ആയുഷ്‌
azadi ka amrit mahotsav

അന്താരാഷ്ട്ര യോഗദിനാചരണം: കൊൽക്കത്തയെ ഒന്നിപ്പിച്ച് ‘ദൗഡ് സേ ധ്യാൻ 2026’

प्रविष्टि तिथि: 19 JUN 2026 12:32PM by PIB Thiruvananthpuram
2026-ലെ 12-ാമത് അന്താരാഷ്ട്ര യോഗാ ദിനത്തിന് മുന്നോടിയായി, കൊൽക്കത്തയിൽ വൻ ജനപങ്കാളിത്തത്തോടെ "ദൗഡ് സേ ധ്യാൻ 2026 - ചലനത്തിൽ നിന്ന് നിശ്ചലതയിലേക്ക്" (Daud Se Dhyan 2026 – From Movement to Stillness) എന്ന പേരിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. 'സ്വച്ഛത സേ സ്വാഗത്' പരിപാടിയുടെ കീഴിൽ സംഘടിപ്പിച്ച ഈ വേറിട്ട കൂട്ടായ്മ ആരോഗ്യം, ശുചിത്വം, പൗരബോധം, സമഗ്രമായ ക്ഷേമം എന്നിവയുടെ  മൂല്യങ്ങളെ ഒന്നിപ്പിച്ചു.
 
ഇന്ന് പുലർച്ചെ കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ  ആസ്ഥാനത്ത് നിന്ന് ചരിത്രപ്രസിദ്ധമായ റൈറ്റേഴ്സ് ബിൽഡിംഗിലേക്ക് നടന്ന 'ദൗഡ് സേ ധ്യാൻ 2026' മാരത്തോൺ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ശ്രീ സുവേന്ദു അധികാരിയും കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ (സ്വതന്ത്ര ചുമതല) ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും സഹമന്ത്രി ശ്രീ പ്രതാപ്‌റാവു ജാദവും ചേർന്ന് സംയുക്തമായി ഫ്ലാഗ് ഓഫ് ചെയ്തു. മാരത്തോണിന് ശേഷം റൈറ്റേഴ്സ് ബിൽഡിംഗിൽ നടന്ന യോഗ, ധ്യാന സെഷൻ സമഗ്രമായ ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും സന്ദേശം ജനങ്ങളിലെത്തിച്ചു.
 
 
'ദൗഡ് സേ ധ്യാൻ' സംരംഭത്തിന്റെ ഭാഗമായി കൊൽക്കത്ത നഗരത്തിലെ 11 പ്രമുഖ കേന്ദ്രങ്ങളിൽ ഒരേസമയം 2 കിലോമീറ്റർ ദൈർഘ്യമുള്ള 'യോഗാ റൺ' സംഘടിപ്പിച്ചു. യോഗ ഒരു ജീവിതരീതിയായി സ്വീകരിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ കൂട്ടയോട്ടം. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ജനങ്ങളെ ഒന്നിപ്പിച്ച ഈ പരിപാടി, ഊർജ്ജസ്വലമായ ചലനങ്ങളിൽ നിന്ന് മാനസിക ഏകാഗ്രതയിലേക്കും ധ്യാനത്തിലേക്കുമുള്ള പ്രയാണത്തെ അടിവരയിടുന്നതായിരുന്നു.
 
നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ പി.എ.സി. ടെന്റ് മൈതാൻ, എലിയറ്റ് പാർക്ക്, ആർ.എസ്.എം. സ്ക്വയർ (സെൻട്രൽ), താല പാർക്ക് (ബെൽഗാച്ചിയ), സുഭാഷ് സരോവർ (ബെലിയാഘട്ട), ക്യാപ്റ്റൻ ഭേരി (ഇ.എം. ബൈപാസ്), ഗോൽപാർക്ക് (വിവേകാനന്ദ പാർക്ക്), ഗീതാഞ്ജലി സ്റ്റേഡിയം (കസ്ബ), കെ.എഫ്.ആർ. ഗ്രൗണ്ട് (ബെഹാല), സംഘമിത്ര സ്കൂൾ പ്ലേഗ്രൗണ്ട് (വെസ്റ്റ് പോർട്ട്), ചാന്ദിപുര രംഗ്സാര ഗ്രൗണ്ട് (ഭാംഗർ) എന്നിവിടങ്ങളിലാണ് യോഗാ റൺ വിജയകരമായി പൂർത്തിയാക്കിയത്.
 
അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് പൊതുജന പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും യോഗയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനുമായി പശ്ചിമ ബംഗാളിലുടനീളം സംഘടിപ്പിച്ചു വരുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് ഈ കൂട്ടയോട്ടം നടത്തിയത്.
 
ചലനങ്ങളെ നിശ്ചലതയിലേക്കും, അച്ചടക്കത്തെ സന്തുലിതാവസ്ഥയിലേക്കും, കൂട്ടായ പ്രവർത്തനങ്ങളെ സമഗ്രാരോഗ്യത്തിലേക്കുമുള്ള പ്രയാണമാക്കി മാറ്റുക എന്ന യോഗയുടെ യഥാർത്ഥ സത്തയെ വിളംബരം ചെയ്യുന്നതായിരുന്നു  ‘ദൗഡ് സേ ധ്യാൻ’ സംരംഭം.
 
 
 
 
 
 
 
 
***
 

(रिलीज़ आईडी: 2275150) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Bengali-TR , Tamil