ഫാർമസ്യൂട്ടിക്കൽസ് വകുപ്പ്
azadi ka amrit mahotsav

മോദി ഭരണത്തിൻ്റെ 12 വർഷങ്ങൾ: ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യയെ വളത്തിൻ്റെ 'ആത്മനിർഭർ' ഹബ്ബാക്കി മാറ്റുന്നു

प्रविष्टि तिथि: 14 JUN 2026 6:22PM by PIB Thiruvananthpuram

കഴിഞ്ഞ 12 വർഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിന് കീഴിൽ, കേന്ദ്ര രാസ വളം മന്ത്രാലയം സമാനതകളില്ലാത്ത നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത്. ഇത് ഇന്ത്യയെ പൂർണ്ണ സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയും, അഭൂതപൂർവ്വമായ ആഗോള വിപണി പ്രതിസന്ധികളിൽ നിന്ന് നമ്മുടെ അന്നദാതാക്കളെ (കർഷകരെ) സംരക്ഷിക്കുകയും ചെയ്തു.

 

വിലക്കയറ്റം, പ്രകൃതിവാതകത്തിൻ്റെ   കടുത്ത ക്ഷാമം, ഷിപ്പിംഗ് പാതകളിലെ കാലതാമസം എന്നിവയ്ക്ക് കാരണമായ പശ്ചിമേഷ്യയിലെ കടുത്ത ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലും, വളലഭ്യത തടസ്സമില്ലാതെ ഉറപ്പാക്കാൻ കേന്ദ്ര ഗവണ്മെൻ്റ്  യുദ്ധകാലാടിസ്ഥാനത്തിൽ സജീവമായി ഇടപെട്ടു.

 

 സമാനതകളില്ലാത്ത നേട്ടങ്ങളുടെ 12 വർഷവും ആഭ്യന്തര ഉൽപ്പാദനത്തിലെ കുതിച്ചുചാട്ടവും (2014-2026)

 

 യൂറിയ പ്ലാൻ്റ്  വിപ്ലവം: 2014-ന് ശേഷം ആറ് പുതിയ മെഗാ യൂറിയ പ്ലാൻ്റുകൾ സ്ഥാപിച്ചു, ഇത് പ്രതിവർഷം 76.2 ലക്ഷം മെട്രിക് ടൺ (LMT) ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ചു. മൊത്തം 25.4 ലക്ഷം മെട്രിക് ടൺ വാർഷിക ശേഷിയുള്ള മറ്റ് രണ്ട്  യൂറിയ പ്ലാൻ്റുകൾ ഉടൻ തന്നെ ഉൽപ്പാദനം ആരംഭിക്കും.

 

റിക്കാർഡ് ഭേദിച്ച യൂറിയ ഉൽപ്പാദനം:ഇന്ത്യയുടെ ആഭ്യന്തര യൂറിയ ഉൽപ്പാദനം 2014-15 ലെ 225 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 2023-24 ൽ 314.07 ലക്ഷം മെട്രിക് ടൺ എന്ന എക്കാലത്തെയും ഉയർന്ന നേട്ടത്തിലേക്ക് കുതിച്ചുയർന്നു. ഏറ്റവും ഒടുവിലത്തെ സാമ്പത്തിക വർഷമായ 2024-25 ൽ ഉൽപ്പാദനം 306.67 ലക്ഷം മെട്രിക് ടണ്ണായി മികച്ച നിലയിൽ തുടർന്നു.

 

 ഫോസ്ഫാറ്റിക്, പൊട്ടാസിക് (P&K) വളർച്ച:യൂറിയയിലെ വിജയത്തിന് സമാനമായി, P&K വളം ഉൽപ്പാദനം 2014-15 ലെ 159.54 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 2024-25 ൽ 211.22 ലക്ഷം മെട്രിക് ടൺ എന്ന ചരിത്രപരമായ നേട്ടത്തിലെത്തി. പൊതു-സ്വകാര്യ മേഖലകൾ അത്യാധുനിക P&K ഉൽപ്പാദന പ്ലാൻ്റുകൾ നിർമ്മിച്ച് ഈ മുന്നേറ്റം തുടരുകയാണ്.

 

 പ്രതിസന്ധി പരിഹാരവും 2026 ഖാരീഫ് സീസണിലേക്കുള്ള അഭൂതപൂർവ്വമായ ബഫർ സംഭരണവും 

 

ഹോർമൂസ് കടലിടുക്കിന് ചുറ്റുമുള്ള ഷിപ്പിംഗ് കാലതാമസം താമസം പരിഹരിക്കുന്നതിനായി, ഗവണ്മെൻ്റ്  ബദൽ ഗതാഗത മാർഗ്ഗങ്ങൾ വേഗത്തിൽ കണ്ടെത്തുകയും ആഗോള ഉൽപ്പാദകരിൽ നിന്ന് നേരിട്ട് അസംസ്കൃത വസ്തുക്കൾ സംഭരിക്കുന്നതിന് നയതന്ത്ര ചാനലുകൾ ഉപയോഗിക്കുകയും ചെയ്തു. പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള മാർഗ്ഗനിർദ്ദേശത്തിന് കീഴിൽ, ഏഴ് സെക്രട്ടറിമാരടങ്ങുന്ന പ്രത്യേക ഗ്രൂപ്പ് രൂപീകരിച്ചു. വളം വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നത തലത്തിലുള്ള 10 അവലോകനങ്ങൾ നടത്തി. പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയവുമായി ഏകോപിപ്പിച്ച് ആഭ്യന്തര പ്രകൃതിവാതക വിതരണ പ്രശ്നങ്ങൾ പരിഹരിക്കുകയും മന്ത്രാലയങ്ങൾ തമ്മിലുള്ള മികച്ച ഏകോപനം ഉറപ്പാക്കുകയും ചെയ്തു.

 

ചരിത്രപരമായ ബഫർ സംഭരണം : വരാനിരിക്കുന്ന 2026 ഖാരീഫ് സീസണിലേക്ക് കൃഷി, കർഷക ക്ഷേമ വകുപ്പ് (DA&FW) കണക്കാക്കിയ 383.9 ലക്ഷം മെട്രിക് ടൺ ആവശ്യകതയ്ക്ക് ബദലായി ഇന്ത്യയിൽ നിലവിലുള്ളത് ഏകദേശം 200.98 ലക്ഷം മെട്രിക് ടണ്ണിൻ്റെ   പ്രാരംഭ സംഭരണമാണ് . ഇതിൽ ഇന്നത്തെ കണക്കനുസരിച്ചുള്ള സംഭരണം 195.79 ലക്ഷം മെട്രിക് ടണ്ണാണ്. ഇത് ആവശ്യകതയുടെ 51 ശതമാനത്തിലധികം വരുന്ന അഭൂതപൂർവ്വമായ മുൻകൂർ ലഭ്യതയാണ്. ഇത് പരമ്പരാഗത ബഫർ മാനദണ്ഡമായ 33 ശതമാനത്തേക്കാൾ വളരെ കൂടുതലാണ്.

 

പ്രതിസന്ധിക്ക് ശേഷമുള്ള അറ്റാദായം: പ്രതിസന്ധിക്ക് ശേഷമുള്ള ആഭ്യന്തര ഉൽപ്പാദനം 118.15 ലക്ഷം മെട്രിക് ടണ്ണായി ശക്തമായി നിലകൊണ്ടു. തന്ത്രപരമായ ഇറക്കുമതികളും വിജയകരമായി പൂർത്തിയാക്കിയ സംയുക്ത ആഗോള ടെൻഡറുകളും ചേരുമ്പോൾ , പ്രതിസന്ധിക്ക് ശേഷമുള്ള മൊത്തം വളലഭ്യതയിൽ 153.79 ലക്ഷം മെട്രിക് ടണ്ണിൻ്റെ   മൊത്ത വർദ്ധന രേഖപ്പെടുത്തി.

 

കർഷകർക്ക് പൂർണ്ണമായ വില സംരക്ഷണം:

ആഗോള പണപ്പെരുപ്പത്തിൻ്റെ   ആഘാതം സ്വയം ഏറ്റെടുത്തുകൊണ്ട് മോദി ഗവൺമെൻ്റ്  കർഷകരുടെ താൽപ്പര്യങ്ങൾക്ക് പരമപ്രധാന്യം നൽകി. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കാരണം അന്താരാഷ്ട്ര വിപണിയിൽ വില കുതിച്ചുയരുമ്പോഴും, ഇന്ത്യൻ കർഷകർക്കുള്ള വളങ്ങളുടെ റീട്ടെയിൽ വിലയിൽ ഒരു പൈസ പോലും വർദ്ധിപ്പിച്ചിട്ടില്ല

 

 യൂറിയ: ആഗോള വിപണി വില ഒരു ബാഗിന് 4,100 രൂപയ്ക്ക് മുകളിലാണെങ്കിലും, ഇന്ത്യൻ കർഷകർക്ക് 45 കിലോഗ്രാമിൻ്റെ   ബാഗ് വെറും 266.5 രൂപ എന്ന ഉയർന്ന സബ്‌സിഡി നിരക്കിൽ തുടർന്നും ലഭിക്കുന്നു.

 

ഡി.എ.പി (DAP):50 കിലോഗ്രാം ബാഗിന് ആഗോള വില 5,000 രൂപയ്ക്ക് മുകളിലാണെങ്കിലും, ഇന്ത്യൻ കർഷകർക്ക് ഇത് കേവലം 1,350 രൂപയ്ക്കാണ് ലഭ്യമാക്കുന്നത്.

 

സുസ്ഥിര-ഹരിത കൃഷിയിലേക്കുള്ള മാറ്റം:

 

ഭൂമി മാതാവിനെ സംരക്ഷിക്കുന്നതിനും പോഷക സന്തുലിതാവസ്ഥ കൈവരിക്കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ ദർശനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, മാർച്ച് മുതൽ മെയ് വരെ രാജ്യവ്യാപകമായി ഒരു വ്യാപക ജനബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിച്ചു. കർഷകർ ഇതിനോട് വൻ ആവേശത്തോടെയാണ് പ്രതികരിച്ചത്:

 

 * സമ്പുഷ്ട ജൈവ വളം (FOM), ദ്രവ FOM (LFOM), ഫോസ്ഫേറ്റ് സമ്പുഷ്ട ജൈവവളം (PROM) തുടങ്ങിയ പരിസ്ഥിതി സൗഹൃദ ബദലുകളുടെ മൊത്തം വിൽപ്പന 2024-25 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2025-26 ൽ ഏഴിരട്ടിയായി വർദ്ധിച്ചു.

 * അമോണിയം സൾഫേറ്റിൻ്റെ   ഉപഭോഗം ഏകദേശം 60,000 ടൺ വർദ്ധിച്ചു.

 * കൃഷി വിജ്ഞാൻ കേന്ദ്രങ്ങളുടെ (KVK) സാങ്കേതിക മാർഗ്ഗനിർദ്ദേശത്തിൽ 1.84 ലക്ഷം ഹെക്ടറിൽ പച്ചിലവളം കൃഷി അവതരിപ്പിച്ചു.

 

ചുരുക്കത്തിൽ, ഇന്ത്യയുടെ വളം സുരക്ഷ ശക്തവും സുസ്ഥിരവും സുരക്ഷിതവുമായി തുടരുന്നു; എല്ലാ പ്രധാന വളങ്ങളുടെയും ലഭ്യത ആവശ്യകതയേക്കാൾ കൂടുതലാണ്. ഇന്ത്യാ ഗവണ്മെൻ്റിൻ്റെ   ഫലപ്രദവും തന്ത്രപരവുമായ ഇടപെടലുകളിലൂടെ, ആഭ്യന്തര ഉൽപ്പാദനം പുതിയ ഉയരങ്ങൾ കീഴടക്കുന്നത് തുടരുന്നു, ഇത് രാജ്യത്ത് ശക്തമായ കരുതൽ ശേഖരം ഉറപ്പാക്കുന്നു. ഈ സമഗ്രമായ സജ്ജീകരണം നമ്മുടെ അന്നദാതാക്കളുടെ നിർണ്ണായക കാർഷിക ആവശ്യങ്ങൾ തടസ്സമില്ലാതെ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്നു, ഒപ്പം കർഷകർക്ക്  വളങ്ങൾ വളരെ താങ്ങാനാവുന്ന സബ്‌സിഡി നിരക്കിൽ എളുപ്പത്തിൽ ലഭ്യമാക്കുകയും ചെയ്യുന്നു.

***

 


(रिलीज़ आईडी: 2272765) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: Urdu , English , हिन्दी , Gujarati , Kannada