ഫാർമസ്യൂട്ടിക്കൽസ് വകുപ്പ്
മെഡിക്കൽ ഉപകരണ വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതി (Strengthening of Medical Device Industry-SMDI) പ്രകാരം നിർദ്ദേശങ്ങൾ ക്ഷണിച്ച് കേന്ദ്രസർക്കാർ
प्रविष्टि तिथि:
29 JUN 2026 2:39PM by PIB Thiruvananthpuram
ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുക, ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുക നൂതനാശയങ്ങളെ പിന്തുണയ്ക്കുക, മെഡിക്കൽ ഉപകരണ വിതരണ ശൃംഖലയെ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ മെഡിക്കൽ ഉപകരണ വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതി (Strengthening of Medical Device Industry-SMDI) പ്രകാരം യോഗ്യരായ സ്ഥാപനങ്ങളിൽ നിന്ന് കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് അപേക്ഷകൾ ക്ഷണിച്ചു.
താഴെപ്പറയുന്ന രണ്ട് ഉപ പദ്ധതികൾ പ്രകാരമാണ് അപേക്ഷകൾ ക്ഷണിച്ചത്:
1. ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനുള്ള മാർജിനൽ ഇൻവെസ്റ്റ്മെന്റ് സ്‌കീം
2. മെഡിക്കൽ ഡിവൈസ് ക്ലിനിക്കൽ സ്റ്റഡീസ് സപ്പോർട്ട് സ്‌കീം (മെഡിക്കൽ ഉപകരണ ക്ലിനിക്കൽ പഠന പിന്തുണാ പദ്ധതി)
ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ, തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകർക്ക് മാർജിനൽ ഇൻവെസ്റ്റ്‌മെന്റ് സ്കീമിന് കീഴിൽ പ്രധാന ഘടകങ്ങൾ/ അസംസ്കൃത വസ്തുക്കൾ/ നിർമാണം പൂർത്തിയായ ഉപകരണങ്ങൾ/ അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ ഉത്പാദനത്തിനായി റീഇംബേഴ്‌സ്‌മെന്റ് അടിസ്ഥാനത്തിൽ ₹10 കോടി വരെ ഒറ്റത്തവണ മൂലധന സബ്‌സിഡിയിലൂടെ പ്രോത്സാഹനം നൽകും.
മെഡിക്കൽ ഉപകരണങ്ങളുടെ വികസനത്തിനും അംഗീകാരത്തിനും ആവശ്യമായ ക്ലിനിക്കൽ ഇൻവെസ്റ്റിഗേഷൻ, ക്ലിനിക്കൽ പ്രകടന വിലയിരുത്തലുകൾ, പോസ്റ്റ്-മാർക്കറ്റ് ഫോളോ-അപ്പ് പഠനങ്ങൾ, മൃഗസംബന്ധിയായ പഠനങ്ങൾ എന്നിവ നടത്തുന്നതിന് MDCSS സ്കീമിന് കീഴിൽ യോഗ്യരായ അപേക്ഷകർക്ക് റീഇംബേഴ്സ്മെന്റ് അടിസ്ഥാനത്തിൽ 5 കോടി രൂപ വരെ സാമ്പത്തിക സഹായം നൽകും.
2026 ജൂലൈ 23 വൈകുന്നേരം 6:00 മണിക്കകം http://smdi.lsssdc.in എന്ന പോർട്ടൽ മുഖേന സ്കീമുമമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സമർപ്പിക്കണം. യോഗ്യത, അപേക്ഷാ നടപടിക്രമം, നിബന്ധനകളും വ്യവസ്ഥകളും സംബന്ധിച്ച വിശദാംശങ്ങൾക്ക് https://pharma-dept.gov.in/schemes എന്ന ഫാർമസ്യൂട്ടിക്കൽസ് വകുപ്പിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.
***
(रिलीज़ आईडी: 2279137)
आगंतुक पटल : 6