PIB Backgrounder
azadi ka amrit mahotsav

കാര്‍ഷിക യന്ത്രവത്കരണ ഉപദൗത്യം

കാര്‍ഷിക യന്ത്രവത്കരണത്തിലൂടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കല്‍

प्रविष्टि तिथि: 09 JUL 2026 11:28AM by PIB Thiruvananthpuram

കാര്‍ഷിക യന്ത്രവത്കരണ ഉപദൗത്യം (സബ് മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍) അഥവാ സ്മാം/എസ്.എം.എ.എം, ചെറുകിട കര്‍ഷകര്‍, സ്ത്രീകള്‍, ദുര്‍ബല വിഭാഗങ്ങള്‍ എന്നിവര്‍ക്ക് ലക്ഷ്യബോധമുള്ള യന്ത്രവത്കരണ പിന്തുണയിലൂടെ രാജ്യവ്യാപകമായി ലഭ്യത വര്‍ദ്ധിപ്പിച്ചു. കാര്‍ഷിക യന്ത്രങ്ങളുടെയും സാങ്കേതികവിദ്യയുടെയും അഭിഗമ്യതയിലെ പ്രാദേശിക അസമത്വങ്ങള്‍ പരിഹരിക്കുന്നതിന്, പിന്നോക്കാവസ്ഥയിലുള്ള സംസ്ഥാനങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ ആവിര്‍ഭാവം മുതല്‍, ഇന്ത്യയിലുടനീളമുള്ള വ്യക്തിഗത കര്‍ഷകര്‍ക്ക് 21.61 ലക്ഷം കാര്‍ഷിക യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നതിനായി 9,404.47 കോടി രൂപ അനുവദിച്ചു. രാജ്യവ്യാപകമായി കൃത്യതയാര്‍ന്ന കൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതിനായി 52.5 കോടി രൂപയുടെ സാമ്പത്തിക സഹായത്തോടെ 40,918 ഹെക്ടറില്‍ 40,928-ലധികം ഡ്രോണ്‍ പ്രദര്‍ശനങ്ങള്‍ നടത്തി.

 
കാര്‍ഷിക യന്ത്രവത്കരണത്തിലൂടെ കൃഷിയെ ശക്തിപ്പെടുത്തല്‍

ഇന്ത്യയില്‍ കാര്‍ഷിക ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതില്‍ കാര്‍ഷിക യന്ത്രവത്കരണം നിര്‍ണായക പങ്ക് വഹിക്കുന്നു. വിള ഉല്‍പ്പാദന ആവൃത്തിയിലുടനീളം കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കായി യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, ആധുനിക സാങ്കേതികവിദ്യകള്‍ എന്നിവ ഉപയോഗിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. നിലമൊരുക്കല്‍, വിതയ്ക്കല്‍, ജലസേചനം, സസ്യസംരക്ഷണം, വിളവെടുപ്പ്, വിളവെടുപ്പിനു ശേഷമുള്ള പരിപാലനം എന്നിവ ഈ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. കായികാധ്വാനത്തെയും മൃഗശക്തിയെയും ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ, യന്ത്രവത്കരണം സമയബന്ധിതവും കാര്യക്ഷമവുമായ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്നു. ഇത് ഉല്‍പ്പാദനച്ചെലവ് കുറയ്ക്കുകയും കാര്‍ഷിക രീതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഇന്ത്യയില്‍ കാര്‍ഷിക യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി, 2014-15 ല്‍ കാര്‍ഷിക യന്ത്രവത്കരണ ഉപദൗത്യം (സ്മാം) ആരംഭിച്ചു. രാഷ്ട്രീയ കൃഷി വികാസ് യോജന (ആര്‍.കെ.വി.വൈ) യ്ക്ക് കീഴില്‍  കേന്ദ്രാവിഷ്‌കൃത പദ്ധതിയാണിത്. യന്ത്രവത്കരണത്തിന്റെ ഗുണങ്ങള്‍ പിന്നോക്ക വിഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് 'എത്താത്തവരിലേക്ക് എത്തിച്ചേരുക' എന്നതാണ് സ്മാം ലക്ഷ്യമിടുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ചെറുകിട, നാമമാത്ര കര്‍ഷകര്‍, പട്ടികജാതിക്കാര്‍(എസ്.സി), പട്ടികവര്‍ഗക്കാര്‍ (എസ്.ടി), കര്‍ഷക-ഉല്‍പ്പാദക സംഘടനകള്‍ (എഫ്.പി.ഒ), സ്വയം സഹായ സംഘങ്ങള്‍ (എസ്.എച്ച്.ജി), ഗ്രാമീണ സംരംഭകര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.
കാര്‍ഷികയന്ത്ര വാടക കേന്ദ്രങ്ങള്‍ (കസ്റ്റം ഹയറിങ് സെന്ററുകള്‍/സി.എച്ച്.സി) സ്ഥാപിക്കുന്നതിനെ ഈ പദ്ധതി പ്രോത്സാഹിപ്പിക്കുന്നു. കര്‍ഷകര്‍ തങ്ങള്‍ക്ക് ആവശ്യാനുസൃതമായി വാടകയ്ക്കെടുക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള ഒരു കൂട്ടം കാര്‍ഷിക യന്ത്രങ്ങള്‍, പണിയായുധങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന യൂണിറ്റുകളാണിത്. അത്യാധുനിക സാങ്കേതിക വിദ്യാധിഷ്ഠിതവും ഉയര്‍ന്ന മൂല്യവുമുള്ള കാര്‍ഷിക ഉപകരണങ്ങള്‍ക്കായുള്ള കേന്ദ്രങ്ങളുടെ വികസനത്തിനും കാര്‍ഷിക യന്ത്രങ്ങളുടെ വിതരണത്തിനും ഇത് പിന്തുണയേകുന്നു.

പ്രദര്‍ശനങ്ങളിലൂടെയും കാര്യക്ഷമതാ വര്‍ധക സംരംഭങ്ങളിലൂടെയുമുള്ള അവബോധം സൃഷ്ടിക്കലും നടത്തുന്നു. കാര്‍ഷിക യന്ത്ര ലഭ്യത കുറഞ്ഞ പ്രദേശങ്ങളിലും, സി.എച്ച്.സികള്‍ വഴി താങ്ങാനാവുന്ന വാടക സേവനങ്ങളിലൂടെ ചെറിയ ഭൂവുടമസ്ഥതകളും ഉയര്‍ന്ന മൂലധന ചെലവുകളും പോലുള്ള ഘടനാപരമായ പരിമിതികള്‍ പരിഹരിക്കുന്നതിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൂടാതെ, കാര്‍ഷിക യന്ത്രങ്ങളുടെ പ്രകടന പരിശോധനയ്ക്കും സാക്ഷ്യപ്പെടുത്തലിനും സ്മാം സഹായിക്കുന്നു. ബന്ധപ്പെട്ട ആളുകള്‍ക്കിടയില്‍ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതിന് ലക്ഷ്യംവെച്ചുള്ള വിവര-വിദ്യാഭ്യാസ-ആശയവിനിമയ (ഐ.ഇ.സി) പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കുന്നു.

2007-ല്‍ ആരംഭിച്ച രാഷ്ട്രീയ കൃഷി വികാസ് യോജന (ആര്‍.കെ.വി.വൈ) കാര്‍ഷിക മേഖലയിലും അനുബന്ധ മേഖലകളിലും പൊതുനിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന് സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു മുന്‍നിര പദ്ധതിയാണ്. പ്രാദേശിക ആവശ്യങ്ങള്‍ക്കനുസൃതമായി പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ഇത് സംസ്ഥാനങ്ങള്‍ക്ക് വഴക്കവും സ്വയംഭരണാധികാരവും നല്‍കുന്നു. വിള ഉല്‍പാദനം, അടിസ്ഥാന സൗകര്യ വികസനം, യന്ത്രവത്കരണം, മൂല്യവര്‍ദ്ധനവ് എന്നിവയുള്‍പ്പെടെ വിപുലമായ ഇടപെടലുകള്‍ ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. വിളവെടുപ്പിന് മുമ്പും ശേഷവുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, 2017-18 ല്‍ രാഷ്ട്രീയ കൃഷി വികാസ് യോജന-കാര്‍ഷിക, അനുബന്ധ മേഖലകളുടെ പുനരുജ്ജീവനത്തിനുമുള്ള പ്രതിഫലദായക സമീപനങ്ങള്‍ (ആര്‍.കെ.വി.വൈ-ആര്‍.എ.എഫ്.ടി.എ.ആര്‍) എന്ന പേരില്‍ പദ്ധതി പുനഃക്രമീകരിച്ചു.

 
കാര്‍ഷിക ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള സ്മാമിന്റെ തന്ത്രപരമായ സ്തംഭങ്ങള്‍

 



 

ആധുനിക കാര്‍ഷിക ഉപകരണങ്ങളുടെ ലഭ്യത മെച്ചപ്പെടുത്തുന്നതിലൂടെയും, കഠിനാധ്വാനം കുറയ്ക്കുന്നതിലൂടെയും, കാര്‍ഷിക ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലൂടെയും സമഗ്രവും കാര്യക്ഷമവുമായ കാര്‍ഷിക യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനാണ് കാര്‍ഷിക യന്ത്രവത്കരണ ഉപ ദൗത്യം (സ്മാം) രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

* പരിശീലനം, പരീക്ഷണം, പ്രദര്‍ശനം, വിളവെടുപ്പിനു ശേഷമുള്ള യന്ത്രവവത്കരണം എന്നിവയിലൂടെ കാര്‍ഷിക യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കല്‍:

ആധുനിക കാര്‍ഷിക സാങ്കേതികവിദ്യകളിലേക്കുള്ള അഭിഗമ്യത മെച്ചപ്പെടുത്തുന്നതിലൂടെ കാര്‍ഷിക ഉല്‍പ്പാദനക്ഷമതയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നു. കാര്‍ഷിക യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിലൂടെ സംസ്‌കരണം, സംഭരണം, മൂല്യവര്‍ദ്ധനവ്, വിള അവശിഷ്ട കൈകാര്യം എന്നിവയ്ക്കുള്ള വിളവെടുപ്പാനന്തര അടിസ്ഥാന സൗകര്യങ്ങളെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തുന്നു.

* കാര്‍ഷിക യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും സംഭരണത്തിനുള്ള സാമ്പത്തിക സഹായം:
നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ (ഡി.ബി.ടി) സംവിധാനത്തിലൂടെ കാര്‍ഷിക യന്ത്രങ്ങളുടെ വ്യക്തിഗത ഉടമസ്ഥാവകാശത്തിന് സബ്സിഡി പിന്തുണ നല്‍കുന്നു.
പൊതു ഗുണഭോക്താക്കള്‍ക്ക് യന്ത്രച്ചെലവിന്റെ 40 ശതമാനവും, എസ്.സി/എസ്.ടി കര്‍ഷകര്‍, ചെറുകിട-നാമമാത്ര കര്‍ഷകര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗുണഭോക്താക്കള്‍ എന്നിവര്‍ക്ക് 50 ശതമാനവും ഇത് നല്‍കുന്നു. സി.എച്ച്.സികള്‍, സ്വയം സഹായ സംഘങ്ങള്‍, എഫ്.പി.ഒകള്‍ എന്നിവ വഴി ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള യന്ത്രവത്കൃത സേവനങ്ങള്‍ക്കായി ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് ഹെക്ടറിന് 2,000 രൂപ ലഭിക്കും.

* ആവശ്യാനുസൃത വാടകയ്ക്ക് നല്‍കലിനായി കാര്‍ഷിക യന്ത്ര ബാങ്കുകള്‍ (ഫാം മെഷിനറി ബാങ്കുകള്‍/എഫ്.എം.ബി) സ്ഥാപിക്കല്‍:
സ്വയം സഹായ സംഘങ്ങള്‍, എഫ്.പി.ഒകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങുന്നതിന് 80 മുതല്‍ 90 ശതമാനം വരെ സാമ്പത്തിക സഹായം നല്‍കുന്നതിലൂടെ കാര്‍ഷിക യന്ത്രവത്കരണം വര്‍ദ്ധിപ്പിക്കുന്നു.

രണ്ടര കോടി രൂപ വരെയുള്ള പദ്ധതികള്‍ക്ക് സി.എച്ച്.സികള്‍ക്ക് പദ്ധതി ചെലവിന്റെ 40 ശതമാനം സാമ്പത്തിക സഹായം ലഭിക്കും, അതേസമയം 30 ലക്ഷം രൂപ വരെയുള്ള പദ്ധതികള്‍ക്ക് എഫ്.എം.ബികള്‍ക്ക് 80 ശതമാനം സാമ്പത്തിക പിന്തുണ ലഭിക്കും.

* അത്യാധുനിക സാങ്കേതികവിദ്യയും ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയുമുള്ള ഉപകരണങ്ങള്‍ക്കായുള്ള കേന്ദ്രങ്ങള്‍ (ഹൈ ടെക്-ഹൈ പ്രൊഡക്ടിവിറ്റി എക്യുപ്മെന്റ് ഹബ്ബ്):
പ്രവര്‍ത്തന കാര്യക്ഷമതയും ഉയര്‍ന്ന മൂല്യമുള്ള ഉപകരണങ്ങളുടെ അഭിഗമ്യതയും മെച്ചപ്പെടുത്തുന്നതിനായി വിള നിര്‍ദ്ദിഷ്ട പ്രവര്‍ത്തനങ്ങള്‍ക്കായി അത്യാധുനികവും ഉയര്‍ന്ന കാര്യക്ഷമതയുള്ളതുമായ യന്ത്രസാമഗ്രികള്‍ സജ്ജീകരിച്ചിരിക്കുന്നു.

* ചെറുകിട യന്ത്രങ്ങള്‍ക്ക് 100 ശതമാനം വരെ സബ്സിഡിയും എഫ്.എം.ബികള്‍ക്ക് 95 ശതമാനം സാമ്പത്തിക പിന്തുണയും ഉള്‍പ്പെടെ മേഖലാ അധിഷ്ഠിത ഇടപെടലുകള്‍ വഴി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മെച്ചപ്പെട്ട പിന്തുണ നല്‍കുന്നു.

കാര്‍ഷിക യന്ത്രവത്കരണം ശക്തിപ്പെടുത്തല്‍: സ്മാമിന്റെ സാമ്പത്തിക നട്ടെല്ല്

കാര്‍ഷിക യന്ത്രവത്കരണ ഉപദൗത്യം പ്രകാരം, 2014-15 മുതല്‍ 2025-26 വരെ, വ്യക്തിഗത കര്‍ഷകര്‍ക്ക് 21.61 ലക്ഷം യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നതിന് 9,404.47 കോടി രൂപയുടെ കേന്ദ്ര സഹായം പിന്തുണയേകി. കൂടാതെ, 27,554 സി.എച്ച്.സികള്‍, 646 ഹൈ-ടെക് ഹബ്ബുകള്‍, 25,608 എഫ്.എം.ബികള്‍ എന്നിവ സ്ഥാപിക്കുന്നതിനും ഇത് സഹായിച്ചു.

 


 

കാര്‍ഷിക യന്ത്രവത്കരണ ഉപ ദൗത്യം പ്രകാരം, വ്യക്തിഗത കാര്‍ഷിക യന്ത്ര ഉടമസ്ഥതയുള്ള ഗുണഭോക്താക്കളുടെ എണ്ണം 2020-21 ല്‍ 2.07 ലക്ഷമായിരുന്നത് 2024-25 ല്‍ 2.32 ലക്ഷമായി വര്‍ദ്ധിച്ചു, ഇത് പദ്ധതി പരിധിയിലെ മൊത്തത്തിലുള്ള വിപുലീകരണത്തെ പ്രതിഫലിപ്പിക്കുന്നു.

ഈ പദ്ധതിയുടെ ചെലവ് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാണ് വഹിക്കുന്നത്. 60:40 എന്നതാണ് മിക്ക സംസ്ഥാനങ്ങളുടെയും ധനസഹായ ഘടന. അതേസമയം വടക്കുകിഴക്കന്‍, ഹിമാലയന്‍ സംസ്ഥാനങ്ങള്‍ക്ക് ഇത് 90:10 ആണ്.

കേന്ദ്രഭരണ പ്രദേശങ്ങളുടെ കാര്യത്തില്‍, ധനസഹായത്തിന്റെ 100 ശതമാനവും കേന്ദ്ര വിഹിതമായാണ് നല്‍കുന്നത്. ഈ വ്യത്യസ്തമായ ധനസഹായ ഘടന വൈവിധ്യമാര്‍ന്ന മേഖലാ പശ്ചാത്തലങ്ങളില്‍ വിപുലമായ യന്ത്രവത്കരണ സ്വീകാര്യതയെ പിന്തുണയ്ക്കുന്നു.

നൂതനാശയങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കല്‍: ഡ്രോണ്‍ അധിഷ്ഠിത കൃഷിയെ സ്മാം എങ്ങനെ വിപുലീകരിക്കുന്നു.


കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഡ്രോണുകളുടെ ഉപയോഗത്തെ കാര്‍ഷിക യന്ത്രവത്കരണ ഉപ ദൗത്യം (സ്മാം)  പ്രോത്സാഹിപ്പിക്കുന്നു.

ഈ പദ്ധതി പ്രകാരം 52.50 കോടി രൂപയുടെ സാമ്പത്തിക സഹായത്തോടെ, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് /ഐ.സി.എ.ആര്‍) രാജ്യത്തുടനീളം വലിയ തോതിലുള്ള ഫീല്‍ഡ് പ്രദര്‍ശനങ്ങളിലൂടെ ഡ്രോണ്‍ സ്വീകാര്യതയെ പ്രോത്സാഹിപ്പിച്ചു.

2023-24 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍, ഐ.സി.എ.ആര്‍, സംസ്ഥാന കാര്‍ഷിക സര്‍വകലാശാലകളുമായും കൃഷി വിജ്ഞാന കേന്ദ്ര(കെ.വി.കെ)വുമായും സഹകരിച്ച് 40,918 ഹെക്ടറില്‍ 40,928 കര്‍ഷക ഡ്രോണ്‍ പ്രദര്‍ശനങ്ങള്‍ നടത്തി.

മാനകീകരിച്ച പ്രവര്‍ത്തന നടപടിക്രമങ്ങള്‍ക്ക് അനുസൃതമായി പോഷകങ്ങള്‍, വളങ്ങള്‍, കാര്‍ഷിക-രാസവസ്തുക്കള്‍ എന്നിവയുടെ പ്രയോഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ഈ പ്രദര്‍ശനങ്ങള്‍.

വ്യാപകമായ സ്വീകാര്യത സാധ്യമാക്കുന്നതിനായി, ഡ്രോണ്‍ സംഭരണത്തിനും പ്രദര്‍ശനങ്ങള്‍ക്കും സ്മാം സാമ്പത്തിക സഹായം നല്‍കുന്നു. ഐ.സി.എ.ആര്‍ സ്ഥാപനങ്ങള്‍, കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍, സംസ്ഥാന കാര്‍ഷിക സര്‍വകലാശാലകള്‍ തുടങ്ങിയ അര്‍ഹതയുള്ള സ്ഥാപനങ്ങള്‍ക്ക് ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഡ്രോണിന് 10 ലക്ഷം വരെ നൂറു ശതമാനം സാമ്പത്തിക സഹായം ലഭ്യമാക്കുന്നു.

കര്‍ഷക-ഉത്പാദക സംഘടനകള്‍ക്ക് 75 ശതമാനം വരെ ധനസഹായത്തിന് അര്‍ഹതയുണ്ട്. കൂടാതെ, സേവന മാതൃകകള്‍ വഴി ഡ്രോണുകള്‍ ഉപയോഗപ്പെടുത്തുന്ന ഏജന്‍സികള്‍ക്ക് ഹെക്ടറിന് 6,000 രൂപ എന്ന അടിയന്തര ചെലവോടെ പിന്തുണയും നല്‍കുന്നു.

 



 

കൂടാതെ, മൊത്തം ധനവിഹിതത്തിന്റെ 30 ശതമാനം സ്ത്രീ കര്‍ഷകര്‍ക്കായി നീക്കിവെക്കുന്ന സ്മാം, ഉള്‍ച്ചേര്‍ക്കലിലും ശക്തമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കാര്‍ഷിക യന്ത്രങ്ങളിലേക്കുള്ള അവരുടെ അഭിഗമ്യത വര്‍ദ്ധിപ്പിക്കുന്നതിനും യന്ത്രവത്കൃത കൃഷി സംവിധാനങ്ങളിലുള്ള വര്‍ധിത പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ഈ വ്യവസ്ഥ ലക്ഷ്യമിടുന്നു.

വിടവുകള്‍ നികത്തുന്നു, വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു:  കാര്‍ഷിക യന്ത്രവത്കരണ ഉപദൗത്യത്തിന്റെ പ്രഭാവം

കാര്‍ഷിക ഉല്‍പ്പാദനക്ഷമത, കാര്യക്ഷമത, ഉള്‍ച്ചേര്‍ക്കല്‍ എന്നിവ ശക്തിപ്പെടുത്തുന്നതില്‍ സ്മാം ഒരു മുഖ്യ ഇടപെടലായി ഉയര്‍ന്നുവന്നിട്ടുണ്ട്. ചെറുകിട, നാമമാത്ര കര്‍ഷകര്‍, സ്ത്രീകള്‍, പട്ടികജാതി/പട്ടികവര്‍ഗ സമൂഹങ്ങള്‍, സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, സബ്സിഡികള്‍, കാര്‍ഷികയന്ത്ര വാടക കേന്ദ്രങ്ങള്‍, കാര്‍ഷിക യന്ത്ര ബാങ്കുകള്‍, ലക്ഷ്യബോധമുള്ള മേഖലാ പിന്തുണ എന്നിവയിലൂടെ യന്ത്രവത്കരണത്തിലെ നിര്‍ണായക വിടവുകള്‍ നികത്താന്‍ പദ്ധതി സഹായിച്ചു.

പരിശീലനം, പ്രദര്‍ശനങ്ങള്‍, വിളവെടുപ്പിനു ശേഷമുള്ള കൈകാര്യം, ഡ്രോണുകള്‍ പോലുള്ള ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ എന്നിവയില്‍ ഊന്നല്‍ നല്‍കുന്നത് കൃഷിയെ ആധുനികവത്കരിക്കുന്നതിനുള്ള ഒരു ഭാവി കാഴ്ചപ്പാടുള്ള സമീപനത്തെ പ്രതിഫലിപ്പിക്കുന്നു. സ്ഥാപനപരമായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ, തൊഴിലാളികളുടെ കഠിനാധ്വാനം കുറയ്ക്കുന്നതിനും, പ്രവര്‍ത്തനങ്ങളുടെ സമയബന്ധിതത്വം മെച്ചപ്പെടുത്തുന്നതിനും, ഉയര്‍ന്ന കാര്‍ഷിക ഉല്‍പ്പാദനക്ഷമതയെ പിന്തുണയ്ക്കുന്നതിനും കാര്‍ഷിക യന്ത്രവത്കരണ ഉപദൗത്യം സംഭാവനയേകിയിട്ടുണ്ട്.


അവലംബം

കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ മന്ത്രാലയം

https://agriportal.cg.nic.in/agridept/CentralScheme/2.3%20smam%20gl.pdf

https://farmech.dac.gov.in/Content/New_Folder/Revised_SMAM_Guidelines_%282025%29_With_Covering.pdf

https://www.pib.gov.in/PressReleasePage.aspx?PRID=2146927&reg=3&lang=2

https://agriwelfare.gov.in/sites/default/files/rkvy_inro.pdf
https://farmech.dac.gov.in/Content/New_Folder/Revised_SMAM_Guidelines_%282025%29_With_Covering.pdf

https://www.pib.gov.in/PressReleasePage.aspx?PRID=2225993&reg=3&lang=1

https://sansad.in/getFile/loksabhaquestions/annex/184/AU1307_PlCuP7.pdf?source=pqals

https://sansad.in/getFile/loksabhaquestions/annex/187/AU2869_rYAp4R.pdf?source=pqals

https://sansad.in/getFile/loksabhaquestions/annex/184/AU4030_u5gVDd.pdf?source=pqals

https://sansad.in/getFile/loksabhaquestions/annex/187/AU2910_hr4mIN.pdf?source=pqals

https://sansad.in/getFile/annex/270/AU1621_FVTLGW.pdf?source=pqars


Ministry of Finance

https://www.indiabudget.gov.in/economicsurvey/doc/echapter.pdf

Ministry of Rural Development

https://sansad.in/getFile/loksabhaquestions/annex/186/AU2540_lhHekv.pdf?source=pqals


PIB Backgrounder

https://www.pib.gov.in/PressReleasePage.aspx?PRID=2248987&reg=3&lang=2

Click here to see pdf 

 

***


(रिलीज़ आईडी: 2283402) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Bengali-TR , Assamese , Gujarati , Tamil