ്പെയ്‌നും വകുപ്പ് നടത്തുന്നുണ്ട്.
 
 
ശാസ്ത്ര വകുപ്പുകൾക്കിടയിലുള്ള അന്തർ-മന്ത്രാലയ സഹകരണം ശക്തമാക്കുന്നതിനുള്ള ശ്രമങ്ങളും യോഗം വിലയിരുത്തി. സാങ്കേതിക വികസന പങ്കാളിത്തം, ബയോമെഡിക്കൽ ഗവേഷണ സംരംഭങ്ങൾ, നൂതനാശയ പ്ലാറ്റ്‌ഫോമുകൾ, വടക്കുകിഴക്കൻ മേഖലയ്ക്കായുള്ള ഏകോപിത പരിപാടികൾ എന്നിവയുൾപ്പെടെ സി.എസ്.ഐ.ആർ., ഐ.എസ്.ആർ.ഒ., ഡി.എസ്.ടി., ഡി.ബി.ടി., ബാർക് (BARC) തുടങ്ങിയ ശാസ്ത്ര സ്ഥാപനങ്ങൾ ഉൾപ്പെടുന്ന സഹകരണ പരിപാടികളുടെ പുരോഗതി ചർച്ച ചെയ്തു. വിവിധ മേഖലകളിൽ വിജ്ഞാന വിനിമയം ശക്തമാക്കുന്നതിനായി ശാസ്ത്രജ്ഞർ, ഗവേഷകർ, അക്കാദമിക സ്ഥാപനങ്ങൾ എന്നിവർ തമ്മിലുള്ള പതിവ് സമ്പർക്കത്തിനുള്ള സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വകുപ്പുകൾ പങ്കുവെച്ചു.
 
 
അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ്റെ  (ANRF) കീഴിലുള്ള പുരോഗതിയും അവലോകനം ചെയ്തു. SARAL_AI പ്ലാറ്റ്‌ഫോം കൂടുതൽ വ്യാപകമായി ഉപയോഗിക്കുക, വിവിധ സ്ഥാപനങ്ങളിലെ ഗവേഷകരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുക, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ ഗവേഷണ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങളിലേക്കെത്തിക്കുക എന്നിവ ചർച്ചകളിൽ ഉൾപ്പെട്ടു.
 
 
വരാനിരിക്കുന്ന ദേശീയ ശാസ്ത്ര പരിപാടികളായ ESTIC-2026, ഇന്ത്യ ഇൻ്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ (IISF) 2026, ദേശീയ ബഹിരാകാശ ദിനം 2026, മറ്റ് പ്രധാന പരിപാടികൾ എന്നിവയുടെ തയ്യാറെടുപ്പുകളും യോഗം വിലയിരുത്തി.
 
 ഗവേഷകർ, വ്യവസായ പ്രമുഖർ, സ്റ്റാർട്ടപ്പുകൾ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവരുടെ വിപുലമായ പങ്കാളിത്തം ഉറപ്പാക്കാൻ നടത്തുന്ന സഹകരണ പ്രവർത്തനങ്ങളെക്കുറിച്ച് വകുപ്പുകൾ മന്ത്രിയെ ധരിപ്പിച്ചു.
 
ഗവേഷണ മികവ്, സാങ്കേതിക നൂതനാശയങ്ങൾ , സ്ഥാപനപരമായ ഏകോപനം, ജനപങ്കാളിത്തം എന്നിവ ഒന്നിച്ച് മുന്നോട്ട് പോകേണ്ട ഒരു പുതിയ ഘട്ടത്തിലേക്ക് ഇന്ത്യയുടെ ശാസ്ത്ര മേഖല പ്രവേശിച്ചിരിക്കുകയാണെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ശാസ്ത്ര വകുപ്പുകൾക്കിടയിൽ വളർന്നുവരുന്ന സഹകരണം, ശാസ്ത്രത്തെ കൂടുതൽ പ്രാപ്യവും സ്വാധീനമുള്ളതുമാക്കാനും രാജ്യത്തിൻ്റെ   വികസന മുൻഗണനകളുമായി കൂടുതൽ ബന്ധിപ്പിക്കാനുമുള്ള ഗവണ്മെൻ്റിൻ്റെ   പ്രതിജ്ഞാബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  
 
 
ശാസ്ത്ര അഡ്മിനിസ്ട്രേറ്റർമാരുടെ ഭരണപരമായ പ്രകടനം, സ്ഥാപനപരമായ ഏകോപനം, ശേഷി വികസനം എന്നിവയുമായി ബന്ധപ്പെട്ട നടപടികളും മന്ത്രി വിലയിരുത്തി.
 
മികച്ച പ്രവർത്തന രീതികൾ പങ്കുവെക്കുന്നത് തുടരാനും ശാസ്ത്ര സ്ഥാപനങ്ങളിലുടനീളം സഹകരണ അടിസ്ഥാനത്തിൽ ഭരണനിർവ്വഹണം ശക്തിപ്പെടുത്താനും അദ്ദേഹം വകുപ്പുകളെ പ്രോത്സാഹിപ്പിച്ചു.
 
 
 
 
 
 
****

(रिलीज़ आईडी: 2283876) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: Marathi , Tamil , English , Urdu , हिन्दी , Gujarati