പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

പാരീസ് കരാറിലെ ആർട്ടിക്കിൾ 6.2 പ്രകാരമുള്ള സംയുക്ത ക്രെഡിറ്റിംഗ് പ്രവർത്തനത്തിനായുള്ള നടപ്പാക്കൽ ചട്ടങ്ങൾ ഇന്ത്യയും ജപ്പാനും അംഗീകരിച്ചു

प्रविष्टि तिथि: 16 JUN 2026 3:02PM by PIB Thiruvananthpuram
യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ (UNFCCC) പാരീസ് കരാറിലെ ആർട്ടിക്കിൾ 6.2 പ്രകാരം, ജോയിന്റ് ക്രെഡിറ്റിംഗ് മെക്കാനിസത്തിന്റെ (JCM) 'നടപ്പാക്കൽ ചട്ടം' (Rule of Implementation) ഇന്ത്യ ഗവണ്മെന്റും ജപ്പാൻ ഗവണ്മെന്റും 2026 ജൂൺ 8-ന് അംഗീകരിച്ചു.
കഴിഞ്ഞ വർഷം, ജോയിന്റ് ക്രെഡിറ്റിംഗ് മെക്കാനിസത്തിനായുള്ള സഹകരണ മെമ്മോറാണ്ടത്തിൽ ഇന്ത്യയും ജപ്പാനും ഒപ്പുവെച്ചിരുന്നു. ഇന്ത്യയിൽ സുസ്ഥിര വികസന ഫലങ്ങളെ പിന്തുണയ്ക്കുന്നതോടൊപ്പം ഹരിതഗൃഹ വാതക ഉദ്വമനം കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്ന ലഘൂകരണ പ്രവർത്തനങ്ങളിലെ സഹകരണത്തിനും, ഇരു രാജ്യങ്ങളുടെയും നിശ്ചിത ദേശീയ വിഹിതം  കൈവരിക്കുന്നതിന് സംഭാവന നൽകുന്നതിനുമുള്ള ഒരു ചട്ടക്കൂട് ഈ മെമ്മോറാണ്ടം രൂപീകരിച്ചു.
 
ഇരു ഗവണ്മെന്റുകളിൽ നിന്നുമുള്ള പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു സംയുക്ത കമ്മിറ്റി, സുതാര്യമായ പദ്ധതി അംഗീകാര നടപടിക്രമങ്ങൾ, തേർഡ്-പാർട്ടി മൂല്യനിർണ്ണയവും പരിശോധനയും , സുസ്ഥിര വികസന സുരക്ഷാ മാനദണ്ഡങ്ങൾ, ക്രെഡിറ്റുകളുടെ വിതരണവും കൈമാറ്റവും ട്രാക്ക് ചെയ്യുന്നതിനുള്ള ദേശീയ രജിസ്ട്രികൾ എന്നിവയുൾപ്പെടെയുള്ള ശക്തമായ ഭരണസംവിധാനങ്ങളെക്കുറിച്ച് ഈ നടപ്പാക്കൽ ചട്ടം നിർവ്വചിക്കുന്നു.
 
കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പ്രവർത്തനങ്ങളിൽ ഇന്ത്യയ്ക്കുള്ള ഉറച്ച പ്രതിജ്ഞാബദ്ധതയാണ് ജോയിന്റ് ക്രെഡിറ്റിംഗ് മെക്കാനിസം പ്രകടിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാന ലഘൂകരണത്തെയും സുസ്ഥിര വികസനത്തെയും പിന്തുണയ്ക്കുന്നതിനായി ഇന്ത്യയിലെ കാർബൺ ഉദ്വമനം കുറഞ്ഞ സാങ്കേതികവിദ്യ അധിഷ്ഠിത പദ്ധതികൾക്കായുള്ള നിക്ഷേപം, സാങ്കേതികവിദ്യ കൈമാറ്റം, ശേഷി വികസനം എന്നിവയെ ഉത്തേജിപ്പിക്കാൻ ഇത് സഹായിക്കും.
 
****

(रिलीज़ आईडी: 2273611) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Bengali-TR , Gujarati , Tamil