PIB Backgrounder
ലോക് ഒ.എസ്: ഗ്രാമീണ ഉപജീവനോപാധികൾക്കായി ഒരു ഡിജിറ്റൽ നട്ടെല്ല്
26-ലെ സുതാര്യതയും സാമ്പത്തിക ഉൾപ്പെടുത്തലും ശക്തിപ്പെടുത്തൽ
ദീൻദയാൽ അന്ത്യോദയ യോജന - ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (ഡി.എ.വൈ-എൻ.ആർ.എൽ.എം) പ്രകാരം ഡിജിറ്റൽ ഭരണനിർവഹണം ശക്തിപ്പെടുത്തൽ
प्रविष्टि तिथि:
04 JUL 2026 9:23AM by PIB Thiruvananthpuram
ദീനദയാൽ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (ഡി.എ.വൈ-എൻ.ആർ.എൽ.എം) പ്രകാരം സ്വയം സഹായ സംഘങ്ങളുടെയും അവരുടെ ഫെഡറേഷനുകളുടെയും ആദ്യന്ത ഡിജിറ്റൈസേഷനായി പ്രവർത്തിക്കുന്ന ഒരു വെബ്, മൊബൈൽ പ്ലാറ്റ്‌ഫോമാണ് ലോക് ഒ.എസ് അഥവാ ലോകോസ് (ലോക് എന്നാൽ ജനങ്ങൾ, ഒ.എസ് എന്നാൽ ഓപ്പറേറ്റിങ് സിസ്റ്റം). ദരിദ്ര ഗ്രാമീണ കുടുംബങ്ങൾക്കായി സ്വയംതൊഴിൽ, നൈപുണ്യമുള്ള തൊഴിലുകൾ, സുസ്ഥിരമായ ഉപജീവനമാർഗ്ഗം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരു മുൻനിര ദാരിദ്ര്യ നിർമാർജന പദ്ധതിയാണ് ഡി.എ.വൈ-എൻ.ആർ.എൽ.എം.

അംഗങ്ങളുടെ രേഖകൾ, വ്യക്തിഗത അടിസ്ഥാന വിവരങ്ങൾ, സമ്പാദ്യം, വായ്പ, തിരിച്ചടവുകൾ, സാമ്പത്തിക ഇടപാടുകൾ, ഉപജീവനമാർഗ്ഗങ്ങൾ, സംയോജിത സംരംഭങ്ങൾ എന്നിവ ഡിജിറ്റ് രൂപത്തിലാക്കിക്കൊണ്ട് സ്വയം സഹായ സംഘങ്ങളെയും (എസ്.എച്ച്.ജി) സാമൂഹികാധിഷ്ഠിത സംഘടനകളെയും (സി.ബി.ഒ) കൈകാര്യം ചെയ്യുന്നതിനുള്ള സമഗ്രമായ ഒരു ഡിജിറ്റൽ പരിഹാരം ലോക് ഒ.എസ് വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാറ്റ്‌ഫോം ഭരണനിർവ്വഹണത്തെയും സാമ്പത്തിക കൈകാര്യത്തെയും കൂടുതൽ ശക്തിപ്പെടുത്തുന്നത് ഇപ്രകാരമാണ്:

- ഡിജിറ്റൽ രേഖകൾ വഴി ലിഖിത രേഖാ സൂക്ഷിപ്പ് കുറയ്ക്കൽ.
- സ്വയം സഹായ സംഘങ്ങൾക്ക് തത്സമയ സാമ്പത്തിക ഇടപാട് നിരീക്ഷണം പ്രാപ്തമാക്കൽ.
- സുതാര്യത, ഉത്തരവാദിത്തം, പ്രവർത്തന കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തൽ.
- കൂടാതെ, സ്വയം സഹായ സംഘങ്ങളുടെ ശൃംഖലയ്ക്കുള്ളിൽ പ്രതിവർഷം 2 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഇടപാടുകൾ രേഖപ്പെടുത്തൽ.
മൊബൈൽ ആപ്ലിക്കേഷനുകൾ ഉൾക്കൊള്ളുന്ന ലോക് ഒ.എസ് വെബിൽ അവ ഓരോന്നും വ്യത്യസ്ത ഉപയോക്തൃ ഗ്രൂപ്പുകൾക്കും പ്രവർത്തനങ്ങൾക്കും വേണ്ടി രൂപകൽപ്പന ചെയ്തിരിക്കുന്നു. സ്വയം സഹായ സംഘങ്ങൾ, വില്ലേജ് ഓർഗനൈസേഷനുകൾ (വി.ഒ), ക്ലസ്റ്റർ തല ഫെഡറേഷനുകൾ (സി.എൽ.എഫ്), അവയിലെ അംഗങ്ങൾ എന്നിവ സൃഷ്ടിക്കുന്നതിലും അംഗീകരിക്കുന്നതിലും ഭരണാധികാരികൾ, ഇ-ബുക്ക് സൂക്ഷിപ്പുകാർ, ഇടപാട് അംഗീകാരം നൽകുന്നവർ എന്നിവരെ വെബ് ആപ്ലിക്കേഷൻ പിന്തുണയ്ക്കുന്നു.
സാമൂഹിക അധിഷ്ഠിത സംഘടനാ (സി.ബി.ഒ) പ്രവർത്തനങ്ങളുടെ കാര്യക്ഷമമായ രേഖപ്പെടുത്തലും, കൈകാര്യവും മൊബൈൽ ആപ്ലിക്കേഷൻ സാധ്യമാക്കുന്നു.
ഷീ-ലീപ്‌സ്: ഗ്രാമീണ സംരംഭകത്വത്തിനായുള്ള ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം
സ്വയം സഹായ സംരംഭകൾക്ക് സമൃദ്ധിയ്ക്കും സുസ്ഥിരതയ്ക്കുമായുള്ള ഉപജീവനമാർഗ്ഗ, സംരംഭകത്വ അപേക്ഷ (ഷീ ലീപ്‌സ്) അടുത്തിടെ 2026 ജൂൺ 29-നാണ് തുടക്കം കുറിച്ചത്. ലോക് ഒ.എസ് പ്ലാറ്റ്‌ഫോമിന് കീഴിലാണ് ഇത് നടപ്പിലാക്കുന്നത്. ഗ്രാമീണ ഇന്ത്യയിലുടനീളമുള്ള സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ട സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണിത്. സംരംഭ സൃഷ്ടി, പ്രകടന നിരീക്ഷണം, ബിസിനസ് കൈകാര്യം എന്നിവയ്ക്കായി ഇത് ഒരു ഏകീകൃത പ്ലാറ്റ്‌ഫോം പ്രദാനം ചെയ്യുന്നു. കാർഷിക, കാർഷികേതര സംരംഭങ്ങളെ ഇത് പിന്തുണയ്ക്കുകയും സുസ്ഥിരവും അതിജീവനശേഷിയുള്ളതുമായ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശാക്തീകരിക്കുകയും ചെയ്യുന്നു.

ലോക് ഒ.എസ്-ൻ്റെ ഡിജിറ്റൽ സവിശേഷതകൾ
ഡിജിറ്റൈസേഷൻ സുഗമമാക്കുന്നതിലൂടെയും മെച്ചപ്പെട്ട ഡാറ്റാധിഷ്ഠിത തീരുമാനമെടുക്കൽ സാധ്യമാക്കുന്നതിലൂടെയും ലോക് ഒ.എസ് മൊബൈൽ ആപ്പ് സമൂഹങ്ങളെയും സാമൂഹിക അധിഷ്ഠിത സ്ഥാപനങ്ങളെയും ശാക്തീകരിക്കുന്നു. പ്രധാന സവിശേഷതകളിൽ ഇവ ഉൾപ്പെടുന്നു:
- ആദ്യന്ത ഡിജിറ്റൽ കൈകാര്യം: സ്വയം സഹായ സംഘങ്ങൾ, ഗ്രാമീണ സംഘടനകൾ (വി.ഒ), ക്ലസ്റ്റർ തല ഫെഡറേഷനുകൾ (സി.എൽ.എഫ്), അവയുടെ അംഗങ്ങൾ എന്നിവ രജിസ്റ്റർ ചെയ്യുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നു.
- സവിശേഷ ഡിജിറ്റൽ ഐഡൻ്റിറ്റികൾ: സാമൂഹിക അധിഷ്ഠിത സംഘടന കൾക്കും (സി.ബി.ഒ) അംഗങ്ങൾക്കും ആധാറും ബാങ്കുമായി ബന്ധിപ്പിച്ച ഡിജിറ്റൽ ഐഡൻ്റിറ്റികൾ സൃഷ്ടിക്കുന്നു.
- ഡിജിറ്റൽ സാമ്പത്തിക രേഖപ്പെടുത്തലുകൾ: സമ്പാദ്യം, വായ്പകൾ, തിരിച്ചടവുകൾ, മറ്റ് സാമ്പത്തിക ഇടപാടുകൾ എന്നിവ രേഖപ്പെടുത്തുന്നു.
- ഉപജീവനമാർഗങ്ങളുടെ അടിസ്ഥാനവിവര ശേഖരണം: ഗവണ്മെൻ്റ് പദ്ധതികളുമായി ആസൂത്രണം ചെയ്യുന്നതിനും സംയോജിപ്പിക്കുന്നതിനും ഉപജീവനമാർഗ സംബന്ധമായ വിവരങ്ങൾ ശേഖരിക്കുന്നു.
- ചുമതല അധിഷ്ഠിത ഭരണനിർവ്വഹണം: ഗ്രാമതലം മുതൽ ദേശീയ തലം വരെ ഉപയോക്തൃ കൈകാര്യം, അംഗീകാരമേകൽ, നിരീക്ഷണം, വിവരമറിയിക്കൽ എന്നിവ സാധ്യമാക്കുന്നു.
- തത്സമയ വിശകലനം: ഡാറ്റാധിഷ്ഠിത തീരുമാനമെടുക്കലിനായി ഡാഷ്ബോർഡുകളും ഒറ്റ-ക്ലിക്കിൽ ലഭ്യമാവുന്ന റിപ്പോർട്ടുകളും നൽകുന്നു.
ലോക് ഒ.എസ്: സാമൂഹിക സ്ഥാപനങ്ങളുടെ ഡിജിറ്റൽ പരിവർത്തനത്തെ നയിക്കുന്നു
ലോക് ഒ.എസ് രാജ്യത്തുടനീളമുള്ള അതിൻ്റെ വ്യാപ്തി ഗണ്യമായി വികസിപ്പിച്ചിട്ടുണ്ട്. ഇത് സാമൂഹിക സ്ഥാപനങ്ങളുടെ വിപുലമായ തോതിലുള്ള ഡിജിറ്റൽ പരിവർത്തനം സാധ്യമാക്കുന്നു. എല്ലാ തലങ്ങളിലുമുടനീളം സംയോജിത പദ്ധതി നിർവ്വഹണവും നിരീക്ഷണവും പ്രാപ്തമാക്കുന്നതിനൊപ്പം സുതാര്യത, ഉത്തരവാദിത്തം, പ്രവർത്തന കാര്യക്ഷമത എന്നിവ ഈ പ്ലാറ്റ് ഫോം മെച്ചപ്പെടുത്തുന്നു. നിലവിൽ ഇത് 34 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ, 762 ജില്ലകൾ, 7,241 ബ്ലോക്കുകൾ, 2.57 ലക്ഷം ഗ്രാമപ്പഞ്ചായത്തുകൾ, 5.92 ലക്ഷം ഗ്രാമങ്ങൾ എന്നിവയിലായി വ്യാപിച്ചുകിടക്കുന്നു.
പരിധിയിൽ ഉൾപ്പെടുത്തിയ സാമൂഹിക സ്ഥാപനങ്ങൾ
രാജ്യവ്യാപകമായി സാമൂഹിക സ്ഥാപനങ്ങളുടെ വൻതോതിലുള്ള ഡിജിറ്റൽ സംയോജനം ഈ പ്ലാറ്റ് ഫോം സാധ്യമാക്കി. ഇതിൽ കൂട്ടിയിണക്കപ്പെട്ടിരിക്കുന്ന സാമൂഹിക, സാമൂഹികാധിഷ്ഠിത സ്ഥാപനങ്ങൾ ഇവയാണ്:
- ക്ലസ്റ്റർ തല ഫെഡറേഷനുകൾ (സി.എൽ.എഫ്): 34,314
- ഗ്രാമീണ സംഘടനകൾ (വി.ഒ): 5.62 ലക്ഷം
- സ്വയം സഹായ സംഘങ്ങൾ (എസ്.എച്ച്.ജി): 94.16 ലക്ഷം
- എസ്.എച്ച്.ജി അംഗങ്ങൾ: 10.03 കോടി
ലഭ്യമാക്കിയ സാമ്പത്തിക സഹായം
വിവിധ സാമൂഹിക സ്ഥാപനങ്ങളിലുടനീളമുള്ള സാമ്പത്തിക സഹായങ്ങൾ കാര്യക്ഷമമായി നിരീക്ഷിക്കാൻ ലോക് ഒ.എസ് വഴിയൊരുക്കുന്നു. ആവർത്തന നിധിയിൽ (ആർ.എഫ്) 9,718.41 കോടി രൂപ, സാമൂഹിക നിക്ഷേപ നിധിയിൽ (സി.ഐ.എഫ്) 64,607.66 കോടി രൂപ, സാമൂഹിക സംരംഭകത്വ നിധിയിൽ (സി.ഇ.എഫ്) 38.34 കോടി രൂപ എന്നിവയുൾപ്പെടെയാണിത്.
ലാഖ്‍പതി ദീദിമാരെ പിന്തുണയ്ക്കുന്ന ലോക് ഒ.എസ്
വിപുലമായ തോതിലുള്ള പൊതുജന സമ്പർക്കം, ഗുണഭോക്തൃ നിരീക്ഷണം, ഡിജിറ്റൽ നിരീക്ഷണം എന്നിവയിലൂടെ ലോക് ഒ.എസ് ലാഖ്‍പതി ദീദി (പ്രതിവർഷം ലക്ഷം രൂപ സമ്പാദിക്കുന്ന സ്ത്രീകൾ) എന്ന സംരംഭത്തെ പിന്തുണയ്ക്കുന്നു. 6,611 മുഖ്യപരിശീലകർ, 4.09 ലക്ഷം സാമൂഹിക വിഭവ വിദഗ്ധർ (സി.ആർ.പി), ലാഖ്‍പതി ദീദിമാർ ആവാൻ സാധ്യതയുള്ള (പി.എൽ.ഡി) 3.87 കോടി സ്ത്രീകൾ എന്നിവരുടെ ശക്തമായ ശൃംഖലയിലൂടെ ഇതിൻ്റെ നിർവഹണം പ്രാപ്തമാക്കുന്നു.
ഉപജീവനമാർഗ ആസൂത്രണം, നിരീക്ഷണം, നിർവഹണം എന്നിവയ്ക്ക് ശക്തമായ ഡിജിറ്റൽ അടിത്തറ നൽകിക്കൊണ്ട് ഈ പ്ലാറ്റ് ഫോം 18.50 കോടി ഡിജിറ്റൽ ആജീവിക രജിസ്റ്ററുകൾ (ഡി.എ.ആർ) നിലനിർത്തുന്നു.
ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ട
ഒരു ഗ്രാമീണ ഇന്ത്യയെ കെട്ടിപ്പടുക്കൽ
സാമൂഹിക അധിഷ്ഠിത സംഘടനകളുടെ (സി.ബി.ഒ) ആദ്യന്ത ഡിജിറ്റൈസേഷൻ സാധ്യമാക്കുന്ന ഡി.എ.വൈ-എൻ.ആർ.എൽ.എമ്മിന് കീഴിലുള്ള ഒരു പരിവർത്തനാത്മക ഡിജിറ്റൽ പ്ലാറ്റ് ഫോമാണ് ലോക് ഒ.എസ്. തത്സമയ നിരീക്ഷണത്തിലൂടെയും ഡിജിറ്റൽ സാമ്പത്തിക കൈകാര്യത്തിലൂടെയും സുതാര്യത, ഭരണനിർവഹണം, പ്രവർത്തന കാര്യക്ഷമത എന്നിവ ഇത് മെച്ചപ്പെടുത്തുന്നു. രാജ്യവ്യാപകമായ എത്തിച്ചേരലിലൂടെ ഈ പ്ലാറ്റ് ഫോം, ലാഖ്‍പതി ദീദി സംരംഭത്തെ പിന്തുണയ്ക്കുന്നു. അതുവഴി സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തെയും സാമ്പത്തിക ഉൾപ്പെടുത്തലിനെയും പ്രോത്സാഹിപ്പിക്കുന്നു. സ്വയംപര്യാപ്തമായ ഗ്രാമീണ സമൂഹങ്ങളുടെ സൃഷ്ടിക്ക് ഈ പ്ലാറ്റ് ഫോം സംഭാവനയേകുന്നു.
അവലംബം
ഗ്രാമീണ വികസന മന്ത്രാലയം
***
(रिलीज़ आईडी: 2281267)
आगंतुक पटल : 9