യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

2025-ലെ എൻ.എസ്.ജി. നിയമപ്രകാരം ദേശീയ കായിക ബോർഡിലേക്ക് 'സെർച്ച് കം സെലക്ഷൻ കമ്മിറ്റി'യ്ക്ക് രൂപം നൽകി കേന്ദ്ര ഗവൺമെൻ്റ്

प्रविष्टि तिथि: 15 JUN 2026 6:02PM by PIB Thiruvananthpuram

2025-ലെ നാഷണൽ സ്പോർട്സ് ഗവേണൻസ് ആക്ട്, നാഷണൽ സ്പോർട്സ് ബോർഡ് (സെർച്ച് കം സെലക്ഷൻ കമ്മിറ്റി) റൂൾസ് 2026 എന്നിവ പ്രകാരം  ദേശീയ കായിക ബോർഡിലേക്കുള്ള സെർച്ച് കം സെലക്ഷൻ കമ്മിറ്റിയ്ക്ക്  കേന്ദ്ര ഗവൺമെൻ്റ്    രൂപം നൽകി.

കാബിനറ്റ് സെക്രട്ടറി ഡോ. ടി.വി. സോമനാഥൻ ചെയർപേഴ്സണായ അഞ്ചംഗ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. കായിക മന്ത്രാലയം സെക്രട്ടറി ശ്രീ ഹരി രഞ്ജൻ റാവു, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനെ പ്രതിനിധീകരിച്ച് റിട്ട. ലെഫ്റ്റനൻ്റ്   ജനറൽ ഹർപാൽ സിംഗ് (സ്പോർട്സ് അഡ്മിനിസ്ട്രേറ്റർ), ദേശീയ കായിക പുരസ്കാര ജേതാക്കളായ ശ്രീ ഗഗൻ നാരംഗ്, എം.എസ്. എൻ. കുഞ്ചുറാണി ദേവിഎന്നിവർ കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും.

പൊതുഭരണം, കായിക ഭരണം, കായിക നിയമം തുടങ്ങിയ മേഖലകളിൽ പ്രായോഗിക പരിചയവും  വ്യക്തിമുദ്രയും പതിപ്പിച്ച യോഗ്യരായ വ്യക്തികളിൽ നിന്നാണ് സ്പോർട്സ് ബോർഡിൻ്റെ  ചെയർപേഴ്സൺ, മറ്റ് രണ്ട് അംഗങ്ങൾ എന്നിവരെ കണ്ടെത്തേണ്ടത്. ഇതിന്  അനുയോജ്യരായവരുടെ പേരുകൾ അടങ്ങിയ പാനൽ ശുപാർശ ചെയ്യുകയാണ് ഈ സമിതിയുടെ പ്രധാന ചുമതല.

കായിക മന്ത്രാലയം ഈ സെർച്ച് കം സെലക്ഷൻ കമ്മിറ്റിക്ക് രൂപം നൽകിയതോടെ  ദേശീയ കായിക ബോർഡ്   ചെയർപേഴ്സൻ്റെയും അംഗങ്ങളുടെയും തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ഔദ്യോഗിക തുടക്കമായി. ദേശീയ കായിക സംഘടനകൾക്ക് അംഗീകാരം നൽകുന്നതിനും കായിക രംഗത്തെ ഭരണം, സാമ്പത്തികം, ധാർമ്മിക മാനദണ്ഡങ്ങൾ എന്നിവ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും  ഉത്തരവാദിത്തമുള്ള കേന്ദ്ര അതോറിറ്റിയായി ഇത് പ്രവർത്തിക്കും.

***

(रिलीज़ आईडी: 2273267) आगंतुक पटल : 13
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Tamil