ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഡൽഹി സർവകലാശാലയുടെ 'നശാ മുക്ത് പരിസർ അഭിയാൻ' പ്രവർത്തനങ്ങളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു

प्रविष्टि तिथि: 18 JUN 2026 2:05PM by PIB Thiruvananthpuram
ഡൽഹി സർവകലാശാലയുടെ വൈസ് ചാൻസലർ കൂടിയായ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ, നശാ മുക്ത് പരിസർ അഭിയാൻ (ലഹരിമുക്ത കാമ്പസ് യജ്ഞം) പ്രസ്ഥാനത്തിന് കീഴിൽ ഡൽഹി സർവകലാശാല കൈവരിച്ച മികച്ച പുരോഗതിയെ പ്രശംസിച്ചു.
 
ഈ വർഷം ആദ്യം സർവകലാശാലയിൽ തുടക്കം കുറിച്ച 'ലഹരിമുക്ത കാമ്പസ് പരിപാടി ', 'ഇ-പ്ലെഡ്ജ്' പ്ലാറ്റ്‌ഫോം എന്നിവയെക്കുറിച്ച് സമൂഹ മാധ്യമത്തിൽ അദ്ദേഹം കുറിച്ചു . മയക്കുമരുന്നിന്റെ ദുരുപയോഗമെന്ന വിപത്തിനെതിരെ നിലകൊള്ളാനും, 'നശാ മുക്ത് ഭാരത്' എന്ന ലക്ഷ്യത്തിന്റെ അംബാസഡർമാരാകാനും അദ്ദേഹം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.
 
ഈ കാമ്പെയ്‌ന്റെ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ സർവകലാശാല നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കൂട്ടായ ശ്രമങ്ങളിലൂടെ 53,000-ത്തിലധികം വിദ്യാർത്ഥികൾ ഇതിനോടകം നിർബന്ധിത ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു കഴിഞ്ഞതായി അദ്ദേഹം പ്രസ്താവിച്ചു. ഇത്തരം സംരംഭങ്ങൾ ആരോഗ്യകരവും ശക്തവും കൂടുതൽ സമൃദ്ധവുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് ഗണ്യമായ സംഭാവന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
രാജ്യത്തുടനീളമുള്ള സർവകലാശാലകളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ഈ ഉദ്യമത്തിൽ പങ്കുചേരാനും വിദ്യാർത്ഥികളെ ഈ പരിപാടിയിൽ സജീവമായി പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കാനും ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു.
 
 ലഹരിമുക്ത ഭാരതം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് യുവാക്കൾക്കിടയിലുള്ള കൂട്ടായ പ്രവർത്തനവും നിരന്തരമായ ബോധവൽക്കരണവും അനിവാര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

 
****

(रिलीज़ आईडी: 2274719) आगंतुक पटल : 3
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Gujarati , Tamil , Telugu