ഉപരാഷ്ട്രപതിയുടെ കാര്യാലയം
പ്രശസ്ത സാമൂഹിക പരിഷ്കർത്താവ് റെട്ടമല ശ്രീനിവാസന്റെ ജന്മവാർഷികത്തിൽ ഉപരാഷ്ട്രപതി പുഷ്പാർച്ചന നടത്തി
प्रविष्टि तिथि:
07 JUL 2026 12:52PM by PIB Thiruvananthpuram
പ്രശസ്ത സാമൂഹിക പരിഷ്കർത്താവ് റെട്ടമല ശ്രീനിവാസന്റെ ജന്മദിനമായ ഇന്ന് ന്യൂ ഡൽഹിയിലെ ഉപരാഷ്ട്രപതി ഭവനിൽ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ പുഷ്പാർച്ചനയർപ്പിച്ചു.
റെട്ടമല ശ്രീനിവാസന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് "റെട്ടമല ശ്രീനിവാസൻ ഒരു മികച്ച പണ്ഡിതനും മികച്ച സാമൂഹിക പരിഷ്കർത്താവുമായിരുന്നു. തൊട്ടുകൂടായ്മയ്‌ക്കെതിരായ അദ്ദേഹത്തിന്റെ പോരാട്ടം അതുല്യമായിരുന്നു." എന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
തൊട്ടുകൂടായ്മ എന്ന സാമൂഹിക തിന്മയ്‌ക്കെതിരെ പോരാടുന്നതിനായി റെട്ടമല ശ്രീനിവാസൻ തന്റെ ജീവിതം സമർപ്പിച്ചുവെന്നും ഓരോ വ്യക്തിയുടെയും ആത്മാഭിമാനവും അന്തസ്സും എല്ലായ്പ്പോഴും ഉയർത്തിപ്പിടിക്കണമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു.



****
(रिलीज़ आईडी: 2281923)
आगंतुक पटल : 17