ജൽ ശക്തി മന്ത്രാലയം
azadi ka amrit mahotsav

ഏഴാമത് ദേശീയ ജല പുരസ്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ച് കേന്ദ്ര ജലശക്തി മന്ത്രാലയം

2026 ആഗസ്റ്റ് 28 വരെ അപേക്ഷ സമര്‍പ്പിക്കാം

प्रविष्टि तिथि: 03 JUL 2026 4:43PM by PIB Thiruvananthpuram

കേന്ദ്ര ജലശക്തി മന്ത്രാലയത്തിന് കീഴിലെ ജലവിഭവ നദീവികസന ഗംഗാ പുനരുജ്ജീവന വകുപ്പിന്റെ  ഏഴാമത് ദേശീയ ജല പുരസ്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  ആഭ്യന്തര വകുപ്പിന്റെ രാഷ്ട്രീയ പുരസ്കാർ പോർട്ടൽ (www.awards.gov.in) വഴി ഓണ്‍ലൈനായി മാത്രമാണ് അപേക്ഷകൾ സ്വീകരിക്കുക. യോഗ്യരായ സ്ഥാപനങ്ങൾക്കും അപേക്ഷകർക്കും കൂടുതൽ വിവരങ്ങൾക്ക് ഈ പോർട്ടലോ  വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റോ (www.jalshakti-dowr.gov.in) സന്ദർശിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ആഗസ്റ്റ് 28 ആണ്.

പുരസ്കാര യോഗ്യത:

ജലസംരക്ഷണം, ജലപരിപാലനം എന്നീ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ഏതൊരു സംസ്ഥാനത്തിനും ജില്ലയ്ക്കും നഗര തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും  അണക്കെട്ട് നിയന്ത്രണ ഏജൻസികൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും പുരസ്കാരത്തിന് അപേക്ഷിക്കാം. 

ട്രോഫിയും പ്രശംസാപത്രവും:

വിജയികൾക്ക് ട്രോഫിയും പ്രശംസാപത്രവും സമ്മാനിക്കും.

തിരഞ്ഞെടുപ്പ് പ്രക്രിയ:

ഏഴാമത് ദേശീയ ജല പുരസ്കാരത്തിനായി ലഭിക്കുന്ന അപേക്ഷകൾ ആദ്യം ഒരു പരിശോധനാ സമിതി പരിശോധിച്ച ശേഷം ചുരുക്കപ്പട്ടിക തയ്യാറാക്കും. ഈ പട്ടിക ജലശക്തി മന്ത്രാലയത്തിന് കീഴിലെ ജലവിഭവ നദീവികസന ഗംഗാ പുനരുജ്ജീവന വകുപ്പ് രൂപീകരിക്കുന്ന ജൂറി കമ്മിറ്റിയുടെ മുൻപാകെ സമർപ്പിക്കും. ജൂറി അംഗങ്ങളുടെ ശിപാർശകൾ അന്തിമ അംഗീകാരത്തിന് ജലശക്തി മന്ത്രിക്ക് കൈമാറും.  ഇതിന് ശേഷം അനുയോജ്യമായ തീയതിയിൽ വിജയികളുടെ പേരുവിവരങ്ങൾ പ്രഖ്യാപിക്കുകയും തുടർന്ന് സംഘടിപ്പിക്കുന്ന ചടങ്ങിൽ  രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ വിജയികൾക്ക് പുരസ്കാരങ്ങള്‍ സമ്മാനിക്കുകയും ചെയ്യും.

പുരസ്കാരങ്ങളുടെ വിശദാംശങ്ങള്‍: 

ക്രമ നമ്പർ

പുരസ്കാര വിഭാഗം

ഉപവിഭാഗം

അർഹമായ സ്ഥാപനങ്ങൾ

പുരസ്കാരങ്ങളുടെ എണ്ണം / സമ്മാനത്തുക

തിരഞ്ഞെടുപ്പ് പ്രക്രിയ

1.

മികച്ച സംസ്ഥാനം

ജലവിഭവ പരിപാലനം 

സംസ്ഥാന ഗവൺമെന്റ് / കേന്ദ്രഭരണ പ്രദേശം

3 പുരസ്കാരങ്ങള്‍ (ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ)

ആഭ്യന്തര മന്ത്രാലയത്തിന്റെ രാഷ്ട്രീയ പുരസ്കാർ പോർട്ടൽ വഴി ലഭിക്കുന്ന അപേക്ഷകളിൽ നിന്ന്

ജൽ സഞ്ചയ് ജൽ ഭാഗീദാരി (JSJB)

സംസ്ഥാന ഗവൺമെന്റ് / കേന്ദ്രഭരണ പ്രദേശം

3 പുരസ്കാരങ്ങള്‍ (ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ)

JSJB നിരീക്ഷണ ചട്ടക്കൂടിൽ നിന്ന് തിരഞ്ഞെടുക്കുന്നു 

ജൽ ജീവൻ മിഷൻ (JJM)

സംസ്ഥാന ഗവൺമെന്റ് / കേന്ദ്രഭരണ പ്രദേശം

3 പുരസ്കാരങ്ങള്‍ (ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ)

JJM-IMIS, JSAn (ജൽ സേവ ആംഗലൻ)  എന്നിവയുടെയും WQMIS (വാട്ടർ ക്വാളിറ്റി മോണിറ്ററിങ് ഇൻഫർമേഷൻ സിസ്റ്റം)  വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നു. 

2.

മികച്ച ജില്ല

ജലവിഭവ പരിപാലനം 

ജില്ലാ ഭരണകൂടം / ജില്ലാ മജിസ്‌ട്രേറ്റ് / ജില്ലാ കലക്ടർ

15 പുരസ്കാരങ്ങള്‍ (വടക്ക്, തെക്ക്, പടിഞ്ഞാറ്, കിഴക്ക്, വടക്കു-കിഴക്ക് എന്നീ 5 മേഖലകളിൽ നിന്ന് 3 വീതം പുരസ്കാരങ്ങള്‍ - ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക്)

ആഭ്യന്തര മന്ത്രാലയത്തിന്റെ രാഷ്ട്രീയ പുരസ്കാർ പോർട്ടൽ വഴി ലഭിക്കുന്ന അപേക്ഷകളിൽ നിന്ന്

ജൽ സഞ്ചയ് ജൽ ഭാഗീദാരി (JSJB)

ജില്ലാ ഭരണകൂടം / ജില്ലാ മജിസ്‌ട്രേറ്റ് / ജില്ലാ കലക്ടർ

15 പുരസ്കാരങ്ങള്‍ (വടക്ക്, തെക്ക്, പടിഞ്ഞാറ്, കിഴക്ക്, വടക്കു-കിഴക്ക് എന്നീ 5 മേഖലകളിൽ നിന്ന് 3 വീതം പുരസ്കാരങ്ങള്‍ - ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക്)

JSJB നിരീക്ഷണ ചട്ടക്കൂടിൽ നിന്ന് തിരഞ്ഞെടുക്കുന്നു. 

JJM-IMIS, JSAn (ജൽ സേവ ആംഗലൻ), WQMIS വിവരങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി തിരഞ്ഞെടുക്കുന്നു. 

3.

മികച്ച നഗര തദ്ദേശ സ്വയംഭരണ സ്ഥാപനം

ജലവിഭവ പരിപാലനം 

നഗര തദ്ദേശ സ്വയംഭരണ സ്ഥാപനം  

5 പുരസ്കാരങ്ങള്‍ (വടക്ക്, തെക്ക്, പടിഞ്ഞാറ്, കിഴക്ക്, വടക്കു-കിഴക്ക് എന്നീ 5 മേഖലകളിൽ നിന്ന് ഓരോന്ന് വീതം)

ആഭ്യന്തര മന്ത്രാലയത്തിന്റെ രാഷ്ട്രീയ പുരസ്കാർ പോർട്ടൽ വഴി ലഭിക്കുന്ന അപേക്ഷകളിൽ നിന്ന്. 

ജൽ സഞ്ചയ് ജൽ ഭാഗീദാരി (JSJB)

നഗര തദ്ദേശ സ്വയംഭരണ സ്ഥാപനം  

5 പുരസ്കാരങ്ങള്‍ (വടക്ക്, തെക്ക്, പടിഞ്ഞാറ്, കിഴക്ക്, വടക്കു-കിഴക്ക് എന്നീ 5 മേഖലകളിൽ നിന്ന് ഓരോന്ന് വീതം)

JSJB നിരീക്ഷണ ചട്ടക്കൂടിൽ നിന്ന് തിരഞ്ഞെടുക്കുന്നു. 

4.

ജലമേഖലയിലെ  ഏറ്റവും മികച്ച പദ്ധതി നിര്‍വഹണം 

ഏഴാമത് ദേശീയ ജല പുരസ്കാരത്തിന്റെ വിഷയം: അണക്കെട്ട് സുരക്ഷ   

പദ്ധതി നിര്‍വഹണ അതോറിറ്റികൾ

3 പുരസ്കാരങ്ങള്‍ (ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ)

ആഭ്യന്തര മന്ത്രാലയത്തിന്റെ രാഷ്ട്രീയ പുരസ്കാർ പോർട്ടൽ വഴി ലഭിക്കുന്ന അപേക്ഷകളിൽ നിന്ന്. 

5.

ജലമേഖലയിലെ  CSR പ്രവർത്തനങ്ങൾ  നടത്തിയ മികച്ച വ്യവസായ സ്ഥാപനം

-

വ്യവസായ സ്ഥാപനങ്ങൾ

3 പുരസ്കാരങ്ങള്‍ (ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ)

കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെയോ ബന്ധപ്പെട്ട മറ്റ് മന്ത്രാലയങ്ങളുടെയോ CSR  പോർട്ടലുകളിൽ നിന്ന് തിരഞ്ഞെടുക്കുന്നു. 

ഗവൺമെന്റിന്റെ 'ജല സമൃദ്ധ ഭാരതം' എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന് രാജ്യത്തെ  സംസ്ഥാനങ്ങളും ജില്ലകളും വ്യക്തികളും സംഘടനകളും നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെയും പരിശ്രമങ്ങളെയും അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് ദേശീയ ജല പുരസ്കാരങ്ങള്‍ ഏർപ്പെടുത്തിയത്. ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുകയും ഏറ്റവും മികച്ച ജലവിനിയോഗ രീതികൾ പിന്തുടരാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജലചക്രത്തിൽ ഉപരിതല ജലവും ഭൂഗർഭജലവും ഒരുപോലെ നിർണായക പങ്ക് വഹിക്കുന്നതിനാൽ രാജ്യത്തെ ജലവിഭവ പരിപാലനത്തില്‍ സമഗ്രമായ ഒരു  സമീപനം സ്വീകരിക്കാൻ ബന്ധപ്പെട്ട പ്രതിനിധികളെ പ്രോത്സാഹിപ്പിക്കുകയെന്നതും  ദേശീയ ജല പുരസ്കാരങ്ങളുടെ ലക്ഷ്യമാണ്.  2018-ലാണ് ദേശീയ ജല പുരസ്കാരത്തിന്റെ പ്രഥമ പതിപ്പ്  അവതരിപ്പിച്ചത്. ഇതുവരെ  6 പതിപ്പുകളാണ് ജലവിഭവ നദീവികസന ഗംഗാ പുനരുജ്ജീവന വകുപ്പ് വിജയകരമായി സംഘടിപ്പിച്ചത്.  

***

(रिलीज़ आईडी: 2280895) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: Tamil , Telugu , English , Urdu , हिन्दी , Marathi , Bengali , Bengali-TR , Gujarati , Kannada