ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി ശ്രീ. സി. പി. രാധാകൃഷ്ണൻ ജൂൺ 27, 28 തീയതികളിൽ കർണാടക സന്ദർശിക്കും
ബെംഗളൂരുവിൽ നാദപ്രഭു ശ്രീ കെമ്പേഗൗഡയുടെ 517-ാമത് ജന്മദിനാഘോഷ ചടങ്ങിൽ ഉപരാഷ്ട്രപതി പങ്കെടുക്കും
प्रविष्टि तिथि:
26 JUN 2026 1:49PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ. സി. പി. രാധാകൃഷ്ണൻ 2026 ജൂൺ 27,28 തീയതികളിൽ കർണാടകയിൽ ഔദ്യോഗിക സന്ദർശനം നടത്തും.
ജൂൺ 27-ന് ബെംഗളൂരുവിൽ നടക്കുന്ന നാദപ്രഭു ശ്രീ കെംപെഗൗഡയുടെ 517-ാമത് ജന്മദിനാഘോഷങ്ങളിൽ ഉപരാഷ്ട്രപതി പങ്കെടുക്കും
സന്ദർശനത്തിൻ്റെ രണ്ടാം ദിനമായ ജൂൺ 28-ന് ബെംഗളൂരുവിൽ സംഘടിപ്പിക്കുന്ന 'നശാ മുക്ത് ഭാരത്' കോൺക്ലേവിൽ ഉപരാഷ്ട്രപതി ശ്രീ. സി. പി. രാധാകൃഷ്ണൻ പങ്കെടുക്കും. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൻ്റെ (RGUHS) സ്ഥാപക ദിനാഘോഷങ്ങളുടെയും അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിൻ്റെയും ഭാഗമായാണ് ഈ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
***
(रिलीज़ आईडी: 2278225)
आगंतुक पटल : 12