കൃഷി മന്ത്രാലയം
പര്യവരൺ സംരക്ഷൺ സങ്കൽപ്' പരിപാടിയിൽ കേന്ദ്രമന്ത്രി ശ്രീ. ശിവരാജ് സിംഗ് ചൗഹാൻ പങ്കെടുക്കും; 17,000 'വൃക്ഷ മിത്ര'ങ്ങളുമായി സംവദിക്കും
प्रविष्टि तिथि:
11 JUL 2026 9:03PM by PIB Thiruvananthpuram
കേന്ദ്ര കൃഷി-കർഷക ക്ഷേമ മന്ത്രി ശ്രീ. ശിവരാജ് സിംഗ് ചൗഹാൻ ഞായറാഴ്ച ന്യൂഡൽഹിയിലെ പൂസ (PUSA) കാമ്പസിൽ നടക്കുന്ന 'പര്യവരൺ സംരക്ഷൺ സങ്കൽപ്' പരിപാടിയിൽ പങ്കെടുക്കും. ചടങ്ങിൽ രാജ്യത്തുടനീളമുള്ള പതിനേഴായിരത്തോളം 'വൃക്ഷ മിത്ര'ങ്ങളുമായി അദ്ദേഹം സംവദിക്കും.സജീവമായ ജനപങ്കാളിത്തത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തെ ഒരു രാജ്യവ്യാപക ജനകീയ പ്രസ്ഥാനമാക്കി മാറ്റാൻ ആഹ്വാനം നടത്തും.
പൂസ കാമ്പസിലെ സുബ്രഹ്മണ്യം ഹാളിൽ രാവിലെ 11:30-നാണ് പരിപാടി ആരംഭിക്കുന്നത്. പരിസ്ഥിതി സംരക്ഷണ രംഗത്തെ പ്രമുഖർക്കൊപ്പം അഞ്ഞൂറിലധികം വൃക്ഷ മിത്രങ്ങൾ നേരിട്ടും, രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനാറായിരത്തിലധികം പേർ വെർച്വലായും പരിപാടിയിൽ പങ്കുചേരും.
പ്രമുഖ പരിസ്ഥിതി പ്രവർത്തകരായ അനിൽ ജോഷിയും അനൂപ് ഹാജേലയും പങ്കെടുക്കും
പ്രശസ്ത പരിസ്ഥിതി പ്രവർത്തകരായ അനിൽ ജോഷി, അനൂപ് ഹാജേല എന്നിവരും പരിപാടിയിൽ പങ്കെടുക്കും.പരിസ്ഥിതി സംരക്ഷണം, പ്രകൃതിവിഭവങ്ങളുടെ സുസ്ഥിര പരിപാലനം , പരിസ്ഥിതി സംരക്ഷണത്തിൽ ജനപങ്കാളിത്തത്തിൻ്റെ പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ അവർ പങ്കുവെയ്ക്കും . ചടങ്ങിൽ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന വൃക്ഷ മിത്രങ്ങളുമായി കേന്ദ്ര കൃഷിമന്ത്രി ശ്രീ. ശിവരാജ് സിംഗ് ചൗഹാൻ സംവദിക്കും. അവരുടെ അനുഭവങ്ങൾ കേൾക്കുന്ന അദ്ദേഹം, പരിസ്ഥിതി സംരക്ഷണത്തിൽ സാമൂഹ്യ അടിസ്ഥാനത്തിൽ വിജയകരമായി നടപ്പിലാക്കിയ വിവിധ സംരംഭങ്ങളെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തും .
വൃക്ഷ മിത്രങ്ങൾക്കൊപ്പം തൈകൾ വച്ചുപിടിപ്പിക്കൽ യജ്ഞം:
വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കൽ, ജലസംരക്ഷണം, പാരിസ്ഥിതിക പുനരുദ്ധാരണം എന്നീ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ രാജ്യത്തെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വൃക്ഷ മിത്രങ്ങളുടെ പങ്കാളിത്തത്തിന് ഈ പരിപാടി സാക്ഷ്യം വഹിക്കും. പരിപാടിയുടെ ഭാഗമായി, ഹരിതാഭമായ ഒരു ഇന്ത്യയ്ക്കായുള്ള കൂട്ടായ പ്രതിജ്ഞാബദ്ധത ഉറപ്പുനൽകിക്കൊണ്ട്, പങ്കെടുക്കുന്ന വൃക്ഷ മിത്രങ്ങൾക്കൊപ്പം ശ്രീ. ശിവരാജ് സിംഗ് ചൗഹാൻ പൂസ കാമ്പസിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. പരിസ്ഥിതി സംരക്ഷണം എന്നത് ജനപങ്കാളിത്തത്തോടെയുള്ള ഒരു ദേശീയ ഉത്തരവാദിത്വമാണെന്ന സന്ദേശം ഇത് കൂടുതൽ ദൃഢമാക്കുന്നു.
***
(रिलीज़ आईडी: 2283803)
आगंतुक पटल : 7