പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നിസ്വാർത്ഥ സേവനത്തിന്റെ സത്ത ഉയർത്തിക്കാട്ടുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 10 JUL 2026 8:22AM by PIB Thiruvananthpuram

നിസ്വാർത്ഥമായ പ്രവൃത്തിയാണ് മനുഷ്യരാശിയുടെ ഏറ്റവും വലിയ കരുത്തെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഓരോ പൗരന്റെയും ജീവിതം മെച്ചപ്പെടുത്തുമെന്ന ദൃഢനിശ്ചയത്തോടെയാണ് ഈ സേവന മനോഭാവത്തോടും സമർപ്പണബോധത്തോടും കൂടി രാജ്യം മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി ഒരു സംസ്‌കൃതം സുഭാഷിതം പങ്കുവെച്ചു-

“हितं यत्सर्वभूतानामात्मानश्च सुखावहम्।

तत्कुर्यादीश्वरे ह्येतन्मूलं सर्वार्थसिद्धये।। ”

എല്ലാ ജീവജാലങ്ങൾക്കും ഉപകാരപ്രദമായതും സ്വന്തം ആത്മാവിന് സമാധാനം നൽകുന്നതുമായ പ്രവൃത്തികൾ മാത്രമേ ഒരാൾ ചെയ്യാൻ പാടുള്ളൂവെന്നാണ് ഈ സുഭാഷിതം വ്യക്തമാക്കുന്നത്. ഇത് ദൈവത്തോടുള്ള യഥാർത്ഥ സമർപ്പണമായി മാറുന്നു, കാരണം ഈ പാതയാണ് എല്ലാ മനുഷ്യപ്രയത്നങ്ങളുടെയും ആത്മീയ നേട്ടങ്ങളുടെയും അടിസ്ഥാനപരമായ അടിത്തറ.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു; -

“निःस्वार्थ कर्म ही मानवता की सबसे बड़ी शक्ति है। हम सेवा और समर्पण के इसी भाव के साथ हर किसी के जीवन को बेहतर बनाने का संकल्प लेकर आगे बढ़ रहे हैं। 

हितं यत्सर्वभूतानामात्मानश्च सुखावहम् । 

तत्कुर्यादीश्वरे ह्येतन्मूलं सर्वार्थसिद्धये ।।”

***

SK


(रिलीज़ आईडी: 2283136) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Gujarati , Telugu , Kannada