പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

എത്യോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിലെ വിജയത്തിൽ പ്രധാനമന്ത്രി അബിയ് അഹമ്മദ് അലിയെയും പ്രോസ്പരിറ്റി പാർട്ടിയെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

प्रविष्टि तिथि: 23 JUN 2026 8:09PM by PIB Thiruvananthpuram

എത്യോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ പ്രധാനമന്ത്രി അബിയ് അഹമ്മദ് അലിയെയും പ്രോസ്പരിറ്റി പാർട്ടിയെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എത്യോപ്യയുമായുള്ള ചരിത്രപരവും ബഹുമുഖവും ആഴത്തിൽ വേരൂന്നിയതുമായ ബന്ധത്തെ ഇന്ത്യ ഏറെ വിലമതിക്കുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷത്തെ തന്റെ എത്യോപ്യ സന്ദർശനം അനുസ്മരിച്ച അദ്ദേഹം, ഇന്ത്യ-എത്യോപ്യ തന്ത്രപരമായ പങ്കാളിത്തവും ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സൗഹൃദബന്ധവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി അബിയ് അഹമ്മദ് അലിയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള തന്റെ താല്പര്യം പ്രകടിപ്പിച്ചു.

ശ്രീ മോദി എക്സിൽ കുറിച്ചു:

"എത്യോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ എന്റെ സുഹൃത്ത് പ്രധാനമന്ത്രി അബിയ് അഹമ്മദ് അലിക്കും പ്രോസ്പരിറ്റി പാർട്ടിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

എത്യോപ്യയുമായുള്ള ചരിത്രപരവും ബഹുമുഖവും ആഴത്തിൽ വേരൂന്നിയതുമായ ബന്ധത്തെ ഇന്ത്യ ഏറെ വിലമതിക്കുന്നു. കഴിഞ്ഞ വർഷത്തെ എന്റെ എത്യോപ്യ സന്ദർശനം ഞാൻ സ്നേഹപൂർവ്വം അനുസ്മരിക്കുന്നു; നമ്മുടെ തന്ത്രപരമായ പങ്കാളിത്തവും ജനങ്ങൾ തമ്മിലുള്ള സൗഹൃദബന്ധവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു
@AbiyAhmedAli "

 

-NK-

(रिलीज़ आईडी: 2277254) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Manipuri , Gujarati , Tamil