രാജ്യസഭാ സെക്രട്ടറിയേറ്റ്
രാജ്യസഭാ ചെയർമാൻ ശ്രീ സി.പി. രാധാകൃഷ്ണൻ ശ്രീ നീരജ് ദാംഗിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു
प्रविष्टि तिथि:
22 JUN 2026 6:13PM by PIB Thiruvananthpuram
രാജ്യസഭ അധ്യക്ഷൻ ശ്രീ സി.പി. രാധാകൃഷ്ണൻ ഇന്ന് പാർലമെൻ്റ് മന്ദിരത്തിൽ നടന്ന ചടങ്ങിൽ രാജസ്ഥാൻ സംസ്ഥാനത്തെ പ്രതിനിധീകരിച്ചുകൊണ്ട് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അംഗം ശ്രീ നീരജ് ദാംഗിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ശ്രീ നീരജ് ദാംഗി ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
രാജ്യസഭാ ഉപാധ്യക്ഷൻ ശ്രീ ഹരിവംശ്; പാർലമെൻ്ററികാര്യ, ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ കിരൺ റിജിജു; രാജ്യസഭയുടെ സഭാ നേതാവും ആരോഗ്യ-കുടുംബക്ഷേമ, രാസവസ്തു-വളം വകുപ്പ് മന്ത്രിയുമായ ശ്രീ ജഗത് പ്രകാശ് നദ്ദ; രാജ്യസഭാംഗം ശ്രീ ജയറാം രമേശ്; രാജ്യസഭാ സെക്രട്ടറി ജനറൽ ശ്രീ പി.സി. മോദി എന്നിവരും സെക്രട്ടേറിയറ്റിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.


***
(रिलीज़ आईडी: 2276837)
आगंतुक पटल : 5