പ്രധാനമന്ത്രിയുടെ ഓഫീസ്
മൗറീഷ്യസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
प्रविष्टि तिथि:
28 JUN 2026 8:45PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മാഹെയിലെ വിക്ടോറിയയിൽ വെച്ച് മൗറീഷ്യസ് പ്രധാനമന്ത്രി ഡോ.നവിൻചന്ദ്ര രാംഗൂലവുമായി കൂടിക്കാഴ്ച നടത്തി. സെയ്ഷെൽസിന്റെ സുവർണ്ണ ജൂബിലി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രി രാംഗൂലം 2024 നവംബറിൽ അധികാരമേറ്റ ശേഷം പ്രധാനമന്ത്രി മോദിയുമായി നടത്തുന്ന നാലാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്.
ഇന്ത്യയും മൗറീഷ്യസും തമ്മിൽ നിലവിലുള്ള സഹകരണത്തെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. ഇന്ത്യ അനുവദിച്ച പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പിലാക്കുന്നതിൽ കൈവരിച്ച പുരോഗതിയും അവർ വിലയിരുത്തി. മൗറീഷ്യസിന്റെ വികസനത്തിനും പുരോഗതിക്കും ഇന്ത്യ നൽകുന്ന പ്രാധാന്യം പ്രധാനമന്ത്രി മോദി അടിവരയിട്ടുപറഞ്ഞു. നിലവിലുള്ള ഉഭയകക്ഷി പദ്ധതികൾ മൗറീഷ്യസിന്റെ ആരോഗ്യ സംരക്ഷണം, കണക്റ്റിവിറ്റി, സുസ്ഥിര വികസനം, സമുദ്ര സമ്പദ്‌വ്യവസ്ഥ എന്നിവയ്ക്ക് സംഭാവന നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ മഹാസാഗർ കാഴ്ചപ്പാടിനും അയൽപക്കത്തിന് പ്രഥമ പരിഗണന നയത്തിനും കീഴിലുള്ള ഇന്ത്യ-മൗറീഷ്യസ് പുതുക്കിയ തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ പ്രാധാന്യവും ഗ്ലോബൽ സൗത്തിനോടുള്ള പങ്കിട്ട പ്രതിബദ്ധതയും ഇരു പ്രധാനമന്ത്രിമാരും അംഗീകരിച്ചു.
പരസ്പര വളർച്ചയ്ക്കും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും സമൃദ്ധിയ്ക്കുമായി ഒന്നിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്ന് ഇരു നേതാക്കളും ആവർത്തിച്ചുറപ്പിച്ചു.
***
NK
(रिलीज़ आईडी: 2278740)
आगंतुक पटल : 21
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Odia
,
Odia
,
Tamil
,
Telugu
,
Kannada