ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ജൂൺ 19 മുതൽ 21 വരെ ലഡാക്ക് സന്ദർശിക്കും
प्रविष्टि तिथि:
18 JUN 2026 2:45PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ 2026 ജൂൺ 19 മുതൽ 21 വരെ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ തന്റെ ആദ്യ ഔദ്യോഗിക സന്ദർശനം നടത്തും.
സന്ദർശനത്തിന്റെ ഭാഗമായി ജൂൺ 20-ന് അതിർത്തി ഗ്രാമമായ ലുക്കൂങ്ങ് സന്ദർശിക്കുന്ന അദ്ദേഹം വൈബ്രന്റ് വില്ലേജ് പ്രോഗ്രാമിന് കീഴിൽ ഈ മേഖലയിൽ നടപ്പിലാക്കുന്ന വിവിധ വികസന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തും. കൂടാതെ, പ്രദേശത്തെ പ്രാദേശിക സ്വയംസഹായ സംഘങ്ങളുമായി ഉപരാഷ്ട്രപതി സംവദിക്കും. അന്ന് തന്നെ അദ്ദേഹം യുദ്ധസ്മാരകത്തിൽശ്രദ്ധാഞ്ജലി അർപ്പിക്കും.
തുടർന്ന്,ജൂൺ 21-ന് ലേയിൽ നടക്കുന്ന അന്താരാഷ്ട്ര യോഗാ ദിനാചരണത്തിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയായി പങ്കെടുക്കും. യോഗയിലൂടെ സമഗ്ര ആരോഗ്യവും ക്ഷേമവും എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ യുവാക്കൾ, സായുധ സേനാംഗങ്ങൾ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ അണിചേരും.
***
(रिलीज़ आईडी: 2274723)
आगंतुक पटल : 7